Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസ നഗരത്തെ പൂർണമായി വളഞ്ഞ് ഇസ്രായേൽ സൈന്യം; ഏറ്റുമുട്ടലിൽ നാല് സൈനികർ കൂടെ കൊല്ലപ്പെട്ടു...

03 NOVEMBER 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഗാസ മുനമ്പിൽ ഫലസ്തീൻ സായുധ ഗ്രൂപ്പുകളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ മേഖലയിലെ ഗാസ സിറ്റി വളഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ജെനിൻ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് വെളുപ്പിന് തുടർന്നിരുന്നു. ഗാസ മുനമ്പിൽ കര ആക്രമണം നടത്തിയതിന് ശേഷം കുറഞ്ഞത് 19 ഇസ്രായേലി സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തിരുന്നു. ക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനു ശേഷം, 335 ലധികം സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് സൈന്യം എത്തിയ സ്ഥിതിയ്ക്ക് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഹമാസ് പ്രവർത്തകർ ഗാസ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

ഇതു നേരിടാൻ ഇസ്രയേൽ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്. മധ്യ ഗാസയിലെ ബുറേജിലുള്ള അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മിസൈൽ പതിച്ചതിനെത്തുടർന്നു തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്.

തുരങ്കങ്ങളിൽ നിന്ന് സ്ഫോടക വസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴി ബോംബ് കൊണ്ട്, കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ഗറില യുദ്ധത്തിന്റെ വിഡിയോകൾ ഹമാസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേലും പങ്കുവച്ചു. കടലിൽ നിന്നും ആകാശത്തുനിന്നുമുള്ള മിസൈൽ ആക്രമണത്തിന്‍റെ പിന്തുണയോടെയാണ് ഇസ്രായേൽ കരസേന ഗാസയിൽ നിലയുറപ്പിച്ചത്. 

24 മണിക്കൂറിനുള്ളിൽ 130 ഹമാസ് പോരാളികളെ വധിച്ചെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഹമാസിന്‍റെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ, ആയുധ ശാലകൾ, തുരങ്കങ്ങൾ എന്നിവ തകർക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടുപോകുമെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. അതിനിടെ ബന്ദികളാക്കിയവരെ തിരഞ്ഞ് കണ്ടുപിടിക്കാനായി ഗാസ മുനമ്പിൽ യുഎസ് മിലിട്ടറി ഫ്ലയിംഗ് നിരീക്ഷണ ഡ്രോണുകൾ പറത്തി. 

ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഫ്ലയിംഗ് ഡ്രോണുകൾ മേഖലയിൽ സജീവമാണെന്ന് പെന്റഗൺ അധികൃതർ പറഞ്ഞു. ഇരുനൂറോളം ബന്ധികൾക്കൊപ്പം പത്ത് അമേരിക്കക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് മിലിട്ടറി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഗാസയെ കീഴ്പ്പെടുത്താൻ ഇസ്രായേലിന് സാധിക്കില്ലെന്നും അധിനിവേശ സൈനികരുടെ മടക്കം ശവപ്പെട്ടിയിലായിരിക്കുമെന്നും എന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്സ് പറഞ്ഞത്. 

ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. ഇതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗാസയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുകയും ചെയ്തു. ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്തും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends