Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ജൂതപ്പടയ്ക്ക് സഹായം നല്‍കുന്നത് നിര്‍ത്തിക്കോ;അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ രംഗത്ത്,യുഎസ്സിനെ പൂട്ടാന്‍ പുതിയ സഖ്യം ഉയിര്‍ത്തു,ഇസ്രയേലിന് കവചമൊരുക്കുന്ന അമേരിക്കയോട് കലിപ്പില്‍ ഇറാന്‍ ഭരണകൂടം,ഒരടിക്ക് പത്തടി തിരികെ തരുമെന്ന് ബൈഡന്റെ മറുപടി

30 OCTOBER 2023 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രയേലിന് പിന്തുണ തുടര്‍ന്നാല്‍ യുഎസിനെതിരെ പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കും. ഇസ്രയേലും അമേരിക്കയും ഇന്നോളം നേരിട്ടിട്ടില്ലാത്ത തിരിച്ചടി നല്‍കും. ബൈഡനും നെതന്യാഹുവും കരുതിയിരുന്നോളാന്‍ ഇറാന്റെ വെല്ലുവിളി. ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ ബൈഡന് നേരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പദ്ധതിയെന്താണെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. ടെഹ്‌റാനല്ല വാഷിംഗ്ടണാണ് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഊതിക്കത്തിക്കുന്നതെന്നും ഇറാന്‍ മന്ത്രി കുറ്റപ്പെടുത്തി. പ്രതിരോധത്തിന് അവകാശമുണ്ടെന്ന് യുഎസ് ആവര്‍ത്തിക്കുമ്പോഴും അവര്‍ ഇസ്രായേലിനെ പൂര്‍ണമായും പിന്തുണയ്ക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. അമേരിക്ക ഇസ്രയേലിനെ അന്തമായ് പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ പ്രദേശത്തെ സാഹചര്യം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാകും. അമേരിക്ക ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സുമായി ബന്ധപ്പെട്ട സിറിയന്‍ സംഘങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ശക്തമായ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

യുദ്ധത്തില്‍ ഇസ്രയേലിന് ആള്‍ബലവും ആയുധബലവും നല്‍കി സഹായിക്കുന്നത് അമേരിക്കയാണ്. യുഎസ് സൈനിക മേധാവികള്‍ ഇസ്രയേലില്‍ തമ്പടിച്ചിരിക്കുകയാണ്. അമേരിക്ക കൂടി രംഗത്ത് വന്നതോടെയാണ് ഇറാന്‍ ഇറക്കിയ പ്ലാനെല്ലാം പൊളിയുന്നത്. ഹിസ്ബുള്ള,സിറിയന്‍ ഭീകരര്‍,യെമനിലെ ഹൂതിവിമതര്‍ ഇവരെയൊക്കെ ഇറക്കിയിട്ടും ഇസ്രയേല്‍ നാലുവഴിക്കും തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. ലബനന്‍,സിറിയന്‍,യെമന്‍ ഭാഗത്ത് നിന്ന് ഇസ്രയേലിന് നേരെ വരുന്ന ആക്രമണങ്ങളെ ചെറുക്കുന്നത് അമേരിക്കയാണ്. ഇസ്രയേലിന് കവചമായ് അമേരിക്ക നില്‍ക്കുന്നതിലെ കലിപ്പാണ് ഇറാന്‍ മന്ത്രി ഇപ്പോള്‍ പൊട്ടിത്തെറിക്കാന്‍ കാരണം.

ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്ന പരസ്യ ഭീഷണിയുമായ് രംഗത്ത് വന്നിട്ടുണ്ട് ഇറാന്‍. സയണിസ്റ്റ് രാജ്യം എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചിരുക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രായേലിന് അമേരിക്ക ആയുധങ്ങള്‍ നല്‍കിയതും യുദ്ധം വ്യാപിക്കാതിരിക്കാന്‍ ഗള്‍ഫില്‍ അമേരിക്ക സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചതും ഇറാനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഇസ്രായേലില്‍ എത്തിയതും കാര്യങ്ങള്‍ സങ്കീര്‍ണതകളില്‍ എത്തിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രായേലിന് അനുകൂലമായി അമേരിക്ക പ്രമേയത്തെ എതിര്‍ത്തതാണ് ഇറാനെ കൂടുതല്‍ ചൊടിപ്പിച്ചത്.
ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്നത് മാത്രമേ ഇസ്രായിലികള്‍ക്ക് മുന്നിലുള്ളുവെന്നും അതിനാല്‍ യുദ്ധം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധാനന്തരം ഇസ്രായേല്‍ വിജയിക്കുമെന്നും സൈന്യം അത് മാത്രം മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും നെതന്യാഹു വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മധ്യ ഈസ്ഫഹാന്‍ മേഖലയില്‍ ഇറാന്‍ സൈന്യത്തിന്റെ കരസേന വിഭാഗം രണ്ടു ദിവസത്തെ സൈനിക അഭ്യാസം നടത്തിയിരുന്നു. ആര്‍മി ഇന്‍ഫെന്‍ഡറി, കവചിത വാഹനങ്ങള്‍, മിസൈലുകള്‍, പീരങ്കികള്‍, ഡ്രോണുകള്‍ എന്നിവ സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു. ആയുധങ്ങളുടെയും യുദ്ധ ഉപകരണങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്താനും ഈ സൈനികാഭ്യാസം വഴി ഉദ്ദേശിച്ചത്. ഗാസയില്‍ അതിക്രമം കാണിക്കുന്ന ഇസ്രായേലിന് പിന്തുണ നല്‍കുന്ന അമേരിക്കയ്ക്ക് മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ടആദ്യഘട്ടമാണ് ഈ സൈനിക നടപടിയെന്നും നയതന്ത്ര വിദഗ്ധര്‍ കരുതുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധംമുറുകുകയാണ്. ഇസ്രായേലും ഹമാസും തമ്മില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന യുദ്ധം വലിയൊരു ലോകയുദ്ധമായി മാറാന്‍ പോകുന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലിനെ പരോക്ഷമായി വെല്ലുവിളിച്ചുകൊണ്ട് ഇറാന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഒരു മഹായുദ്ധത്തിലേക്ക് പ്രവേശിക്കുമോ എന്ന ആശങ്കയിലാണ് ലോകവും.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ലോകം മുഴുവന്‍ രണ്ടു ചേരികളായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണച്ച് രംഗത്തുണ്ട്. അതേസമയം റഷ്യ പലസ്തീനോടാണ് ചായ്‌വ് കാണിക്കുന്നത്. റഷ്യന്‍ ഗവര്‍ണ്‍മെന്റിലെ പല ഉന്നത ഉദ്യോഗസ്ഥരും ഏറെ നാളായി ഹമാസുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇസ്രായേല്‍ തുടര്‍ന്നുവരുന്ന ഗാസാ കൂട്ടക്കൊലയില്‍ റഷ്യ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹമാസിനെ എതിര്‍ക്കുകയും പലസ്തീന് പിന്തുണ നല്‍കുകയും ചെയ്യുന്ന റഷ്യയുടെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഹുസൈന്‍ സലാമിയും നിലവിലെ സാഹചര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നത് വരെ തന്റെ സൈന്യം വിശ്രമിക്കില്ലെന്ന് നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന നോവ മ്യൂസിക് ഫെസ്റ്റിവലിനിടയില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രൂപമെടുത്ത സംഘര്‍ഷ സാഹചര്യം ഇപ്പോള്‍ ഭയാനകമായ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഹമാസിനെ തകര്‍ക്കുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുക്കുമ്പോള്‍ ഇസ്രായേലിനെ ഒരുപാഠം പഠിപ്പിക്കുമെന്ന് ഇറാന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ഉറപ്പിച്ചു പറയുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് വലിയ വില ഇസ്രായേല്‍ നല്‍കേണ്ടി വരുമെന്ന് ഹുസൈന്‍ സലാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends