Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസയിലെ നിലവിലെ സ്ഥിതി കരയിക്കുന്നത്... വികാരാധീനനായി പുടിൻ...

31 OCTOBER 2023 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗാസയിൽ അരങ്ങേറുന്ന മാരകമായ അരാജകത്വത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബോംബാക്രമണത്തെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായാണ് പുടിൻ പ്രതികരിച്ചത്. ഗാസയിലെ നിലവിലെ സ്ഥിതി കരയിക്കുന്നതാണെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കവേ പുതിൻ പറഞ്ഞു. 'രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുങ്ങൾ, കുട്ടികളുടെ മൃതദേഹങ്ങൾ, സ്ത്രീകളുടേയും പ്രായമായവരുടേയും കഷ്ടപ്പാടുകൾ, കൊല്ലപ്പെടുന്ന ഡോക്ടർമാർ- ഇത്തരം കാഴ്ചകൾ കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയും.

മറ്റൊരുതരത്തിൽ ഇതിനെ സമീപിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എന്നാൽ, വൈകാരികമായി കാര്യങ്ങളെ കാണാൻ പാടില്ല', പുതിൻ പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരേയും പുതിൻ രൂക്ഷവിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് കാരണം അമേരിക്കയും മറ്റുപടിഞ്ഞാറൻ രാജ്യങ്ങളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസിനെ ഉന്മൂലനം ചെയ്യാനായി ഗാസാ മുനമ്പിൽ ഇസ്രയേൽ ബോംബ് വർഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, യുക്രൈൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെയെല്ലാം പ്രശ്‌നങ്ങൾക്ക് കാരണം ഇവർ തന്നെയാണെന്നും ആരോപിച്ചു.

'പശ്ചിമേഷ്യയിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളെ അവർ അധിക്ഷേപിക്കുന്നത്' അമേരിക്കയെ സൂചിപ്പിച്ചുകൊണ്ട് പുതിൻ പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നാണ് റഷ്യയുടെ നിലപാട്. രണ്ട് രാജ്യങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇസ്രയേൽ -പലസ്തീൻ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

3500ലധികം കുഞ്ഞുങ്ങളുള്‍പ്പെടെ എണ്ണായിത്തിരത്തിലധികം കൊല്ലപ്പെട്ടിട്ടും കര,വ്യോമ,നാവികാക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍. എത്ര സമയമെടുത്താലും ഹമാസിനെ അമർച്ച ചെയ്യാതെ യുദ്ധത്തിൽ പിറകോട്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇതുവരെ 3547 കുഞ്ഞുങ്ങളാണ് ഗാസയിൽ യുദ്ധക്കുരുതിയ്ക്ക് ഇരയായതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകളുമായി ഇറങ്ങിയ ഇറാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തെഹ്‍റാന്‍ ടൈംസ് എന്ന ദിനപത്രം നെഞ്ചിടിപ്പോടെയല്ലാതെ കാണാനാവില്ല. 

ഏഞ്ചല്‍സ് ഓഫ് ഗാസ എന്ന തലക്കെട്ടോടെയാണ് വിടരും മുന്‍പെ കൊഴിഞ്ഞുപോയ ആ കുഞ്ഞുങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗസ്സയിലെ കുട്ടികള്‍ കൂടുതൽ ഭയാനകമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ദൈനംദിന ജീവിതത്തെ ഒരു പേടിസ്വപ്നമാക്കി മാറ്റിയെന്നും തെഹ്‍റാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഭക്ഷണം, വെള്ളം, ഇന്ധനം,ശുചീകരണം എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ ഘടകങ്ങളുടെ അഭാവവും നിരന്തരമായ ബോംബാക്രമണവും അവരുടെ പ്രദേശത്തെ യുദ്ധക്കളമാക്കി മാറ്റി. 

നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കവിഞ്ഞു. സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെ മനുഷ്യത്വരഹിതമാക്കാനും ന്യായീകരിക്കാനും ഇസ്രായേൽ വിപുലമായ ഒരു മാധ്യമ പ്രചാരണം ആരംഭിച്ചതായും ലേഖനം കുറ്റപ്പെടുത്തുന്നു. ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആശുപത്രികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍,മുസ്‍ലിം പള്ളികള്‍, സ്കൂളുകള്‍, മറ്റ് അഭയകേന്ദ്രങ്ങള്‍ എന്നിവയെ ബോധപൂര്‍വം ലക്ഷ്യമിടുന്നു. ഒരു ആക്രമണം ഉണ്ടായാല്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ തിരിച്ചറിയാനായി അവരുടെ പേരുകള്‍ ശരീരത്തില്‍ എഴുതിവയ്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

സേവ് ദ ചിൽഡ്രൻ എന്ന സർക്കാരിതര സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ നാല് വർഷങ്ങളിൽ ലോകത്ത് കൊല്ലപ്പെട്ടതിനെക്കാൾ കൂടുതൽ ഫലസ്തീൻ കുട്ടികളാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തുന്ന കര ആക്രമണം ഫലസ്തീൻ കുട്ടികൾക്ക് കൂടുതൽ ദുരിതം സമ്മാനിക്കുമെന്ന് ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

 ഫലസ്തീന്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബൈഡന്‍റെ പരാമർശങ്ങൾക്ക് മറുപടിയായി, കൊല്ലപ്പെട്ട ഫലസ്തീനികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ പേരിനൊപ്പം സര്‍ക്കാര്‍ തിരിച്ചറിയല്‍ നമ്പറും ചേര്‍ത്തിരുന്നു. 150-ലധികം പേജുകളുള്ള പട്ടികയിൽ ഒക്ടോബർ 26 വരെ 7000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends