Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേല്‍ ഒരുങ്ങിയിരുന്നോളു നിങ്ങളുടെ സര്‍വ്വനാശം;ഗറില്ലകളെ ഇറക്കിയെന്ന് നെതന്യാഹുവിനെ വെല്ലുവിളിച്ച് ഹമാസ്,ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തലവന്മാര്‍,കറുത്ത ബാഗുകളില്‍ ജൂതപ്പടയുടെ ശരീരം അയയ്ക്കുമെന്ന് ഹമാസ്,ഭീകരര്‍ കൂട്ടശവക്കുഴി വെട്ടിക്കോളാന്‍ നെതന്യാഹു

03 NOVEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത

ഗാസ യുദ്ധഭൂമി യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ യുദ്ധമുറ മാറ്റി ഹമാസും. ഇസ്രയേല്‍ സേനയ്ക്ക് നേരെ ഗറില്ലാ യുദ്ധമുറ പുറത്തെടുത്ത് ഹമാസ്. തുരങ്കങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിര്‍ത്തും വഴിയില്‍ കുഴിബോംബുകൊണ്ട് കെണിയൊരുക്കിയും ഐഡിഎഫിന്റെ
മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്. ഗറില യുദ്ധത്തിന്റെ വിഡിയോകള്‍ ഹമാസ് തന്നെ പുറത്തുവിട്ടു. സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേലും പങ്കുവച്ചു. ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുക എന്നതാണ് ഹമാസ് ലക്ഷ്യം വെക്കുന്നത്. ഗറില്ലകള്‍ക്ക് എന്തും ആയുധമാണ്. ശക്തനെതിരെ ദുര്‍ബലര്‍ നടത്തുന്നതാണ് ഗറില്ലാ യുദ്ധമെന്ന് ഭരണകൂടങ്ങള്‍ പരിഹസിക്കുന്നത്. എന്നാല്‍ ഗറില്ലാ യുദ്ധത്തിലൂടെ ലോകശക്തികളെ പോലും വീഴ്ത്തിയ ചരിത്രവും ഉണ്ട്. ഹമാസ് ഗറില്ലാ യുദ്ധം പുറത്തെടുത്തതോടെ അതീവ ജാഗ്രതയോടെ ഓരോചുവടും വെച്ച് ഇസ്രയേല്‍ സേന.

റോക്കറ്റുകളും കാലാള്‍പ്പടയുടെ ആയുധങ്ങളായ ചെറുപീരങ്കികളും മോര്‍ട്ടാറുകളും മെഷീന്‍ ഗണ്ണുമാണ് ഹമാസിന്റെ പ്രധാന ആയുധങ്ങള്‍.
വ്യോമാക്രമണത്തെ ചെറുക്കാനുള്ള വിമാനവേധ മിസൈലുകളോ വിമാനവേധതോക്കുകളോ അവര്‍ക്കില്ല. എന്നാല്‍ കരയുദ്ധത്തില്‍ ഇസ്രയേലിനേക്കാള്‍ മുന്‍തൂക്കം ഹമാസിനാണ്. കാരണം തുരങ്കശക്തിയിലാണ് ഹമാസിന്റെ ശക്തി. മാത്രമല്ല ഗറില്ലാ യുദ്ധം കൂടി ഹമാസ് പുറത്തെടുക്കുമ്പോള്‍ ഇസ്രയേല്‍ സേന പ്രതിരോധത്തിലാകും. ഗറില്ലാ യുദ്ധ മുറയില്‍ ഹമാസ് മിടുക്കരാണ്. നഗരത്തിലെ തെരുവുമൂലകളില്‍ നിന്നും കെട്ടിടങ്ങളുടെ മുകളില്‍ നിന്നും മറ്റുമാവും ഹമാസ് പ്രതിരോധിക്കുക. അത് ഇസ്രയേലിലെ കര സൈനികരെ പ്രതിസന്ധിയിലാക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസിന്റെ ചെറിയ പോസ്റ്റുകളും താവളങ്ങളും തകര്‍ക്കുകയാണ് ഇസ്രയേല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്യമായി അറിയാത്ത ലക്ഷ്യങ്ങള്‍ക്കെതിരെയാണ് കനത്ത ബോംബിങ്.

ഹമാസ് സൈനികരെന്നു വിളിക്കാവുന്നവരായി പരിശീലനം ലഭിച്ച പോരാളികള്‍ പതിനായിരത്തോളം വരും. അടിസ്ഥാന ആയുധപരിശീലനം ലഭിച്ച 40,000 പേര്‍ ഗസ്സയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 3 ലക്ഷത്തിലധികമുള്ള ഇസ്രയേല്‍ സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുതാണ് ഇത്. എന്നാല്‍ ഒളിയുദ്ധത്തിന് ഇത് തന്നെ അധികമാണ്. ഇതാണ് ഇസ്രയേലിനെ കരുതലിന് പ്രേരിപ്പിക്കുന്നത്. തകര്‍ക്കേണ്ട ലക്ഷ്യങ്ങള്‍ എവിടെയെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ആക്രമണം കടുപ്പിക്കുകയാണ് ഐഡിഎഫിന്റെ അടുത്ത നീക്കം. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ ഹമാസിന് കഴിയുന്നില്ല. ഇതാണ് ഐഡിഎഫിന് കുത്ത് പകരുന്നത്. അതുകൊണ്ട് കരയുദ്ധം കടുപ്പിക്കുന്നതോടെ വ്യോമാക്രമണവും ശക്തമാക്കിയാണ് ജൂതപ്പട മുന്നോട്ട് പോകുന്നത്.

ഗറില്ലകളുടെ ആക്രമണം എങ്ങനെ, എവിടെ വച്ച് എന്നൊന്നും ആര്‍ക്കും അറിയാന്‍ കഴിയില്ല. ഓരോ ചുവടും അതീവശ്രദ്ധയോടെ എടുത്ത് വെക്കണം. അല്ലെങ്കില്‍ ഗറില്ലകളുടെ വാരിക്കുഴികളിലാകും ഐഡിഎഫിന്റെ കാല്‍ പതിയുന്നത്. അത്രയേറെ രഹസ്യാത്മകമായതിനാല്‍ത്തന്നെ ഇവരുടെ താവളങ്ങളെപ്പറ്റിയും അധികമാര്‍ക്കും അറിവുണ്ടാകില്ല. തുരങ്കങ്ങള്‍ക്കുള്ളിലെ തുരങ്ഖങ്ങളിലാകും ഗറില്ല ഒളിപ്പോരാളികളുടെ താവളം. അതായത് ഇപ്പോള്‍ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്ന പടയല്ല ഹമാസിന്റെ ഗറില്ലാപ്പട. അവരെ ഇതുവരെ ഹമാസ് യുദ്ധത്തിലേക്ക് ഇറക്കിയിട്ടില്ല. ഇനിയാണ് ഇറക്കാന്‍ പോകുന്നതെന്നാണ് സൂചനകള്‍. ഇപ്പോള്‍ ഐഡിഎഫിനോട് യുദ്ധം ചെയ്യുന്നത് ഹമാസിന്റെ അല്‍ ഖസാം ബ്രിഗേഡ്‌സാണ്. എന്നാണ് ഈ സായുധസേനയെ ഇസ്രയേല്‍ സേന തുരങ്കങ്ങളില്‍ക്കേറി കൊന്നൊടുക്കുന്തോടെയാണ് തങ്ങള്‍ ഗറില്ലാ യുദ്ധത്തിലേക്കെന്ന് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ്. ഗാസ നഗരം സമ്പൂര്‍ണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത് വന്നതോടെയാണ് ഹമാസിന്റെ വെല്ലുവിളി. ഗാസയില്‍ കടക്കുന്ന ഇസ്രയേല്‍ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ് വക്താവ് രംഗത്തെത്തി. ഇസ്രയേല്‍ സൈനികരെ ഞങ്ങള്‍ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കു'മെന്ന് ഹമാസ് വക്താവ് അബു ഉബൈദയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം അവര്‍ ഔദ്യോഗികമായി പുറത്തുവിട്ടതിലും അധികമാണെന്നും അബു ഉബൈദ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാസയില്‍ കടന്നു നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 23 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇസ്രയേല്‍ പുറത്തുവിട്ട കണക്ക്. ഇതില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി ഇന്നാണു സ്ഥിരീകരണം വന്നത്. എന്നാല്‍ മരിച്ച സൈനികരുടെ എണ്ണം അതിലും കൂടുതലാണെന്നാണ് ഹമാസിന്റെ അവകാശവാദം. ഗാസ നഗരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസിന്റെ മറുപടി. ഹമാസ് പ്രവര്‍ത്തകര്‍ ഗാസ സിറ്റിയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കു പുറമേ സാധാരണക്കാരുടെ വീടുകളില്‍ ഒളിച്ചുപാര്‍ത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതു നേരിടാന്‍ ഇസ്രയേല്‍ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്.

ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി യുഎസ് സജീവമായി രംഗത്തുണ്ട്. ഗാസ മുനമ്പില്‍ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന മേഖലകള്‍ കണ്ടെത്തുന്നതിനായി യുഎസ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ പറത്തി പരിശോധന നടത്തുന്നതായി, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു യുഎസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇത്തരത്തില്‍ ഡ്രോണുകള്‍ പറത്തിയുള്ള പരിശോധന തുടരുന്നതായാണ് ഉദ്യോഗസ്ഥരിലൊരാള്‍ നല്‍കുന്ന വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നു വീണ്ടും മേഖലയില്‍ സന്ദര്‍ശനത്തിനെത്തും. വിദേശപാസ്‌പോര്‍ട്ടുള്ളവരെയും ഗുരുതരമായി പരുക്കേറ്റവരെയും പുറത്തുകടക്കാന്‍ സഹായിച്ച് റാഫ അതിര്‍ത്തി തുറന്നത് ആശ്വാസമായെങ്കിലും ഒഴിപ്പിക്കേണ്ടവരുടെ പട്ടികയില്‍ ഇടം നേടാനാകാതെ നിരാശരാകുന്നവരുടെ എണ്ണം ഏറുകയാണ്. ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാന്‍ അനുവദിച്ചത്. ബുധനാഴ്ച 320 പേര്‍ അതിര്‍ത്തി കടന്നു. പട്ടികയില്‍ ഇടംനേടിവരിലേറെയും യുഎസ് പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. ആയിരത്തിലേറെ ഡയാലിസിസ് രോഗികളും മാസം തികയാതെ പിറന്ന് ഇന്‍കുബേറ്ററിലുള്ള 130 നവജാത ശിശുക്കളും മരണം മുന്നില്‍ക്കാണുകയാണെന്ന് സംഘടന പറഞ്ഞു. ഗാസയിലെ ഇന്തൊനീഷ്യന്‍ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. ഗാസയ്ക്ക് നിലവില്‍ ഇസ്രയേലിന്റെ ഇന്ധനവിലക്കുണ്ട്. ഇന്ധനം അനുവദിച്ചാല്‍ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends