Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയില്‍ നടക്കാന്‍ പോകുന്നത് അതിതീവ്ര കരയാക്രമണം; ഗാസയിലെ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹമാസ്:- ഈ നീണ്ട യുദ്ധത്തിന്റെ അവസാനം വരെ വിജയത്തിനായി പോരാടുമെന്ന് ഹെര്‍സി ഹലേവി...

03 NOVEMBER 2023 05:15 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു മാസത്തിനോടടുക്കുമ്പോള്‍ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഡിഫന്‍സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റണല്‍ ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തിന്റെ നടുവിലാണ്. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനം വരെ ഞങ്ങള്‍ പോരാടും. ഇസ്രായേല്‍ ഗവണ്‍മെന്റ് നിര്‍വചിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഘട്ടങ്ങളും അതിന്റെ ലക്ഷ്യങ്ങളും അനുസരിച്ച് പ്രവര്‍ത്തനം തുടരുകയും തീവ്രമാക്കുകയും ചെയ്യും. വടക്കന്‍ ഗസ്സയിലെ ഹൃദയഭാഗത്താണ് ഇപ്പോള്‍ സേനയുള്ളത്.

ഗാസ നഗരം സൈന്യം വളഞ്ഞുകഴിഞ്ഞു. ' ഒരുപാട് ഘട്ടങ്ങളുള്ള യുദ്ധമാണിത്. ഈ യുദ്ധം കരയാക്രമണം ആവശ്യപ്പെടുന്നുണ്ട്. ഗാസയിലെ ഓപറേഷനില്‍ ഏറ്റവും മികച്ച സൈനികരാണ് പങ്കെടുക്കുന്നത്. ഹമാസിനെ ഇല്ലാതാക്കി ഞങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കണം. ബന്ദികളെ തിരിച്ചുകൊണ്ടു വരണം. ഗാസയിലെ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ഹമാസാണ്. അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്. ഹിസ്ബുല്ലയുടെ ഭീഷണി അടക്കം ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. ഏതു വിജയത്തിനും വില കൊടുക്കേണ്ടി വരുമെന്ന് ഞങ്ങള്‍ക്കറിയാം എന്ന് ഹെര്‍സി ഹലേവി
വ്യക്തമാക്കി.

അതിനിടെ ഗാസയിലെ കരയാക്രമണത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് സമ്മതിച്ചു. ഇസ്രയേലിലെ പാല്‍മാചിന്‍ എയര്‍ബേസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തില്‍ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. വടക്കന്‍ ഗസ്സ മുനമ്പിലെ ഓപറേഷനില്‍ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഗാസ മുനമ്പില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട നാലു പേരുടെ വിവരങ്ങള്‍ സൈന്യം പ്രസിദ്ധീകരിച്ചു. 

ആംഡ് ബ്രിഗേഡ് 460ന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ബെനി വെയിസ്, ഉറിയ മാഷ്, യഹോനാതന്‍ യൂസെഫ് ബ്രാന്‍ഡ്, ടാങ്ക് ഡ്രൈവര്‍ ഗില്‍ ഫിഷിറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തി. ഇസ്രായേലിന്റെ സൈനിക നടപടിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇപ്പോഴും യുഎസിന്റേത്. സിവിലിയന്മാരെ ഒഴിവാക്കി ആക്രമണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. 

മിനിയാപൊളിസില്‍ കഴിഞ്ഞ ദിവസം ബുധനാഴ്ച നടന്ന പരിപാടിയില്‍ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന ആഹ്വാനവും സദസില്‍നിന്ന് ഉയര്‍ന്നിരുന്നു. 

സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കുന്ന സാധാരണക്കാരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതും ആഴ്ചകളായുള്ള ഉപരോധവുമാണ് ഇസ്രയേലിനും അമേരിക്കയ്ക്കും മേല്‍ വലിയ ആഗോള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ കാരണമായത്. ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിലാണ് ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടത്തുന്നത്. 

ഗാസയിലേക്കുള്ള ഇസ്രയേല്‍ സേനയുടെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ മുനമ്പിന്റെ വടക്കന്‍ മേഖലകളില്‍ പലയിടങ്ങളിലും ഹമാസുമായി വലിയ തോതിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഹമാസിന്റെ തിരിച്ചടിയില്‍ 19 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട പകുതി പേരും കുട്ടികളും സ്ത്രീകളുമാണ്. ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒക്ടോബര്‍ ഏഴു മുതലാണ് ഗാസയില്‍ സേന ആക്രമണം ആരംഭിച്ചത്. 

ഇതുവരെ ഒമ്പതിനായിരത്തിലേറെ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകള്‍, ആയുധ ശാലകള്‍, തുരങ്കങ്ങള്‍ എന്നിവ തകര്‍ക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends