പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിനു നേരെ ഇസ്രയേൽ ബോംബാക്രമണം; 15 പേർ കൊല്ലപ്പെട്ടു; 60 ഓളം പേർക്ക് പരിക്കേറ്റു; ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഈ കാര്യമറിയിച്ചത്

ഹമാസിനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിനിടെ കഴിഞ്ഞ ദിവസം നടുക്കുന്ന ഒരു സംഭവം ഉണ്ടായി. അതായത് , പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിനു നേരെയും ഇസ്രയേൽ ബോംബാക്രമണം. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു .
കുട്ടികളടക്കം കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെ വെള്ളിയാഴ്ചയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചു . തുടർന്ന് റഫാ അതിർത്തി വഴി ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴിയാണ് ആക്രമണമുണ്ടായത്.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടരുകയുണ്ടായി.
https://www.facebook.com/Malayalivartha






















