Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അഭയാർത്ഥികളെ കൈമാറ്റം ചെയ്യുന്നത് വരെ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ...

04 NOVEMBER 2023 04:22 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അഭയാർത്ഥികളെ കൈമാറ്റം ചെയ്യുന്നത് വരെ വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗാസയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും പുതിയ യുദ്ധമുഖങ്ങൾ തുറക്കാൻ മടിക്കില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം പുനഃപരിശോധിക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി അമേരിക്ക അറിയിച്ചു.

ബന്ദികളെ വിട്ടുകിട്ടാതെ താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനു മുമ്പാകെ വ്യക്തമാക്കിയ ഇസ്രായേൽ ഗാസയിൽ കൊടുംക്രൂരതകൾ ആവർത്തിക്കുകയാണ്. അൽ ശിഫാ ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണം, തന്നെ ഭയപ്പെടുത്തുന്നതായി യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ആശുപത്രിക്ക് പുറത്ത് തെരുവിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ വേദനിപ്പിക്കുന്നതാണെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് പുറത്ത് വിട്ടു. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോൺവോയ്ക്ക് നേരെയായിരുന്നു ആക്രമണം.

 

ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. റഫ അതിർത്തിയിലേക്കുള്ള അൽ റാഷിദ് കോസ്റ്റൽ റോഡിലൂടെ നാല് കിലോ മീറ്റർ സഞ്ചരിച്ചതും റോഡിൽ തടസമുണ്ടായതോടെ ആംബുലൻസുകൾ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയുടെ മുൻഭാഗത്താണ് മിസൈൽ പതിച്ചത്. യുദ്ധത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾക്ക് നേരെയും സൈന്യം ബോംബാക്രമണം നടത്തി.

 

ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഹമാസ് പോരാളികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ വാദം ആരോഗ്യ മന്ത്രാലയം തള്ളി. രക്ഷതേടി തെക്കൻ ഗാസയിലേയ്ക്ക് പോകുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഗാസയിൽ ഇതുൾപ്പെടെ 967 കൂട്ടക്കുരുതികൾ ഇസ്രായേൽ നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

 

ഇന്ധനം ഇല്ലാതായതോടെ പ്രധാന ആശുപത്രികളിൽ പലതിന്‍റെയും പ്രവർത്തനം നിലച്ചു. ലോകം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ മാനുഷിക ദുരന്തം ഞെട്ടിക്കുന്നതായിരിക്കുമെന്ന് ഗാസയിലെ യു.എൻ ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ സിറ്റി വളഞ്ഞ ഇസ്രായേൽ സൈന്യത്തെ തുരത്താൻ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് അറിയിച്ചു.

 

25 സൈനികൾ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായും 160 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഗാസയിൽ ആക്രമണം തുടർന്നാൽ ലബനാനിലും യെമനിലും യഥാർഥ യുദ്ധമുഖം തുറക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പ്രഖ്യാപിച്ചതോടെ യുദ്ധവ്യാപ്തി സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്.

മൂന്നാം തവണയും ഇസ്രായേലിൽ എത്തിയ യു.എസ് വിദേശകാര്യ നെതന്യാഹു ഉൾപ്പെടെയുള്ളവരുമായി യുദ്ധകാര്യങ്ങൾ ചർച്ച ചെയ്തു. ഇന്ന് ജോർദാൻ രാജാവുമായും ബ്ലിങ്കന്‍ ചർച്ച നടത്തും. ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെയും ബ്ലിങ്കന്‍ കാണും. ബന്ദികളെ കണ്ടെത്താൻ അയച്ച ആളില്ലാ വിമാനം ഗസ്സയിൽ നിരീക്ഷണം തുടരുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends