Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കോഴിക്കഴുത്തിലൂടെ ഇന്ത്യയെ വിഴുങ്ങാന്‍ ചൈന;ഷീജിന്‍ പിങ്ങിന്റെ പുതുതന്ത്രം പൊളിച്ച് മോദി,സിലിഗുരിയുടെ സുരക്ഷ ശക്തമാക്കി ഇന്ത്യ,കോഴിയുടെ കഴുത്തും സിലിഗുരിയും തമ്മിലെന്താണ് ബന്ധം,അറിയാം ചൈന നടത്തുന്ന നെറികേടും ഇന്ത്യ അതിന് കൊടുക്കുന്ന മറുപടിയും

28 OCTOBER 2023 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ഓരോ നീക്കവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാനും ചൈനയും തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തുന്നതാണ് സമീപ ദിവസങ്ങളിലെ വാര്‍ത്ത. തന്ത്രപ്രധാനമായ ഡോക്‌ലാം ഇടനാഴിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങരുതെന്ന് ചര്‍ച്ച പുരോഗമിക്കവേ ഇന്ത്യ ഭൂട്ടാന് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ടന്‍ഡി ഡോര്‍ജിയും തമ്മില്‍ ബെയ്ജിങ്ങിലാണ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് എത്രയുംവേഗം അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന് ചൈന ഭൂട്ടാനോട് ആവശ്യപ്പെട്ടു.

ഭാരതത്തിന്റെ തന്ത്രപ്രധാനമായ മേഖലകളില്‍ ഒരിടമാണ് സിലിഗുരി. മൂന്നു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇവിടം സൈനികപരമായ പ്രത്യേകതകളാലും പ്രസിദ്ധമാണ്. സിലിഗുരിയുടെ പടിഞ്ഞാറ് നേപ്പാളും വടക്ക് കിഴക്കായി ഭൂട്ടാനും തെക്ക് ഭാഗത്തായി ബംഗ്ലാദേശുമാണ് അതിര്‍ത്തി പങ്കുവയ്ക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്‍ ഇപ്പോള്‍ ചൈനയുമായി അടുക്കുകയാണ് . ഈ സമയത്തു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സിലിഗുരി ഇടനാഴി. ഭൂട്ടാന്‍ അതിര്‍ത്തിയിലേക്ക് മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള വാതിലാണ് ഈ ഇടനാഴി. ചൈനയെ പ്രതിരോധിക്കുന്നതില്‍ ഈ മേഖലയ്ക്കുള്ള പ്രധാന്യം ചെറുതല്ല. ഇന്ത്യയില്‍ ഇത്രയും ഇടുങ്ങിയ വേറെ ഒരു സ്ഥലമില്ല . അതുപോലെ തന്നെ വളരെ തന്ത്ര പ്രധാനമായ ഇടം കൂടിയാണ് ഇത് .

കോഴിയുടെ കഴുത്തും സിലിഗുരിയും തമ്മിലെന്താണ് ബന്ധമെന്ന ഒരു ചോദ്യം ഇപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും ... അറിയാം സിലിഗുരി കോറിഡോറിനെ കുറിച്ച്... പശ്ചിമ ബംഗാളിലെ അതിര്‍ത്തി മേഖലയാണ് സിലിഗുരി. ഈ പ്രദേശത്തെ മറ്റു രാജ്യങ്ങളുമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നത് സിലിഗുരി ഇടനാഴിയാണ്. കോഴിയുടെ കഴുത്ത് എന്നും ഈ സ്ഥലത്തിന് വിളിപ്പേരുണ്ട്. 17 കിലോമീറ്റര്‍ മാത്രമാണ് ഈ പ്രദേശത്തിന്റെ വീതി. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന ഇടമാണ് സിവിഗുരി. ചിക്കന്‍സ് നെക്ക് അഥവാ കോഴിക്കഴുത്ത് എന്നാണ് ഈ ഇടനാഴി അറിപ്പെടുന്നത്. ചൈനീസ് അതിര്‍ത്തിയിലേക്കുള്ള പാതയും കടന്നു പോകുന്നത് ഇതുവഴിയാണ്. ഈ വഴി തന്നെയാണ് ചെനീസ അതിര്‍ത്തിയിലേക്ക് വേണ്ടുന്ന ആയുധങ്ങളും മറ്റും കൊണ്ടുപോകുന്നതും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഇടം കൂടിയാണിത്.

ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി tandi ദോര്‍ജി ഈ ആഴ്ച നടത്തിയ ചൈന സന്ദര്‍ശനം പല തലങ്ങളിലും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് . ഭൂട്ടാനും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധം ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. ഒരു ഭൂട്ടാന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യത്തെ ചൈന സന്ദര്‍ശനമാണിത്. മാത്രമല്ല, ഏഴ് വര്‍ഷത്തിലധികമായി ഇല്ലാതിരുന്ന അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തുക എന്നതായിരുന്നു ഭൂട്ടാന്റെയും ചൈനയുടെയും പ്രധാന ലക്ഷ്യം. 2017ല്‍ ഡോക്‌ലാമിനെച്ചൊല്ലി രണ്ടു മാസത്തോളം ഇന്ത്യയും ചൈനയും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ജാംഫേരി റിഡ്ജ് ലൈനില്‍ ചൈന റോഡ് നിര്‍മിച്ചപ്പോഴായിരുന്നു ഇത്. ഡോക്‌ലാം പീഠഭൂമിയില്‍ ചൈന റോഡ് നിര്‍മിക്കുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നു. ഇത് പൂര്‍ത്തിയായാല്‍, ഇന്ത്യയുടെ തന്ത്രപരമായി ദുര്‍ബലമായ 'ചിക്കന്‍ നെക്ക്' എന്നറിയപ്പെടുന്ന സിലിഗിരി മേഖലയിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ ദൂരം കുറയും. ഡോക്‌ലാം പീഠഭൂമി ഭൂട്ടാന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, സിക്കിമിനും ഭൂട്ടാനുമിടയില്‍ കിടക്കുന്ന ഈ ഭാഗം തങ്ങളുടെ ഛുംബി താഴ്‌വാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് ചൈനീസ് വാദം. 1984 മുതലിങ്ങോട്ട് ചൈനയും ഭൂട്ടാനും തമ്മില്‍ 24 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഡോക്ലാം, മൂന്ന് രാജ്യങ്ങള്‍ക്കും അവരുടെ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു. അതായത് ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശമാണ് ഡോക്ലാം പീഠഭൂമി. ദോക്‌ലാം പീഠഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഡോക ലാ (ഡോക ലാ സിക്കിം സെക്ടറിലെ ഒരു ചുരം ആണ് )ഈ സ്ഥലത്താണ് ട്രൈജംഗ്ഷന്‍ എന്ന് ഭൂട്ടാന്‍ വിശ്വസിക്കുന്നു. മറുവശത്ത്, ഡോക്ക ലായില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ തെക്ക് ഗാമോചെന്‍ എന്ന സ്ഥലത്താണ് ട്രൈജംഗ്ഷന്‍ സ്ഥിതി ചെയ്യുന്നതെന്ന് ചൈന വാദിക്കുന്നു. ചൈനയ്ക്ക് ഇതിനകം തന്നെ ഡോക ലായ്ക്ക് സമീപം ഒരു റോഡുണ്ടെന്നും അത് തെക്ക് ഗാമോചെനിലേക്ക് നീട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. ഗാമോചെന്നിലൂടെ ചൈനയുടെ ഭൂട്ടാന്‍ പ്രദേശത്തേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായാല്‍ സിലിഗുരി ഇടനാഴി ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. ഇതാണ് ഇന്ത്യ ഭയക്കുന്നതും തടയുന്നതും

ഇപ്പോള്‍ സംയുക്ത പ്രസ്താവന പ്രകാരം ചര്‍ച്ചകള്‍ കാര്യമായ പുരോഗതി കൈവരിച്ചതായി ആണ് പറയുന്നത് . അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനും തിരിക്കുന്നതിനുമായി ഒരു പുതിയ സംയുക്ത സാങ്കേതിക സംഘത്തിന്റെ പ്രവര്‍ത്തന രൂപരേഖ ഉള്‍പ്പെടുന്ന ഒരു സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചുവെന്ന് പ്രസ്താവന പറയുന്നു. ഡോ. ദോര്‍ജിയുമായുള്ള ചര്‍ച്ചയില്‍, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ഇരുപക്ഷവും നയതന്ത്രബന്ധം ഉടന്‍ സ്ഥാപിക്കണമെന്നും അതിര്‍ത്തി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം കണക്കിലെടുത്ത്, ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനും അതിര്‍ത്തി ഉടമ്പടി ഒപ്പിടുന്നതിനുമുള്ള സാധ്യത ഇന്ത്യ വളരെ ഗൗരവത്തോടെ തന്നെയാണ് നോക്ക് കാണുന്നത് ..ചൈനയുമായുള്ള ഒരു കരാറും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാവില്ലെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുമായി നയതന്ത്രപരമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. അതുകൊണ്ടാണ് ഡോക്‌ലാമടക്കമുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ച കാണിക്കരുതെന്ന് മുന്നറിയിപ്പുനല്‍കിയത്. അതിര്‍ത്തിപങ്കിടുന്ന 14ല്‍ 12 രാജ്യങ്ങളുമായും അതിര്‍ത്തിത്തര്‍ക്കം ചൈന പരിഹരിച്ചുകഴിഞ്ഞു. ഇന്ത്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായുള്ള തര്‍ക്കം മാത്രമാണ് ബാക്കി. ഇന്ത്യചൈന ബന്ധം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മോശാവസ്ഥയിലാണ് മൂന്ന് ടീകളുടെ നാട് എന്നും സിലിഗുരി എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ടീ, ടൂറിസം, ടിംബര്‍ എന്നിവയാണത്. ഇത് കൂടാതെ ട്രാന്‍സ്‌പോര്‍ട്ടിനും ഇവിടം പ്രശസ്തമാണ്. ചുരുക്കി പറഞ്ഞാല്‍ 4 ടീ കളുടെ നാടാണ് സിലിഗുരി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന കാര്യവും ഇതുതന്നെയാണ്.

ഡാര്‍ജലിങ്, ജല്‍പായ്ഗുരി, തെരായ് എന്നീ ബംഗാളിലെ പ്രദേശങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നത് സിലിഗുരി ഇടനാഴിയാണ്. എട്ട് സംസ്ഥാനങ്ങളെ രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാത കൂടിയാണിത്. വ്യാപാരം, വാണിജ്യം, ടൂറിസം എന്നീ ആവശ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള ഏക റെയില്‍, റോഡ് മാര്‍ഗവും സിലിഗുരി ഇടനാഴിയാണ്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികര്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതും ഇതുവഴിയാണ്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് സുപ്രധാന പങ്കാണ് സിലിഗുരി കോറിഡോറിനുള്ളത്. അതുകൊണ്ടുതന്നെ സിലിഗുരി ഇടനാഴിയുടെ സുരക്ഷയ്ക്കായി, കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) സേനയെ വിന്യസിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ ഇടനാഴിക്ക് വലിയ പ്രാധാന്യമുണ്ട് . സുരക്ഷ ശക്തമാക്കുന്നതിനായി, അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്), ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സശാസ്ത്ര സീമ ബല്‍ (എസ്എസ്ബി) എന്നിങ്ങനെ മൂന്ന് പ്രധാന അതിര്‍ത്തി കാവല്‍ സേനകളാണ് ഈ ഇടനാഴിയില്‍ കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നില്‍ക്കുന്നത്. ദീര്‍ഘകാലമായി ഇന്ത്യയുടെ വിശ്വസ്ത അയല്‍രാജ്യമായി തുടരുന്ന ഭൂട്ടാന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങളും, അന്തിമ കരാറിന് മുമ്പായി കണക്കിലെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അതിര്‍ത്തി ചര്‍ച്ചകളെ സമീപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends