Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ദീർഘകാലം യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ഭൂഗർഭ അറകളിൽ നിന്ന് ഹമാസിനെ തരിപ്പണമാക്കാൻ ഗാസ മുനമ്പിൽ എഞ്ചിനീയർ യൂണിറ്റുകൾ, കാലാൾപ്പട, കവചം, കനത്ത വെടിവയ്പ്പുള്ള പീരങ്കികൾ സജ്ജമാക്കി ഇസ്രായേൽ സേന...

29 OCTOBER 2023 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേൽ തിരിച്ചടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് ഫലസ്തീനികൾ വിശേഷിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ട് എൻക്ലേവിൽ പ്രവേശിച്ച ഇസ്രായേൽ കരസേന ഗാസയ്ക്കുള്ളിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ദീർഘകാലം യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച മുന്നറിയിപ്പ് നൽകിയത്. ഇതിനു പിന്നാലെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയും ചെയ്തു.

ഒക്ടോബർ 7 ന് തീവ്രവാദി സംഘം ബന്ദികളാക്കിയ ഇസ്രയേലികളെ തിരികെ എത്തിക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി താൻ സംസാരിച്ചതായി നെതന്യാഹു വ്യക്തമാക്കി. ബന്ദികളാക്കിയവരെ തിരിച്ച് വീടുകളിൽ എത്തിക്കുമെന്ന പ്രതിജ്ഞയും അദ്ദേഹം ചെയ്തു. ഗാസ മുനമ്പിൽ കാലാൾപ്പട, കവചം, എഞ്ചിനീയർ യൂണിറ്റുകൾ, കനത്ത വെടിവയ്പ്പുള്ള പീരങ്കികൾ എന്നിവ ഇസ്രായേൽ സേന സജ്ജമാക്കിയാതായി ഐഡിഎഫ് വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു.

ഇസ്രയേൽ പീരങ്കിപ്പടയുടെ പ്രഹരത്തിൽ ഗാസ വിറയ്ക്കുകയാണ്. വടക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും കരസേന ആക്രമണം നടത്തി. ഇതിനൊപ്പം കനത്ത വ്യോമക്രമണവും കൂടിയായപ്പോൾ ഗാസ സിറ്റിയിലടക്കം പല ഭാഗങ്ങളും തകർന്നടിഞ്ഞു.

ഹമാസ് പ്രവർത്തകർ താമസിക്കുന്ന നൂറ്റിയൻമ്പതോളം ടണലുകൾ ബോംബിട്ട് തകർത്തതായും റിപ്പോർട്ടുകൾ ഉണ്ട്. മിസൈൽ ആക്രമണത്തിൽ വാർത്താ വിനിമയ ബന്ധങ്ങൾ പൂർണമായും തകർന്നു. ഇതോടെ ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായി ഗാസയിലുള്ളവർ.

ഭൂഗർഭ അറകളിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് സംഘങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത വിനിമയബന്ധങ്ങൾ പൂർണമായും തകർത്തത്. ഗാസയിലുള്ളവർ പരസ്പരം ബന്ധപ്പെടാൻ കഴിയാതെ ദുരിതത്തിലായെന്നും, ജീവകാരുണ്യ പ്രവർത്തനം താറുമാറായെന്നും, തങ്ങളുടെ ഏജൻസികൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും യു.എൻ. അധികൃതർ അറിയിച്ചു. സാറ്റലൈറ്റ് ഫോണിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് പുറംലോകത്തേക്ക് വരുന്നതെന്ന് പാലസ്തീനിലെ ടെലികോം പ്രൊവൈഡർ പാൽടെൽ അറിയിച്ചു.

 

ഹമാസിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടു നീങ്ങുന്ന കരസേനയ്ക്കൊപ്പം അവരുടെ എൻജിനീയറിംഗ് വിഭാഗവുമുണ്ട്. ഹമാസിന്റെ കെണിബോംബുകളിൽ കുടുങ്ങാതിരിക്കാൻ വളരെ പതുക്കെയാണ് മുന്നേറ്റം. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 7600 കടന്നു. വെസ്റ്റ് ബാങ്കിലെ ആക്രമണത്തിൽ 110 പാലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിൽ യു.എൻ അഭയാർത്ഥി ഏജൻസിയുടെ 14 ജീവനക്കാർ കൊല്ലപ്പെട്ടു.

ഗാസയിൽ മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിരുന്നു. ഇതിനിടെ ഗാസയിൽ ജീവകാരുണ്യ സംഘടനകൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് അറിയിച്ചു. രണ്ടാം ഘട്ട യുദ്ധം ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കാനും, ബന്ദികളെ മോചിപ്പിക്കാനാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിരുന്നു.

ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യ വസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിക്കും എന്നും വ്യക്തമാക്കുന്നു.

ഗാസയിൽ തങ്ങൾക്കൊപ്പമുള്ള 200 ലധികം ബന്ദികളെ സംബന്ധിച്ച് ഇസ്രായേലുമായി ഒരു കരാറിലെത്താൻ പോകുകയാണെന്ന് ഹമാസ് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രായേൽ നിഷേധിക്കുകയും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഹമാസ് ‘നിന്ദ്യമായി’ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഹമാസുമായി കരാറിലേർപ്പെടുന്നില്ലെന്നും ബന്ദികളെ മോചിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച നെതന്യാഹു, യുദ്ധം ‘ദീർഘവും കഠിനവും’ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു, ഇസ്രായേൽ ആക്രമണം കേന്ദ്രീകരിക്കുന്ന വടക്കൻ ഗാസ മുനമ്പിൽ നിന്ന് പലസ്തീൻ ജനത മാറിതാമസിക്കണമെന്ന അഭ്യർത്ഥനയും അദ്ദേഹം ആവർത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends