Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പുട്ടിന് പണിവെച്ച് ബൈഡന്‍;ലാത്വിയക്കും റഷ്യയെ വെല്ലുവിളിക്കാന്‍ വജ്രായുധം നല്‍കി അമേരിക്ക,യുക്രൈനോട് അടിപതറി നില്‍ക്കുന്ന റഷ്യയ്ക്ക് അടുത്ത പണി,ഇറാനും ചൈനയും റഷ്യയും യുഎസ്സിനെക്കൊണ്ട് പൊറുതിമുട്ടി

31 OCTOBER 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

വ്‌ളാഡമിര്‍ പുട്ടിന് ചെക്കുവെച്ച് ജോ ബൈഡന്‍. യൂറോപ്പില്‍ റഷ്യയുടെ പദ്ധതികള്‍ക്ക് മുട്ടന്‍ പണിവെച്ച് ബൈഡന്‍. ലാത്വിയ എന്ന കുഞ്ഞന്‍ രാജ്യത്തിനും റഷ്യയെ വെല്ലുവിളിക്കാന്‍ വജ്രായുധം നല്‍കി അമേരിക്ക. യുഎസിന്റെ അത്യാധുനിക ഹിമാര്‍സ് മിസൈല്‍ സംവിധാനം യൂറോപ്യന്‍ രാജ്യമായ ലാത്വിയയ്ക്കു നല്‍കാന്‍ തീരുമാനമായി. അമേരിക്കയുടെ ഫോറിന്‍ മിലിട്ടറി സെയില്‍സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇതിന്റെ വില്‍പന. 22 കോടി യുഎസ് ഡോളറാണു കരാര്‍ മൂല്യം. യുക്രൈന്‍ പിടിക്കാനിറങ്ങിയ റഷ്യ അടിപതറി നില്‍ക്കുകയാണ്. യുക്രൈന് പിന്നില്‍ പത്തുതല രാവണനെ പോലെ നില്‍ക്കുന്നത് അമേരിക്കയാണ്. യുക്രൈന്റെ ആയുധപ്പുര നിറച്ച് റഷ്യയെ നേരിടാന്‍ ഇറക്കിവിട്ടിരിക്കുന്നതും അമേരിക്ക. യൂറോപ്പിന് മേല്‍ കണ്ണുവെക്കുന്ന റഷ്യയുടെ സകല അടവും പിഴയ്ക്കുകയാണ്. അതിന് ഒരേയൊരു കാരണക്കാരന്‍ അമേരിക്ക. ബൈഡനോട് കലിയിളകി നില്‍ക്കുകയാണ് വ്‌ളാഡമിര്‍ പുട്ടിന്‍.

എസ്‌തോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഹിമാര്‍സ് ലഭിക്കുന്ന മൂന്നാമത്തെ ബാള്‍ട്ടിക് രാജ്യമായി ഇതോടെ ലാത്വിയ മാറി. റഷ്യ യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച ശേഷം മേഖലയിലെ പല രാജ്യങ്ങളും ഹിമാര്‍സ് മിസൈല്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ട്. റഷ്യയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ തടയുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ലാത്വിയ. പോളണ്ടും അഞ്ഞൂറോളം ഹിമാര്‍സ് മിസൈലുകള്‍ വാങ്ങാന്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസിനായി പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്‌റെ ആയുധസഹായത്തില്‍ ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെട്ടിരുന്നു. എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം.

വലിയ ലോകശ്രദ്ധ അന്ന് ഹിമാര്‍സ് മിസൈലുകള്‍ നേടി. യുക്രെയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാര്‍സ്. ഒറ്റ ലോഞ്ചറില്‍ തന്നെ അനേകം മിസൈലുകള്‍ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം. ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്.

മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകള്‍ക്ക് വലിയ പ്രഹരശേഷി നല്‍കുന്നത്. താരതമ്യേന നോക്കുമ്പോള്‍ റഷ്യന്‍ ലോഞ്ചറുകള്‍ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേല്‍ക്കൈ ചില മേഖലകളിലെങ്കിലും നല്‍കി. ഹിമാര്‍സ് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ റേഞ്ച് ആര്‍ട്ടിലറി പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ ഇതു തങ്ങളെ അനുവദിക്കുമെന്നായിരുന്നു യുക്രെയ്‌ന്റെ പ്രതീക്ഷ. അതിനുമുന്‍പ് യുക്രെയ്‌ന്‌റെ കൈയിലുള്ള ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെ മാത്രമായിരുന്നു റേഞ്ച്. ഹിമാര്‍സിനു ശേഷം യുഎസ് നിര്‍മിതമായ എം270 എന്ന മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റവും യുക്രെയ്‌ന് ലഭിച്ചിരുന്നു. ഹിമാര്‍സില്‍ ഉപയോഗിക്കുന്ന അതേ റോക്കറ്റുകള്‍ തന്നെയാണ് എം270യും ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു വ്യത്യാസം. ഹിമാര്‍സില്‍ നിന്നു ലോഞ്ച് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി റോക്കറ്റുകള്‍ എം270യില്‍ നിന്നു ലോഞ്ച് ചെയ്യാം.

ചെറു രാജ്യങ്ങള്‍ക്ക് നേരെ അധിനിവേശം നടത്തുക എന്നത് റഷ്യ,ചൈന രാജ്യങ്ങളുടെ കാലങ്ങളായുള്ള പദ്ധതിയാണ്. എന്നാല്‍ ഈ കുഞ്ഞന്‍ രാജ്യങ്ങള്‍ ആള്‍ബലവും ആയുധബലവും നല്‍കുന്നത് അമേരിക്കയാണ്. തായ്‌വാനുമേലെ ചൈനയുടെ കണ്ണ് പതിഞ്ഞിട്ട് പറഷ്യ നടത്തുന്ന അധിനിവേശങ്ങളെ ചെറുക്കാന്‍ യുക്രൈനെ പ്രാപ്തമാക്കുന്നത് അമേരിക്ക. ഇങ്ങനെ റഷ്യയ്ക്കും ചൈനയ്ക്കുമൊക്കെ പണികൊടുത്ത് കൊണ്ടിരിക്കുകയാണ് അമേരിക്ക. 2022 ഫെബ്രുവരിയില്‍ അയല്‍രാജ്യമായ യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശവും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലാരംഭിച്ച സംഘര്‍ഷവും പതിനെട്ടുമാസത്തിനിപ്പുറവും രൂക്ഷമായിത്തുടരുകയാണ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കി തങ്ങള്‍ക്കനുകൂലമായ ഒരു ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും അതുവഴി യുക്രൈനെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുമായിരുന്നു കീവ് ലക്ഷ്യമാക്കി മുന്നേറിയ റഷ്യന്‍ സൈന്യത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാല്‍, യുക്രൈന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍, ശക്തരെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന റഷ്യന്‍ സൈന്യം പകച്ചുപോകുന്നതാണ് പിന്നീട് കണ്ടത്. ആയുധശേഷികൊണ്ടും സൈനികശേഷികൊണ്ടും ഇപ്പോഴും ലോകത്ത് ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നുതന്നെയാണ് റഷ്യയെന്ന വിലയിരുത്തലുകളെല്ലാം സംശയത്തിലാക്കുകയാണ്, പൊതുവേ ദുര്‍ബലമായ യുക്രൈന്‍ സൈന്യത്തിന് മുന്നില്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends