ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചു; സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചു; ഇസ്രയേൽ -ബഹ്റൈൻ ബന്ധത്തിൽ വിള്ളൽ ?

ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചു ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചു . ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾവ്യക്തമാക്കുന്നത് . ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റി .
ആഹാരം വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുവരെ 242 പേരാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം വ്യക്തമാക്കി. ഐഡിഎഫ് അറിയിച്ചിരിക്കുന്നത് ആശുപത്രികൾക്ക് ആവശ്യം വന്നാൽ ഇന്ധനം അനുവദിക്കുമെന്ന് . ഒരാഴ്ചയോളമായി ഇന്ധനം തീരുമെന്നാണ് ഇവർ പറയുന്നത്.
എന്നാൽ ഇതുവരെ അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് ഇന്ധനം പൂഴ്ത്തിവച്ചെന്നും സൈനിക ആവശ്യത്തിനായി അത് ഉപയോഗിക്കുകയാണെന്നും ആരോപിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലേക്ക് എല്ലാ ഇന്ധന കയറ്റുമതിയും ഇസ്രായേൽ തടഞ്ഞിരുന്നു . ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു.
https://www.facebook.com/Malayalivartha
























