ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് വീണ്ടും നിലപാടറിയിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ

ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധം തുടരുകയാണ്. കഴിഞ്ഞ ദിവസം യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിൽ എത്തിയിരുന്നു. അദ്ദേഹം അമേരിക്കയുടെ നിലപാട് വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ടെൽ അവീവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്ലിങ്കെൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി വീണ്ടും ആവർത്തിച്ച്.
അമേരിക്ക ഉള്ള കാലത്തോളം , ഇസ്രായേൽ ഒറ്റയ്‌ക്കാകില്ലെന്നും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഹമാസ് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിച്ചാൽ സാധാരണക്കാരുടെ മരണം കുറയ്‌ക്കാം. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾക്ക് അനുസരിച്ച് ഇസ്രായേൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് പറയാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു .
ഗാസയിൽ മാത്രമല്ല, വെസ്റ്റ്ബാങ്കിലും, പാലസ്തീനികൾക്കെതിരായ അക്രമവും അവസാനിപ്പിക്കണം . കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഗാസയ്‌ക്കുള്ള സഹായം അടിയന്തിരമായി വർദ്ധിപ്പിക്കണം . അമേരിക്കൻ പൗരന്മാരെയും മറ്റ് വിദേശ പൗരന്മാരെയും ഗാസയ്‌ക്ക് പുറത്ത് എത്തിക്കണം .
https://www.facebook.com/Malayalivartha
























