Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹമാസിനെതിരായ ആക്രമണം തുടരുന്നു... ഇസ്രായേല്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....വ്യാഴാഴ്ച ആദം ബേസിലെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ മാറോം ബ്രിഗേഡാണ് അദ്ദേഹം സന്ദര്‍ശിച്ചത്...നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നും ഒന്നും ഞങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി...

03 NOVEMBER 2023 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസിനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രായേല്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച ആദം ബേസിലെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ മാറോം ബ്രിഗേഡാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശത്താണെന്നും ഒന്നും ഞങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതും ഭീകരരെ തുരത്തുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് യൂണിറ്റുകളുടെ കമാന്‍ഡര്‍മാര്‍ നെതന്യാഹുവിനോട് വിവരിച്ചു. എലൈറ്റ് യൂണിറ്റുകളുടെ പ്രവര്‍ത്തന ശേഷികളുടെ പ്രദര്‍ശനവും ഗാസയിലെയും വിവിധ അധിക മേഖലകളിലെയും പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗവും അദ്ദേഹം പരിശോധിച്ചു.

 

ഇസ്രായേല്‍ സൈന്യം 'വളരെ ശ്രദ്ധേയമായ വിജയങ്ങള്‍' നേടിയതായി അദ്ദേഹം സൈനികരോട് പറഞ്ഞു. 'ഞങ്ങള്‍ ഇതിനകം ഗാസ സിറ്റിയുടെ പ്രാന്തപ്രദേശത്താണ്. ഞങ്ങള്‍ മുന്നേറുകയാണ്. ഞങ്ങള്‍ക്കും നഷ്ടങ്ങളുണ്ട്. വേദനാജനകമായ നഷ്ടങ്ങളുണ്ട്, കാരണം വീഴുന്ന ഓരോ സൈനികനും ഒരു ലോകമാണ്. ഞങ്ങളുടെ ഹൃദയം അവരുടെ കുടുംബത്തോടൊപ്പമാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹമുണ്ട്, ഒരു സൈനികന്‍ ഇപ്പോള്‍ പറഞ്ഞത് പോലെ- ഒന്നും ഞങ്ങളെ തടയില്ല, 'ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഒക്ടോബര്‍ ഏഴിന് അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരര്‍ 1,400 പേരെ കൊല്ലുകയും 240 ലധികം പേരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ പറയുന്നു. അതേസമയം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 9,061 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു

ഇതിനിടെ ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും സേന ആവര്‍ത്തിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്ക് പുറമെ കുറഞ്ഞത് 50 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന്‍ റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ പാടുപെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള കണക്ക്.

 

14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ 25-ാം ദിവസമാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. മാരകായുധങ്ങളുമായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികര്‍ മുന്നോട്ട് നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതും പുറത്തുവരുന്ന ചിത്രങ്ങളില്‍ കാണാം. ഗാസ നഗരത്തില്‍ എങ്ങും വെടിയുണ്ടകളുടെ ശബ്ദവും തീയും പുകയും മാത്രമാണ്. ഹമാസിനെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് കടക്കുന്നതെന്നാണ് വാദം. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഇസ്രായേല്‍ സൈന്യം ബാഗുകള്‍ നിറയെ വെടിയുണ്ടകള്‍ തോളില്‍ തൂക്കി കടക്കുന്നത് പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. ഇതില്‍ വഴിയൊരുക്കി മുന്നോട്ട് നീങ്ങുന്ന ഇസ്രായേലി സൈന്യത്തിന്റെ ബുള്‍ഡോസറുകളുമുണ്ട്. ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവര്‍ത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തില്‍ ഈ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയാണ്.

 

ഇതുകൂടാതെ കരസേനയും ഹമാസ് പ്രവര്‍ത്തകരെ നേരിട്ട് നേരിടുന്നുണ്ട്. ഗാസ മുനമ്പിലാണ് ഈ പോരാട്ടം നടക്കുന്നത്.ആക്രമണം വരും കാലങ്ങളില്‍ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.ബന്ദികളെ മോചിപ്പിക്കുക എന്നത് നമ്മുടെ പരമോന്നത ദേശീയ ദൗത്യമാണ്. ഗാസ മുനമ്പിലെ കരയിലൂടെയുള്ള ആക്രമണത്തിന് ഈ ലക്ഷ്യവുമുണ്ട്. ബന്ദി വിഷയം ഒരു ദേശീയ പ്രശ്നം മാത്രമല്ല.ഇതൊരു ആഗോള പ്രശ്നമാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇസ്രായേലികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരു സംഘടനയുടെ ബന്ദികളാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends