Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വേട്ടയാടപ്പെട്ട യഹൂദരുടെ പോരാട്ടത്തിന്റെ കഥ;ഒരുകാലത്ത് ജൂതരെ പീഡിപ്പിക്കുന്നതില്‍ മത്സരിച്ച രാജ്യങ്ങള്‍ ഒട്ടനവധി,ദൈവം തിരഞ്ഞെടുത്ത് വാഗ്ദത്തനാട്ടില്‍ നട്ടുപിടിപ്പിച്ച ജനമെന്ന് സ്വയം വിശ്വസിക്കുന്ന ജനം,ജറുസലേം ദേവാലയത്തിന് വേണ്ടി പോരാടുന്ന ജൂതര്‍,ഏഴര പതിറ്റാണ്ടിലധികം നീണ്ടു നിന്ന ചോരചിന്തിയ പോരാട്ടത്തിന്റെ കഥ

28 OCTOBER 2023 08:04 PM IST
മലയാളി വാര്‍ത്ത

തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍, കേവലം മതവൈരാഗ്യം വെച്ചുകൊണ്ട് നൂറ്റാണ്ടുകളായി പീഡനം എറ്റുവാങ്ങുക എന്നത് ജൂതരുടെ വിധിയാണ്. ഹിറ്റ്‌ലറിനും എത്രയോ മുമ്പ് റോമക്കാരും പിന്നീട് തുര്‍ക്കികളും അതിന് ശേഷം കിഴക്കന്‍ യൂറോപ്യരും ജൂതരെ വേട്ടയാടി. യൂറോപ്യന്‍ ക്രൈസ്തവതയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു യഹൂദര്‍. പോളണ്ടും ഹംഗറിയും സെര്‍ബിയയും മാത്രമല്ല പരിഷ്‌കൃത ഫ്രാന്‍സും ഇംഗ്ലണ്ടും ഇറ്റലിയും സാറിസ്റ്റ് റഷ്യയും ജൂതനെ പീഡിപ്പിക്കുന്നതില്‍ പരസ്പരം മത്സരിച്ചു. കാള്‍ മാര്‍ക്‌സ് മാത്രമല്ല റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രോട്‌സ്‌കി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളില്‍ പലരും യഹൂദരായിരുന്നു. എന്നിട്ടും സോഷ്യലിസ്റ്റ് റഷ്യയില്‍ പോലും ജൂതര്‍ക്ക് സമാധാനം കിട്ടിയില്ല . ദൈവം തിരഞ്ഞെടുത്ത് വാഗ്ദത്തനാട്ടില്‍ നട്ടുപിടിപ്പിച്ച ജനമാണ് തങ്ങളെന്ന ബോധ്യം ഉള്ളില്‍ സൂക്ഷിക്കുന്ന ഇസ്രായേല്‍ ജനം അനുഭവിച്ച ദുരിതങ്ങള്‍ ചില്ലറയല്ല

ഏഴര പതിറ്റാണ്ടിലധികം നീണ്ടു നിന്ന ഒരു പോരാട്ടമാണ് ഇസ്രായേലും പാലസ്തീനും തമ്മില്‍, അത് ഒരു അധിനിവേശ വിഭജന പൈതൃക ഭൂമി വാദ ചരിത്രത്തിന്റെ മുറുവുണങ്ങാത്ത ബാക്കിപത്രമാണ്. ആ അവകാശ വാദങ്ങള്‍ക്കിടയില്‍ 30 വര്‍ഷം മുമ്പ് ഉദയം ചെയ്ത ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍, പാശ്ചാത്യ ലോകം കാണുന്ന ഭീകരവാദത്തിന്റെ മുഖം കൂടി വന്നതോടെ ഗാസാ മുനമ്പ് പശ്ചിമേഷ്യയുടെ തീരാകണ്ണീരാവുകയാണ്. ഞെരിഞ്ഞമരുന്ന പലസ്തീന്‍ ജനതയും രാഷ്ട്രീയ ലക്ഷ്യത്തോടെ അവരുടെയെല്ലാം അവകാശികളെന്ന് അവരോധിക്കുന്ന ഹമാസും അധിനിവേശ ചരിത്രത്തില്‍ മറ്റൊരേടാകുന്ന ഇസ്രായേലും മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ പ്രദേശത്തെ ചോരക്കടലാക്കുകയാണ്. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ലോകമെല്ലാം ഉറ്റുനോക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമല്ല മതവുമുണ്ട്, അല്ലെങ്കില്‍ ഇതിന്റെയെല്ലാം അടിസ്ഥാന സത്ത പൊളിറ്റിക്കല്‍ ഇസ്ലാമും സയണിസവുമാണ്. മധ്യ പൂര്‍വേഷ്യയിലെ ഏക ജനാധിപത്യ മതേതര രാഷ്ട്രമാണ് ഇസ്രയേല്‍ ..ഇസ്രയേലിനെ കുറിച്ചുള്ള ചരിത്രരേഖകളില്‍ ഉള്ള ആദ്യ പരാമര്‍ശം bc 1200 ഈജിപ്തിലെ മെറ്റ് എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു ശിലാലിഖിതത്തില്‍ ആണ് ഉള്ളത്. ജൂത മതത്തിനെയും ജൂത ജനതയുടെയും ചരിത്രം അതിപ്രാചീനമാണ് ..പഴയനിയമത്തിലെ അബ്രഹാമില്‍ നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ പരമ്പര എന്ന് ലോകത്തെവിടെയുമുള്ള ജൂതര്‍ വിശ്വസിക്കുന്നു. ജൂതരുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് മെസപ്പൊട്ടേമിയയിലെ ഊര്‍ എന്ന പദത്തില്‍നിന്ന് ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നു.

യാക്കോബും 12 മക്കളും പിന്നീട് ഈജിപ്തിലേക്ക് താമസമാക്കി.. ആ 12 പേരുടെ അനന്തരവകാശികള്‍ 12 ഗോത്രങ്ങള്‍ ആയി വികസിച്ചു. ഏറെക്കാലം കഴിഞ്ഞപ്പോള്‍ ഈജിപ്തിലെ ഫറവോ മാരില്‍ ഒരാള്‍ ഇസ്രയേല്‍ ജനങ്ങളെ അടിമകളാക്കി പീഡിപ്പിക്കുവാന്‍ തുടങ്ങി മോശയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനം തങ്ങളുടെ മാതൃ ദേശമായ കനാനിലേക്ക് പുറപ്പാട് നടത്തി..മോശയുടെ നേതൃത്വത്തിലുള്ള പ്രയാണത്തോടെയാണ് മരുഭൂമിയിലെ വര്‍ഷങ്ങള്‍നീണ്ട അലച്ചിലിനു ശേഷം അവര്‍ കാനാന്‍ ദേശത്തു തിരിച്ചെത്തി. യോശുവയുടെ നേതൃത്വത്തില്‍ അവിടം കീഴടക്കി താമസമുറപ്പിച്ചു എബ്രായ ബൈബിള്‍ അനുസരിച്ച് ഈജിപ്തില്‍ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികള്‍ മോശയുടെ നേതൃത്വത്തില്‍ വിമോചിതരായി വാഗ്ദത്തഭൂമിയില്‍ മടങ്ങിയെത്തി. 450 വര്‍ഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദ വിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളില്‍ പെടുന്നു. 40 വര്‍ഷം ദീര്‍ഘിച്ച മടക്കയാത്രയുടെ തുടക്കത്തില്‍ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളില്‍ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകള്‍ സ്വന്തം വിരല്‍ കൊണ്ട് കല്‍ പലകകളില്‍ എഴുതി നല്‍കിയതായി യഹൂദര്‍ കരുതുന്നു.

ഫേബ്രായ ബൈബിള്‍ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളില്‍ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' തോറ ആണ്. ബി.സി. 11ആം നൂറ്റാണ്ടില്‍ എബ്രായഗോത്രങ്ങള്‍ യെരുശലേം കേന്ദ്രീകരിച്ച് ഒരു രാജശാസനമായി സംഘടിച്ചു. ബെഞ്ചമിന്‍ ഗോത്രക്കാരനായ ശൗല്‍ ആയിരുന്നു ആദ്യത്തെ രാജാവ് ശൗലിന്റെ നേതൃത്വത്തില്‍ ഇസ്രയേലി രാജവംശം സ്ഥാപിതമായി ,ദാവീദ്, മകന്‍ സോളമന്‍ എന്നിവരായിരുന്നു തുടര്‍ന്നുവന്ന രാജാക്കന്മാര്‍. ശൗലിനെ പിന്തുടര്‍ന്ന യഹൂദാഗോത്രജനായ ദാവീദാണ് യഹൂദരുടെ രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍. ബൈബിളിന്റെ ഭാഗമായ സങ്കീര്‍ത്തനപ്പുസ്തകത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളില്‍ പലതും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ദാവീദ് ആയിരുന്നു ഒരു രാഷ്ട്രമായി ഇസ്രായേലിനെ മാറ്റിയത് ..ജെറുസലേം പട്ടണം കീഴടക്കി തലസ്ഥാനമാക്കിയത് ദാവീദ് ആയിരുന്നു .

ദാവീദിന്റെ മകനായിരുന്നു ജ്ഞാനിയും, ദാര്‍ശനികനും, പ്രേമഗായകനും ഒക്കെയായി വിശേഷിപ്പിക്കപ്പെടുന്ന സോളമന്‍ രാജാവ്. യെരുശലേമില്‍ യഹോവയുടെ ആരാധനക്കായി ആദ്യത്തെ ആലയം നിര്‍മ്മിച്ചത് സോളമനായിരുന്നു. സോളമന്റെ കാലശേഷം ഇസ്രയേല്‍ രണ്ട് രാഷ്ട്രമായി പിളര്‍ന്നു.. വടക്കുള്ള പത്തു ഗോത്രങ്ങള്‍ അടങ്ങിയ ഇസ്രയേലും തെക്കുള്ള 2 ഗോത്രങ്ങള്‍ അടങ്ങിയ യൂദയും.. ഉത്തരരാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനം സമരിയയും ദക്ഷിണദേശത്തെ യൂദയാ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേമും ആയിരുന്നു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകങ്ങള്‍ തെക്കും വടക്കുമുള്ള ഈ വാഴ്ചകളുടെ സമാന്തരമായ കഥയാണ്. 31 വര്‍ഷം ഭരണം നടത്തിയ ജോസിയാ, ഇസ്രായെലില്‍ കൂടി മുന്നേറി ബാബിലോണ്‍ ആക്രമിക്കാന്‍ പുറപ്പെട്ട ഈജിപ്തിലെ ഫറവോ നീക്കോയുടെ സൈന്യത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇസ്രായേലിലെ മെഗിദ്ദോയിലെ യുദ്ധത്തില്‍ 40ആം വയസ്സില്‍ ബിസി 609ല്‍ കൊല്ലപ്പെട്ടു. ജോസിയായുടെ മരണത്തിനു കാല്‍നൂറ്റാണ്ടിനകം ബിസി 587ല്‍ ബാബിലോണിയന്‍ സൈന്യം യെരുശലേം കീഴ്‌പെടുത്തുകയും രാജാവായിരുന്ന സിദക്കിയായേയും യൂദയായിലെ പൗരസഞ്ചയത്തിന്റെ വെണ്ണപ്പാളിയെയും ബാബിലോണിലെക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്തു. യെരുശലേം ദേവാലയം അവര്‍ നിലംപരിശാക്കി. യഹൂദജനതയുടേയും യഹൂദധാര്‍മ്മികതയുടേയും ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ബാബിലോണിലെ പ്രവാസത്തിന് അങ്ങനെ തുടക്കമായി

എട്ടാം നൂറ്റാണ്ടില്‍ അസീറിയന്‍ ഭരണാധിപനായ ശല്‍മഷേര്‍ അഞ്ചാമന്‍ ഇസ്രയേല്‍ പിടിച്ചടക്കി, ആറാം നൂറ്റാണ്ടില്‍ ബാബിലോണിയന്‍ സേന ജൂതായും കീഴടക്കി.. 70 വര്‍ഷം കഴിഞ്ഞ് പേര്‍ഷ്യക്കാര്‍ ബാബിലോണിയ കീഴടക്കിയപ്പോള്‍ പലായനം ചെയ്തവരില്‍ ഒരുവിഭാഗം മാതൃ ദേശത്തേക്ക് മടങ്ങി , ബി.സി. 539ല്‍ ബാബിലോണ്‍ കീഴടക്കിയ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് യഹൂദപ്രവാസികളെ സ്വദേശത്തേയ്ക്കു മടങ്ങാനും യെരുശലേമിലെ ദേവാലയം പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു. പിന്നീട് പേര്‍ഷ്യക്കാരെ മാസിഡോണിയയിലെ അലക്‌സാണ്ടര്‍ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ മരണശേഷം സൈനിക മേധാവിയായിരുന്ന സെല്ലക്കസ് സ്ഥാപിച്ച സെല്യൂക്കിഡ് സാമ്രാജ്യം അവിടെ ഗ്രീക്ക് സംസ്‌കാരം പ്രചരിപ്പിച്ചു . ഗ്രീക്ക് സംസ്‌കാരം സ്വീകരിച്ച ജൂതന്മാരുടെ സഹായത്തോടെ ജൂത ക്ഷേത്രത്തെ സിയുസ് ക്ഷേത്രം ആക്കി മാറ്റാന്‍ ചക്രവര്‍ത്തി ശ്രമിച്ചു. ഇതിനെ ജൂത വിശ്വാസത്തില്‍ ഉറച്ചുനിന്നവര്‍ എതിര്‍ത്തു . തുടര്‍ന്ന് അവര്‍ ഒരു സ്വതന്ത്ര ജൂത രാജവംശവും സ്ഥാപിച്ചു . ബിസി 165 മുതല്‍ 63 വരെ നിലനിന്ന ആ വംശം പിന്നീട് റോമന്‍ സാമ്രാജ്യത്തിലെ സ്വാധീനത്തിലായി തുടര്‍ന്ന് റോമക്കാര്‍ ജൂദായില്‍ നേരിട്ട് ഭരണം തുടങ്ങി.

റോമക്കാരുടെ ബഹുദൈവ ആരാധനയും ജൂതന്മാരുടെ ഏകദൈവ ആരാധനയും തമ്മില്‍ ഏറ്റുമുട്ടി.. ഇക്കാലത്താണ് യേശുവിന്റെ ജീവിതവും രക്തസാക്ഷിത്വവും ഉണ്ടായത് ... യേശുവിന്റെ ആശയങ്ങള്‍ പിന്‍കാലത്ത് ലോകമാസകലം ക്രിസ്തുമതം ആയിത്തീര്‍ന്നു. യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോര്‍ദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയില്‍ നിന്ന് AD 72 ഓടെ തദ്ദേശീയരായ ജൂതന്മാരില്‍ ഭൂരിപക്ഷവും പേര്‍ക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാര്‍ മാത്രം സ്വന്തം ദേശമായ പാലസ്തീനയില്‍ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു. എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയില്‍ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. .ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാര്‍ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറല്‍ മാര്‍ക്‌സും, എന്‍സ്റ്റീനുംഎല്ലാം ജൂതരാണ്

വൈകാതെ റോമാ സാമ്രാജ്യം തകര്‍ന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന്‍ അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതില്‍ ജൂതന്മാര്‍ അപ്പോഴും പലസ്തീനയില്‍ കഴിഞ്ഞിരുന്നു...അറബ് വംശജരായ ഇസ്ലാം വിശ്വാസികളായ പലസ്തീന്‍ ജനതയും ജൂതരായ ഇസ്രായേലുകാരും തമ്മിലുണ്ടായ അധിനിവേശ വിഭജന ചരിത്രത്തിന് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോളം പഴക്കമുണ്ട്. 19ാം നൂറ്റാണ്ടില്‍ തന്നെ ഒട്ടോമന്‍ നിയന്ത്രിത പലസ്തീന്‍ മേഖലയില്‍ ജൂതന്മാര്‍ക്കായി ഒരു പൈതൃക ദേശമെന്ന ആവശ്യവുമായി സയണിസ്റ്റുകള്‍ മുന്നോട്ട് വന്നിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഒട്ടോമന്‍ അഥവ ടര്‍ക്കിഷ് അല്ലെങ്കില്‍ തുര്‍ക്കികളുടെ സാമ്രാജ്യം തകര്‍ന്നതോടെ പശ്ചിമേഷ്യയെ ബ്രിട്ടണിന്റെ കൊളോണിയലിസം പിടികൂടി. അന്ന് ജൂതന്മാര്‍ പലസ്തീനില്‍ ന്യൂനപക്ഷവും അറബ് വംശജര്‍ ഭൂരിപക്ഷവുമായിരുന്നു. ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രമെന്ന ആവശ്യം അവര്‍ മുന്നോട്ട് വെച്ചപ്പോള്‍ ഒന്നാം ലോകമഹായുദ്ധത്തിലടക്കം തങ്ങളെ സഹായിച്ച ജൂതന്മാരുടെ ആവശ്യം ബ്രിട്ടണ്‍ അംഗീകരിച്ചു.

പിന്നാലെ 1917ലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ കാരണമായതിന്റെ പ്രധാനഘടം. ഇനി ഇതിലേക്ക് ഹിറ്റ്‌ലര്‍ കാലഘട്ടത്തിന്റേയും നാസികളുടെ ജൂത വംശഹത്യയുടേയും ഭീകരമായ മുഖവും കൂടി ചേരുമ്പോള്‍ ഇസ്രായേല്‍ എന്ന പൈതൃക ഭൂമി വാദം ശക്തമാക്കുകയാണ് . ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രണ്ടാം ലോക മഹായുദ്ധത്തിലേക്കുള്ള രണ്ട് പതിറ്റാണ്ടിലേറെ സമയവും , അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉദയവും ജൂതരുടെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കി. 1920ന് ശേഷം ഏകദേശം 1940 വരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികളുടെ ഹോളോകോസ്റ്റ് അഥവാ വംശഹത്യ ജൂതന്മാരുടെ ജീവിതം നരകതുല്യമാക്കിയപ്പോള്‍ പലസ്തീനിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടായി. ജൂതരുടെ വാഗ്ദത്ത ഭൂമിയെന്ന ആശയം പടര്‍ന്ന് പന്തലിച്ചതോടെ പലസ്തീനില്‍ ജൂതരും അറബികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധവും ഉയര്‍ന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമാധാനത്തിനായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭ വിഷയത്തിലിടപ്പെട്ടു.

ഒരു പ്രദേശത്തുണ്ടായിരുന്ന രണ്ട് വിഭാഗം ജനങ്ങള്‍ക്കുമായി ഭൂമി വീതം വെയ്ച്ചു. 1947 ല്‍ പലസ്തീനെ രണ്ടായി മുറിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ജൂതര്‍ക്കും അറബികള്‍ക്കും വ്യത്യസ്ത രാജ്യം എന്ന ആശയത്തിലൂന്നി സമാധാനത്തില്‍ കാര്യം തീര്‍ക്കാന്‍ ഒരു ഉടമ്പടി. അതേസമയം ജൂത-അറബ്-ക്രിസ്ത്യന്‍ വിശ്വാസങ്ങളുടെ വാഗ്ദത്ത ഭൂമിയായ ജെറുസലേം രണ്ട് വിഭാഗത്തിനൊപ്പവുമല്ലാതെ സ്വതന്ത്രമായി അന്താരാഷ്ട്ര നിയന്ത്രണത്തിന് കീഴെ നിലകൊള്ളാമെന്ന തരത്തിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജൂതനേതൃത്വം യുഎന്നിന്റെ ഈ നീക്കത്തെ അംഗീകരിച്ചെങ്കിലും അറബികള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ഈ ആശയം നടപ്പിലാക്കാന്‍ ഏഴര പതിറ്റാണ്ടിനിപ്പുറവും സാധിച്ചില്ല. 1948 ല്‍ ബ്രിട്ടീഷുകാര്‍ പലസ്തീന്‍ വിട്ടതോടെ ജൂതര്‍ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ അടിത്തറ രൂപീകരിച്ചു. ഈ തീരുമാനത്തെ പലസ്തീനികള്‍ എതിര്‍ക്കുകയും യുദ്ധമുണ്ടാവുകയും ചെയ്തു. ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് സ്വന്തം മണ്ണ് നഷ്ടപ്പെട്ട് വീടു വിട്ടിറങ്ങേണ്ടിവന്നു. ഇതിനെ അവര്‍ വിശേഷിപ്പിച്ചത് അല്‍ നകാബ് അഥവാ മഹാവിപത്ത് എന്നാണ്.

1948 മെയ് 14ന് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടതോടെ തന്നെ ഒന്നാം അറബ്ഇസ്രായേല്‍ യുദ്ധവും ആരംഭിച്ചു. ലെബനന്‍, സിറിയ, ഇറാഖ്, ഈജ്പ്ത്, സൗദി അറേബ്യയില്‍ നിന്നുള്ള സൈന്യമടക്കം അഞ്ച് അറബ് രാഷ്ട്രങ്ങള്‍ പലസ്തീനിലെ ഇസ്രായേല്‍ മേഖലയിലേക്ക് ഇരച്ചെത്തി. 10 മാസം നീണ്ട യുദ്ധം അവസാനിക്കുന്നത് 1949ലാണ്. ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കുകയും യുഎന്‍ ജൂതന്മാര്‍ക്കായി നിര്‍ദേശിച്ച മേഖല മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഒന്നാം അറബ് ഇസ്രായേല്‍ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഐക്യരാഷ്ട്ര സഭയുടെ വിഭജന അനുരഞ്ജനത്തെ തള്ളിയ അറബ് സമൂഹത്തിന് ആ നിര്‍ദ്ദിഷ്ട ഭൂമിയുടെ 60 ശതമാനവും ഈ യുദ്ധത്തോടെ നഷ്ടപ്പെട്ടുവെന്നതാണ്. 750000 പലസ്തീനികളാണ് അന്ന് പലായനം ചെയ്യപ്പെട്ടത്. പലസ്തീന്‍ പ്രദേശം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ സ്റ്റേറ്റ്, വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവയായിട്ടായിരുന്നു പലസ്തിന്റെ വിഭജനം. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ പ്രദേശത്ത് ഇസ്രായേല്‍,ഈജിപ്റ്റ്, ജോര്‍ദാന്‍, സിറിയ സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയും പശ്ചിമേഷ്യ യുദ്ധഭൂമിയാവുകയും ചെയ്തു.

1948 ല്‍ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീന്‍ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുങ്ങി. 1992 ല്‍ ഇസ്രായേല്‍ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചര്‍ച്ചകളെയും തകിടം മറിച്ചു. ഇപ്പോഴത്തെ ഇസ്രേയേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലമെങ്കില്‍ ജൂത പള്ളി നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായേല്‍ എന്ന രാഷ്ട്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലവില്‍ വരൂ എന്ന് ജൂതന്മാര്‍ കരുതുന്നു. ജൂതന്മാര്‍ക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകള്‍ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തകര്‍ത്ത ആ പള്ളി പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം. ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീന്‍ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തര്‍ക്ക വിഷയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends