Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഗാസ നഗരം പൂര്‍ണമായി വളഞ്ഞ് ഇസ്രായേല്‍:- ലക്ഷ്യം ബന്ദികളുടെ മോചനവും, ഹമാസുകളുടെ പതനവും...

03 NOVEMBER 2023 05:03 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസ നഗരം പൂര്‍ണമായി വളഞ്ഞ് ഇസ്രായേല്‍ സൈന്യം. ഫലസ്തീന്‍ പ്രദേശത്ത് രക്തച്ചൊരിച്ചില്‍ തടയാന്‍ വെടിനിര്‍ത്തലിനായുള്ള വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ നിരസിച്ചുകൊണ്ടാണ് ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചത്. ഹമാസ് ഭരിക്കുന്ന എന്‍ക്ലേവില്‍ സൈന്യം കരയുദ്ധം വിപുലീകരിക്കുന്നതിനായി ഗാസ നഗരം വളഞ്ഞതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി. ജെനിന്‍ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു.

ബന്ദികളുടെ മോചനവും ഹമാസിനെ അമര്‍ച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്റെ കുരുതിക്ക് പകരം ചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ നഗരമായ കിര്‍യത് ഷ്‌മോനക്കു നേരെ ഇന്നലെ ലബനാനില്‍ നിന്നുള്ള ഹമാസിന്റെ മിസൈല്‍ ആക്രമണം നടന്നു.

12 മിസൈലുകള്‍ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കുണ്ട്. ലബനാന്‍ ഷെബഫാമിലെ വടക്കന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഹിസ്ബുല്ലയും ആക്രമണം നടത്തി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ ഇന്ന് നടക്കുന്ന പ്രഖ്യാപനം യുദ്ധ ഗതിയെ മാറ്റിമറിച്ചേക്കും. ഗാസയ്ക്കപ്പുറത്തേയ്ക്ക് യുദ്ധം വ്യാപിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് പെന്റഗണ്‍ പറയുന്നത്. ഇസ്രായേലില്‍ നിന്ന് അംബാസഡറെ തിരിച്ച് വിളിച്ചതായി ബഹ്‌റൈന്‍ പാര്‍ലമെന്റ് അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിവരമൊന്നുമില്ലെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

അതേ സമയം യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍ എത്താനിരിക്കെ,ഗാസയിലേയ്ക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.

ലബനാന്‍ അതിര്‍ത്തിയില്‍ ആക്രമണം കൂടുതല്‍ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അനുമതി നല്‍കിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൂചിപ്പിക്കുന്നു. 

ഗാസയില്‍ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കെ, ഗാസയിലേയ്ക്ക് ഇന്ധനം എത്തിക്കാന്‍ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും. ഇസ്രായേലില്‍ എത്തുന്ന ആന്റണി ബ്ലിങ്കന്‍ ജോര്‍ദാന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഗാസയില്‍ തുടരുന്ന കുരുതി അമേരിക്കന്‍ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

അതേ സമയം ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടലിനാവുമെന്ന് പ്രതികരിച്ച് ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി രംഗത്ത്. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തിലാണ് തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാല്‍ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്ന് ഇറാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 

കൂട്ടക്കൊല തുടരുമ്പോള്‍ ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്ന് ഇറാന്‍ കരുതുന്നു. ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇലാഹി പറഞ്ഞു. ഗാസയില്‍ നിന്ന് ബന്ദികളെ പുറത്തെത്തിക്കാന്‍ സംഘര്‍ഷത്തിന് താത്കാലികമായ ഇടവേള വേണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഗാസയില്‍ 400ലേറെ കുട്ടികള്‍ പ്രതിദിനം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നെന്ന് യൂണിസെഫ് പറഞ്ഞു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയെന്ന് ഹമാസ് വ്യക്തമാക്കിട്ടുണ്ട്. 700ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 100ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends