Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസയില്‍ ഇസ്രായേല്‍ പതാക ഉയര്‍ത്തുന്നു..ഹമാസിനെ തീര്‍ക്കും ഇന്ന് തുരങ്കത്തിലേക്ക്

03 NOVEMBER 2023 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

പാലസ്തീന്‍ ആധിപത്യത്തിലുള്ള ഗാസ പിടിച്ചെടുത്ത് ഇന്നു വൈകുന്നേരത്തോടെ ഇസ്രായേല്‍ സൈന്യം  ഇസ്രായിലിന്റെ  ദേശീയപതാക ഉയര്‍ത്തും. ഗാസ മുനമ്പിന്റെ അതിരുകളില്‍ അപ്പാടെ അന്‍പതിനായിരത്തിലേറെ  ഇസ്രായേലി ഭടന്‍മാര്‍ നിരന്നിരിക്കുന്നു. ആകാശത്തുനിന്നും ഇനി ബോംബിംഗ് ആവശ്യമില്ലാത്ത വിധം ഗാസയിലെ കെട്ടിടങ്ങള്‍ ഏറെയും ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ നാമാവശേഷമാക്കിയിരുന്നു. ഇനി ഗാസയില്‍ അവശേഷിക്കുന്ന ഹമാസുകളെ നേര്‍ക്കു നേര്‍ പോരാടി തോല്‍പിക്കാനുള്ള തയാറെടുപ്പിലാണ് ഗാസാ സിറ്റി ഇന്നലെ രാത്രിയോടെ ഇസ്രായേല്‍ വളഞ്ഞിരിക്കുന്നത്.

 

 


ഇവിടെ അവശേഷിക്കുന്ന പാലസ്തീനികളോട് പ്രദേശം വിടാനുള്ള അന്ത്യശാസന സമയം കഴിഞ്ഞിരിക്കെ ഇനി ഗാസയില്‍ അധിനിവേശം മാത്രമേയുള്ളുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു.
തുരങ്കങ്ങളില്‍നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും  വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബ്  കെണിയൊരുക്കിയും ഇസ്രായേല്‍ സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് നിലവില്‍ ശ്രമിക്കുന്നത്.
ഗാസ സിറ്റിയെ വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കു ദിശകളില്‍നിന്നു വളഞ്ഞാണ് ഇസ്രയേല്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്നു വരെ പോരാട്ടത്തില്‍  മരണം ഒന്‍പതിനായിരം പിന്നിട്ടു. ഇന്നോ നാളെയോ മരണം പതിനായിരം കടക്കും. ഗാസയില്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പുണ്ടായാല്‍ ഇസ്രായേല്‍ ബോംബുവര്‍ഷം ശക്തമാക്കും. അങ്ങനെയെങ്കില്‍ മരണസംഖ്യ പതിനായിരത്തിനു മുകളിലേക്ക് ഉയരാനാണ് നിലവിലെ സാഹചര്യം.

 

 

 
ഗാസയില്‍ ഇതിനകം 3,760 കുട്ടിള്‍ ഉള്‍പ്പെടെ 9,061 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. 32,000 പേര്‍ക്കു പരുക്കേറ്റു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയ്ക്കു നേര്‍ക്ക് ഇസ്രയേല്‍ രണ്ടുദിവസത്തിനിടെ രണ്ടുവട്ടം ആക്രമണം നടത്തിയിരുന്നു. 400 പേര്‍ക്കാണ് ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്. ഗാസയില്‍ കടന്ന് ആക്രമണം ആരംഭിച്ചതു മുതല്‍  17 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ഗാസയെ  വകഞ്ഞെടുക്കുന്നതിനു പിന്നാലെ ഇസ്രായേല്‍ സൈന്യം ഹമാസുകള്‍ ഒളിച്ചിരിക്കുന്ന തുരങ്ങളിലേക്ക് കടന്നു കയറും. ഇതോടെ ഇസ്രായേല്‍-പാലസ്തീന്‍  യുദ്ധത്തിന്റെ മൂന്നാം അങ്കവും മൂന്നാംമുറയും ഇസ്രായേല്‍  പ്രയോഗിച്ചുതുടങ്ങും. ഒരൊറ്റ ഹമാസ് പോരാളിയെയും അവശേഷിപ്പിക്കാത്ത വിധം ഹമാസുകളെ തുരങ്കത്തിനുള്ളില്‍തന്നെ വക വരുത്താനാണ് ഇസ്രായേലിന്റെ നീക്കം. തുരങ്കം ഘട്ടംഘട്ടമായി ബോംബിട്ടു തകര്‍ക്കുമോ അതോ ഹമാസുകളെ വിഷപ്പുകയില്‍ വധിക്കുമോ എന്നതാണ് ഇനി കാണാനുള്ളത്.

 

 

 


ഹമാസിന്റെ തുരങ്കങ്ങള്‍ അതേ പടി പിടിച്ചെടുത്ത് അതിന്റെ നിര്‍മാണ സാങ്കേതവിദ്യയും ആയുധങ്ങളുടെ ഘടനയും ഏതൊക്കെ രാജ്യങ്ങളുടെ സഹായം തുരങ്കനിര്‍മാണത്തില്‍ ഉണ്ടായെന്ന് കണ്ടെത്തുകയുമാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ലക്ഷ്യം. എന്നാല്‍ ഈ തുരങ്കം ഇനി അവശേഷിക്കരുതെന്നാണ് നെതന്യാഹുവിന്റെ താല്‍പര്യം. തുരങ്കം നിലനിന്നാല്‍ യുദ്ധത്തിനശേഷം യുഎന്‍ ഇടപെടലലില്‍ ഇത് പാലസ്തീന് വിട്ടുകൊടുക്കേണ്ടിവന്നാല്‍ നാളെയും ഭീഷണിയാകുമെന്നാണ് നെതന്യാഹു പറയുന്നത്. ഗാസ നഗരം വളയുന്നത് ഇസ്രായേല്‍ സൈനികര്‍ പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു.  വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ തങ്ങളുടെ മുന്നില്‍ ഇല്ലെന്നും സേന പറയുന്നു. അതേ സമയം ഗാസ വളഞ്ഞാല്‍ ഇസ്രായേല്‍ കരസേന കറുത്ത പെട്ടികളിലായിരിക്കും മടങ്ങി പോകുക എന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.

 


ഇന്നു രാവിലെ മുതല്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിലെ മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ഹമാസ് ബന്ദികളാക്കിയ, സൈനികരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ സൈന്യം.  ബന്ദികളാക്കിയവരെ കണ്ടെത്തുന്നതിനായി അമേരിക്ക ഗാസയ്ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്.
വടക്കന്‍ ഗാസയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാഫ അതിര്‍ത്തിവഴി ഈജിപ്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. 21 പാലസ്തീനികളും 72 കുട്ടികളും ഉള്‍പ്പെടെ 344 വിദേശപൗരന്മാരും അതിര്‍ത്തികടന്ന് എത്തിയതായി ഈജിപ്ത് അറിയിച്ചു.
ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാന്‍ അനുവദിച്ചത്. ബുധനാഴ്ച 320 പേര്‍ അതിര്‍ത്തി കടന്നു. പട്ടികയില്‍ ഇടംനേടിവരിലേറെയും അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ്.
ഹമാസ് പോരാളികള്‍  ഗാസ സിറ്റിയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കു പുറമേ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചുപാര്‍ത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതു നേരിടാന്‍ ഇസ്രായേല്‍ സൈന്യം വീടുകളില്‍ പരിശോധന തുടങ്ങിയിരിക്കുകയാണ്.
ഗാസയില്‍ ഇന്ധനവും വെള്ളവും  എത്തിക്കാന്‍ ഒരാഴ്ചയായി   ഇസ്രയേല്‍ അനുവദിക്കുന്നില്ല. ഇന്ധനം അനുവദിച്ചാല്‍ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.  ഗാസാ  സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഇന്നു  കൂടി പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി മാത്രമാണു ബാക്കിയുളളത്.  ഇവിടെ ഒട്ടേറെ  രോഗികള്‍ അത്യാസന്ന നിലയിലാണ്. ഇവരെ തുര്‍ക്കിയിലേക്കു മാറ്റാന്‍ ശ്രമം നടക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends