Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യുദ്ധം മുറുകുന്നു ; ഇസ്രായേൽ വൻ തോതിൽ സൈന്യ സഹായം സംഭരിക്കുന്നു.. യുഎസ് കമാൻഡോകൾ ഇസ്രായേലിൽ ..ബൊളീവിയ, ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു..

01 NOVEMBER 2023 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ബന്ദികളാക്കിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കാൻ യുഎസ് കമാൻഡോകൾ ഇസ്രായേലിലുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ ബന്ദികൾ ഉൾപ്പെടെയുള്ള ബന്ദികളെ തിരിച്ചറിയുന്നതിനും അവരോടൊപ്പം മാറ്റ് ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ പങ്കു ചേരാന് ആണ് യു ഇ സൈന്യം എത്തിയിരിക്കുന്നത് എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ പി.മയർ പറഞ്ഞത്
ഇപ്പോൾ ഇസ്രായേലിൽ ഉള്ള ടീമിന് പുറമേ നിരവധി യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് സേനയെ കൂടി അയച്ചിട്ടുണ്ട് . ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം, ആവശ്യമെങ്കിൽ പ്രദേശത്തെ എംബസികൾ സുരക്ഷിതമാക്കാനും പലായനം ചെയ്യുന്നവരെ സഹായിക്കാനും യുഎസ് സൈനികർ മുൻനിരയിൽ ഉണ്ടാകും

അമേരിക്ക മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും രഹസ്യമായി പ്രത്യേക സേനയെ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട് . ബന്ദികളെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം യുദ്ധം വ്യാപകമായാൽ ഇസ്രായേലിൽ നിന്നോ ലെബനനിൽ നിന്നോ വലിയ തോതിലുള്ള പലായനം ഉണ്ടാകാനുള്ള സാധ്യത മുന്കൂട്ടിക്കണ്ടാണ് വാൻ തോതിൽ സൈന്യ സഹായം ഇസ്രായേൽ സംഭരിക്കുന്നത്

ഇതിനിടെ വടക്കൻ ഗാസയിൽ 9 സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് പ്രഖ്യാപിച്ചു, സ്ട്രിപ്പിലെ സൈനികരുടെ മരണം 11 ആയി ഉയർന്നു . വെസ്റ്റ് ബാങ്കിൽ രാത്രി ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് പലസ്തീൻകാർ കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു . മൂന്ന് പേർ ജെനിനിലും മറ്റൊരാൾ തുൽക്കറെമിലും കൊല്ലപ്പെട്ടതായി ആണ്ഫ ലസ്തീൻ അതോറിറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചത് .

 

ഗാസയിലെ ആരോഗ്യ മന്ത്രാലയം "അൽ-ഷിഫ സമുച്ചയത്തിലേക്കും ഇന്തോനേഷ്യൻ ഹോസ്പിറ്റലിലേക്കും എത്രയും പെട്ടെന്ന് ഇന്ധനം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ..ഗാസ സിറ്റിയിലെ അൽ-ഷിഫ, സ്ട്രിപ്പിലെ ഏറ്റവും വലിയ മെഡിക്കൽ കോംപ്ലക്‌സാണ്, അതേസമയം ഇന്തോനേഷ്യൻ ആശുപത്രി സ്ഥിതി ചെയ്യുന്നത് കനത്ത ബോംബാക്രമണം നടന്ന വടക്കുഭാഗത്താണ്. ഇസ്രായേൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ധനക്ഷാമം കാരണം 24 മണിക്കൂറിനുള്ളിൽ ഈ ആശുപത്രിയിലെ സേവനങ്ങൾ നിർത്തേണ്ടി വരൂ മെന്ന് ചൊവ്വാഴ്ച, ഇന്തോനേഷ്യൻ ഹോസ്പിറ്റൽ ഡയറക്ടർ ആറ്റെഫ് അൽ-കഹ്‌ലൗട്ട് മാധ്യമങ്ങളോട് പറഞ്ഞു.പലപ്പോഴും അത്യാവശ്യ ശസ്ത്രക്രിയകൾ അനസ്തേഷ്യ കൂടാതെ നടത്തുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു ..ചൊവ്വാഴ്ച ഉച്ചയ്ക്ക് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ പരിക്കേറ്റ 400-ലധികം പേർക്ക് പരിക്കേറ്റതായി അൽ-കഹ്‌ലൗട്ട് പറഞ്ഞു.

വടക്കൻ വെസ്റ്റ് ബാങ്ക് നഗരത്തിലെ ഫതഹിന്റെ സെക്രട്ടറി ജനറലായ അത്ത അബു റുമൈലയെ (63) അറസ്റ്റ് ചെയ്യാൻ രഹസ്യ പോലീസ് സേന ഇന്നലെ രാത്രി ജെനിനിലേക്ക് പ്രവേശിച്ചു. മകനോടൊപ്പം കസ്റ്റഡിയിലെടുത്ത അബു റുമൈലയുടെ അറസ്റ്റിൽ ഒരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പറയുന്നത്, സമീപ മാസങ്ങളിൽ അബു റുമൈല "പതിനായിരക്കണക്കിന് ഷെക്കലുകളുടെ ധനസഹായം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനം വിപുലീകരിച്ചു എന്നും കൂടാതെ തീവ്രവാദികളെ സഹായിച്ചു എന്നുമാണ് ." അബു റുമൈലയുടെ മകൻ പ്രാദേശിക ഭീകരവാദിയാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഈസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പങ്ക് ചേര്‍ന്നതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അറിയിച്ചു . സനയിലെ തങ്ങളുടെ അധികാരകേന്ദ്രത്തില്‍ നിന്ന് 1000 മൈലിലധികം ദൂരെയുള്ള ഇസ്രായേല്‍-ഹമാസ് യുദ്ധ മുനമ്പിലേക്ക് തങ്ങള്‍ നീങ്ങയതായി ആണ് ഹൂതികള്‍ അറിയിച്ചത് . ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായും ഹൂതി നേതൃത്വം പറഞ്ഞു. ലസ്തീനികളെ വിജയത്തിലേക്ക് നയിക്കാന്‍ ഇനിയും അത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നത് വരെ ഹൂതികള്‍ ആക്രമണം തുടരും എന്നും ലെബനന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ടെഹ്റാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ടിന്റെ ഭാഗമാണ് തങ്ങളെന്നും ഹൂതി ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ ഹബ്തൂര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഇറാഖി മിലിഷ്യകളായ ഹൂതികള്‍ ഇറാഖിലെയും സിറിയയിലെയും യു എസ് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു . ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ലെബനീസും അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുമായി വെടിവെപ്പ് നടത്തുന്നുണ്ട്. ഹൂതികള്‍ക്ക് ആയുധം നല്‍കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നത് ഇറാന്‍ ആണെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആരോപിക്കുന്നത്.

 

യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് നാവികസേനയുടെ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് ചെങ്കടൽ പ്രദേശം ശക്തിപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. "സാഹചര്യം വിലയിരുത്തുന്നതിന് അനുസൃതമായും പ്രദേശത്ത് വർദ്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും" ഇന്നലെ കപ്പലുകൾ വിന്യസിച്ചതായും ഐഡിഎഫ് പറയുന്നു.

ഇന്നലെ യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈലും രണ്ട് ഡ്രോണുകളും ഇസ്രായേലിൽ സൈന്യം തടഞ്ഞു. തെക്കേ അറ്റത്തുള്ള നഗരമായ എലാറ്റിന് സമീപം ഇന്ന് പുലർച്ചെ മറ്റൊരു ആക്രമണവും തടഞ്ഞു. ഹൂത്തികളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പ്രദേശത്ത് വ്യോമ പ്രതിരോധത്തിന്റെ പല പാളികളുണ്ടെന്ന് സൈന്യം പറയുന്നു. ചെങ്കടൽ മേഖലയിലും യുഎസ് സൈന്യം വിന്യസിച്ചിട്ടുണ്ട്, രണ്ടാഴ്ച മുമ്പ് ഇസ്രായേലിലേക്ക് പോയ നിരവധി ഹൂതി മിസൈലുകളും ഡ്രോണുകളും തടഞ്ഞു.

അതേസമയം ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക, ഗാസയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഹാമാസ് ഭീകരരുടെ ആക്രമണത്തില്‍ ഇസ്രായേലിന് പിന്തുണ ഉറപ്പാക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കും. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇസ്രായേലില്‍ എത്തുക..ഹമാസ് ഭീകരര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

എന്നാൽ ഗാസ മുനമ്പിൽ നടക്കുന്ന ആക്രമണാത്മകമായ ഇസ്രായേൽ സൈനിക ആക്രമണത്തെ അപലപിച്ച ബൊളീവിയ, ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു, മറ്റ് രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ടെൽ അവീവിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട് .ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഹമാസ് ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു ..അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു

ബന്ധം വിച്ഛേദിക്കാനുള്ള ബൊളീവിയയുടെ തീരുമാനത്തെ "ഭീകരവാദത്തിനും ഇറാനിലെ ആയത്തുള്ളയുടെ ഭരണകൂടത്തിനോഡുമുള്ള കീഴടങ്ങൽ" എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. ഈ നടപടിയിലൂടെ ബൊളീവിയൻ സർക്കാർ 1400-ലധികം ഇസ്രായേലികളെ കൊന്നൊടുക്കുകയും കുട്ടികളും സ്ത്രീകളും ശിശുക്കളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസ് ഭീകരസംഘടനയുമായി സ്വയം അണിചേരുകയാണെന്നാണ് മന്ത്രാലയം വക്താവ് ലിയോർ ഹയാത്ത് ട്വീറ്റ് ചെയ്തത് . ബൊളീവിയ "ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനെ" ഇസ്രായേൽ അപലപിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends