Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അമേരിക്കയുടെ എല്ലാ ശത്രുക്കളും ഒരുമിച്ച് കൊണ്ടിരിക്കുന്നു...സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്...അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി....

04 NOVEMBER 2023 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സോവിയറ്റ് യൂണിയൻ തകർന്നത് പോലെ അമേരിക്കയും ഇല്ലാതാകുമെന്ന ഭീഷണിയുമായി ഹമാസ്. ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നത് ഭൂതകാലമായി മാറുമെന്നാണ് ഹമാസ് നേതാവ് അലി ബറാക്കയുടെ ഭീഷണി. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അലി ബറാക്കയുടെ പരാമർശം.” ബ്രിട്ടനും ഗ്ലോബൽ ഫ്രീമെസന്റിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചക്കുന്നത്. അവർ ഇനി സോവിയറ്റ് യൂണിയനെ പോലെ തകരാൻ പോവുകയാണ്. അമേരിക്കയുടെ എല്ലാ ശത്രുക്കളും ഇപ്പോൾ തമ്മിൽ അടുത്തു കൊണ്ടിരിക്കുകയാണ്. അവർ ഒരുമിച്ച് നിന്ന് ഒരു യുദ്ധം നടത്തുന്ന ദിവസവും വൈകാതെ ഉണ്ടായേക്കും. ആ യുദ്ധത്തിലൂടെ അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ഒരിക്കലും ഇതേപോലെ മുന്നോട്ട് പോകില്ലെന്നും” അലി ബറാക്ക പറയുന്നു.ഉത്തരകൊറിയക്ക് അമേരിക്കയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്നും അലി ബറാക്ക പ്രശംസിച്ചു.

 

” ഉത്തരകൊറിയയുടെ നേതാവ് എന്ന് പറയുന്നത്, അമേരിക്കയെ ശക്തമായി എതിർക്കാൻ കഴിവുള്ള ലോകത്തിലെ ഒരേയൊരു നേതാവാണ്. അമേരിക്കയെ ആക്രമിക്കാനുള്ള എല്ലാ ശക്തിയും ഉത്തരകൊറിയക്കുണ്ട്. ഉത്തരകൊറിയയും അമേരിക്കയ്‌ക്ക് നേരെ വരുന്ന ദിവസം വിദൂരമല്ല.എന്നാൽ അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാന് ഇല്ല. എന്നാൽ ഇറാന്റെ കാര്യത്തിൽ അമേരിക്ക ഇടപെടുന്ന സാഹചര്യം ഉണ്ടായാൽ അമേരിക്കയുടെ സൈനിക താവളങ്ങളേയും യുദ്ധക്കപ്പലുകളേയും വിമാനങ്ങളേയുമെല്ലാം ഇല്ലാതാക്കുമെന്നും” അലി ബറാക്ക പറഞ്ഞു.ഹിസ്ബുള്ള തലവൻ ഹസ്സൻ നസറള്ളയുടെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് പാലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരരെ പ്രശംസിച്ച് രംഗത്തെത്തിയ ഹിസ്ബുള്ള തലവന് മറുപടി നൽകുകയായിരുന്നു ഇസ്രായേൽ വക്താവ് എയ്‌ലോൺ ലെവി.

സുദീർഘമായ അറുബോറൻ പ്രസംഗത്തിന് തുല്യമായിരുന്നു ഹസ്സൻ നസറള്ളയുടെ പ്രഭാഷണമെന്ന് അദ്ദേഹം പരിഹസിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നസറള്ള പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.”നസറള്ളയുടെ പ്രസംഗം ഞങ്ങൾ കേട്ടു. അത് സുദീർഘവും പരസ്പര ബന്ധമില്ലാത്തതുമാണ്. അറുബോറനാണെന്നും പറയാതിരിക്കാൻ വയ്യ. കാരണം അയാളുടെ പ്രസംഗങ്ങൾ എഴുതി കൊടുക്കുന്നയാൾ കഴിഞ്ഞയിടയ്‌ക്ക് നടന്ന ഐഡിഎഫ് ആക്രമണത്തിൽ ഒരുപക്ഷെ കൊല്ലപ്പെട്ടുകാണും. ” ഇസ്രായേൽ വക്താവ് പറഞ്ഞു.ഒരു ഭീരുവിനെ പോലെ ബങ്കറിലൊളിച്ചാണ് നസറള്ള വീമ്പിളക്കുന്നത്. പൊതുജനമദ്ധ്യത്തിൽ വരാൻ അയാൾക്ക് ഭയം തോന്നുന്നത് സ്വാഭാവികമാണ്. കുട്ടികളെ പോലും ലൈംഗികമായി അതിക്രമിക്കുന്ന പീഡോഫൈലുകളടങ്ങുന്ന ഹമാസിനെ പിന്തുണച്ചുകൊണ്ട് ഒരു മണിക്കൂർ നീണ്ട പ്രസംഗം നടത്തിയാൽ പൊതുജനമദ്ധ്യത്തിലിറങ്ങി മുഖം കാണിക്കാൻ ആരായാലും ഭയപ്പെടുമെന്നും എയ്‌ലോൺ ലെവി പറഞ്ഞു.ദക്ഷിണ ഇസ്രായേലിലെ കർഷക ഗ്രാമങ്ങളും പട്ടണങ്ങളും സൈനിക പോസ്റ്റുകളും തകർത്ത ഹമാസിന്റെ ഭീകരാക്രമണത്തെ നസറള്ള പ്രശംസിച്ചിരുന്നു.

 

വെർച്വലായി നടത്തിയ നീണ്ട പ്രസംഗത്തിലൂടെയായിരുന്നു ഹിസ്ബുള്ള തലവൻ ഹമാസിനെ അഭിനന്ദിച്ചത്. ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ 1400-ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ അമ്പതിലേറെ ബന്ദികള്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റൈ വാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends