Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രായേല്‍ കാണുന്നു തുരങ്കവും ഉള്‍വശവും ലൈവ് നല്‍കിവരുന്നത്അമേരിക്കന്‍ കാമറകള്‍

04 NOVEMBER 2023 01:08 PM IST
മലയാളി വാര്‍ത്ത

ഹമാസുകളുടെ തുരങ്കത്തിന്റെ ഉള്‍വശം വ്യക്തമായി കാണാന്‍ പറ്റുന്ന അത്യാധുനിക സാങ്കേതിക സംവിധാനം ഇസ്രായേല്‍ വികസിപ്പിച്ചിരിക്കുന്നു. അതല്ലെങ്കില്‍ ഈ സംവിധാനം കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രായേലിന് നല്‍കിയിരിക്കുന്നു.

 

ഹമാസ് പോരാളികളുടെ തുരങ്കങ്ങളും ഒളിവുമാളങ്ങളും ആയുധശേഖരവും യുദ്ധനീക്കവുമക്കെ ഒളികാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ചാര ഉപഗ്രങ്ങള്‍ ഇസ്രായേലിന് സ്വന്തമാണിന്ന്. ഹമാസുകളുടെ ബങ്കറുകള്‍ മാത്രമല്ല തങ്ങളുടെ ബന്ദികളെ വരെ ഇസ്രായേല്‍ കാണുന്നുണ്ടെന്നും അവരുടെ മാനസീക ആരോഗ്യനില അറിയുന്നുണ്ടെന്നും കരുതപ്പെടുന്നു.
ഇരുപത്തിയഞ്ചു രാവും ഇരുപത്തിയഞ്ചു പകലും പൊട്ടിച്ചിട്ടും തീരുന്നില്ല ഇസ്രായേലിന്റെ ആയുധശേഖരം. മിസൈലുകളും മാരകബോബുകളും റഡാറുകളും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുമൊന്നുമില്ല ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആയുധക്കോപ്പുകള്‍ ഇസ്രായേല്‍ ഒരുക്കിവച്ചിരിക്കുകയാണ്. പോരാത്തത് അമേരിക്കയും ജര്‍മനിയും എത്തിച്ചുകൊണ്ടിരിക്കുന്നു. ഹമാസുകളുടെ തുരങ്കം തകര്‍ക്കാനുള്ള അത്യാധുനീക സംവിധാനം അമേരിക്ക ഇസ്രായേലിന് കൈമാറിയതോടെയാണ് ഗാസാ മുനമ്പ് വളയാന്‍ ഇസ്രായേല്‍ സൈന്യം തീരുമാനിച്ചതും ഓപ്പറേഷന്‍ നടത്തിവരുന്നതും.

 

 

 


തങ്ങളുടെ ബന്ദികള്‍ മോചിതരാകുന്ന ആ നിമിഷം ഇസ്രായേല്‍ പാലസ്തീനെ പാഠം പഠിപ്പിക്കും. ഹമാസ് പോരാളികള്‍ എന്നൊരു പേരുവിലാസം ഇനി ലോകത്ത് ഉണ്ടാവില്ലെന്നു മാത്രമല്ല പലസ്തീനില്‍ തങ്ങള്‍ അവകാശം പറയുന്ന എല്ലാ ഭൂപ്രദേശങ്ങളും ഇസ്രായേല്‍ വകഞ്ഞുപിടിക്കും. ഗോലാന്‍കുന്നിന്റെ സര്‍വാധിപത്യം ഇസ്രായേല്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.
അമേരിക്കയും ജര്‍മ്മനിയും ഇസ്രയേലിലേക്ക് ഇപ്പോഴും അതീവരഹസ്യമായി മാരകായുധങ്ങള്‍ ഒഴുക്കിവരികയാണ്.
ആയുധങ്ങള്‍ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കന്‍ പ്രതിരോധ വിമാനം ഇസ്രായേലില്‍ എത്തിയതോടെയാണ് ഗാസയെ വളഞ്ഞ് കരയുദ്ധം തുടങ്ങാന്‍ കഴിഞ്ഞ ദിവസം തീരുമാനമായത്.
ആയുധങ്ങളിലൂടെയും ഡ്രോണിലൂടെയും ജര്‍മനി ഇസ്രായേലിനെ സഹായിക്കുന്നുണ്ട്. ഇസ്രായേലിനെ സഹായിക്കാന്‍ രാപകല്‍ വ്യോമ സുരക്ഷയും സമുദ്ര സുരക്ഷയും അമേരിക്ക രാപകല്‍ നല്‍കുന്നുണ്ട്.
ആയുധങ്ങള്‍, വെടിമരുന്ന്, യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ ഇങ്ങനെ പല തരത്തിലാണ് അമേരിക്കയും ജര്‍മനിയും ബ്രിട്ടണും ഇസ്രായേലിന് കരുത്തു പകര്‍ന്നുകൊണ്ടിരിക്കുന്നത്.
ആയുധങ്ങള്‍, വെടിയുണ്ടകള്‍, ബോംബുകള്‍, വെടിമരുന്ന്, ലോജിസ്റ്റിക്സ്, മരുന്നുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ തുടങ്ങി ഇസ്രായേലിന് വേണ്ട എല്ലാ ആയുധങ്ങളും ഈ രാജ്യങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

 

 


ഗാസയിലെ യുദ്ധം ഈ മാസം പത്തിനു മുന്‍പ് അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ താല്‍പര്യം. എന്നാല്‍ പശ്ചിമേഷ്യയില്‍ യഹോവായാല്‍ വീണ്ടെടുക്കേണ്ടതും പൂര്‍വികര്‍ കൈവശപ്പെടുത്തിയിരുന്നതുമായ പ്രദേശം സ്വന്തമാക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ പൂര്‍വപിതാക്കള്‍മാര്‍ കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങള്‍ ലബനോനിലും ഇറാക്കിലും സിറിയയിലും ഈജിപ്തിലും ജോര്‍ദാനിലുമുണ്ടെന്ന് നെതന്യാഹു ആവര്‍ത്തിക്കാറുണ്ട്. ബൈബിളില്‍ പറയുന്ന പ്രദേശങ്ങളുടെ ആധിപത്യം സ്വന്തമാക്കാതെ പിന്നോട്ടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
അബ്രാഹത്തിന്റെയും മോശയുടെയും പ്രവാചകന്‍മാരുടെയും പൂര്‍വപിതാക്കമാരുടെയും സ്വന്തം മണ്ണ് വീണ്ടെടുക്കാനാണ് ഇസ്രായേലിന്റെ നിശ്ചയം.ആയുധങ്ങള്‍ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കന്‍ പ്രതിരോധ വിമാനം ഇസ്രായേലില്‍ രണ്ടാഴ്ച മുന്നേ എത്തിച്ചിട്ടുണ്ട്.
അമേരിക്ക തുടര്‍ച്ചയായി ഇസ്രായേലിന് അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹമാസിന്റെ റഡാറുകളുടെ ശ്രദ്ധയില്‍പ്പെടാതെ അതിവേഗത്തില്‍ പാഞ്ഞ് നിശ്ചിതമായ ചെറിയൊരു പ്രദേശത്ത് മാരകനാശം വിതയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ സംവിധാനമാണിത്.
ഇസ്രായേലിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന് അനയാസം പ്രവര്‍ത്തിക്കാന്‍ സഹായകരമായ സംവിധാനമാണിത്.
ഹമാസ് റോക്കറ്റ് ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഹമാസുകളുടെ മിസൈലുകളെ ഇത് നിര്‍വീര്യമാക്കുന്നു. ലേസര്‍ സംവിധാനത്തിലൂടെ ഹമാസുകളുടെ നിരവധി വിമാനങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തുകളഞ്ഞിരുന്നു.

 

 


അന്‍പതു വര്‍ഷമായി അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകുന്നുണ്ട്. ചെറിയ ആയുധങ്ങളും ബോംബുകളും സ്‌നിപ്പര്‍ റൈഫിളുകളും ടാങ്ക് വിരുദ്ധ മിസൈലുകളുമൊക്കെ ഉള്‍പ്പെടും.അത്യാധുനിക ഹെറോണ്‍ ഡ്രോണുകളാണ് ജര്‍മനി ഇസ്രായേലിന് നല്‍കിയിരിക്കുന്നത്.
അതിന്റെ സഹായത്തോടെ ഇസ്രായേലിന് അതിരുകളില്‍ നിരീക്ഷിക്കാന്‍ കഴിയും.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്ക രണ്ട് സ്‌ട്രൈക്ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേലിനടുത്തുള്ള കടലില്‍ അമേരിക്കന്‍ ഭടന്‍മാര്‍ തമ്പടിച്ചിട്ടുണ്ട്.
ഇതിനു പുറമെ യുഎസ്എസ് ജോര്‍ജ് വാഷിങ്ടണും അമേരിക്ക ഇസ്രായേലിനു സമീപം വിന്യസിച്ചിട്ടുണ്ട്. ഈ രണ്ട് കപ്പലുകള്‍ ഉള്‍പ്പെടെ അയ്യായിരം െൈസനികരും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും മെഡിറ്ററേനിയന്‍ കടലില്‍ ക്യാമ്പുചെയ്യുന്നു. അമേരിക്കയുടെയും ഈ ശക്തമായ കരുതലിലാണ് ഇസ്രായേല്‍ ഹമാസുകളുടെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends