Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അമേരിക്ക ഇനി ശക്തമായി തുടരില്ല; സോവിയറ്റ് യൂണിയൻ തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് മുന്നറിയിപ്പ് നൽകി ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക...

04 NOVEMBER 2023 04:51 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ, USSR തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് മുന്നറിയിപ്പ് നൽകി ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക. ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തെക്കുറിച്ച് ജെറുസലേം പോസ്റ്റ് ചെയ്ത റിപ്പോർട്ടിലാണ് അലി ബറാക്കയുടെ മുന്നറിയിപ്പ് എടുത്ത് പറയുന്നത്. "ബ്രിട്ടനും ഗ്ലോബൽ ഫ്രീമേസൺറിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്, സോവിയറ്റ് യൂണിയനെപ്പോലെ അത് തകരും," അലി പറയുന്നു. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഹമാസ് നേതാവിന്‍റെ അഭിമുഖം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

"മേഖലയിലെ അമേരിക്കയുടെ എല്ലാ ശത്രുക്കളും കൂടിയാലോചിക്കുകയും അടുത്ത് വരികയും ചെയ്യുന്നു, അവർ ഒരുമിച്ച് യുദ്ധത്തിൽ ചേരുന്ന ഒരു ദിവസം വരാം, അമേരിക്കയെ ഭൂതകാലമാക്കി മാറ്റും," ഹമാസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇനി ശക്തമായി തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയെ ആക്രമിക്കാനുള്ള ഉത്തരകൊറിയയുടെ കഴിവിനെ അലി ബറാക്ക പ്രശംസിച്ചു."അതെ. നിങ്ങൾക്കറിയാവുന്നതുപോലെ, ഉത്തരകൊറിയയുടെ നേതാവ്..ഒരുപക്ഷേ, അമേരിക്കയെ ആക്രമിക്കാൻ പോന്ന ലോകത്തിലെ ഒരേയൊരു വ്യക്തി അവൻ മാത്രമാണ്.

അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ട്. ഉത്തര കൊറിയ ഇടപെടുന്ന ദിവസം വന്നേക്കാം, കാരണം അത് നമ്മുടെ സഖ്യത്തിന്‍റെ ഭാഗമാണ്'' അലി വിശദീകരിക്കുന്നു. "ഇന്ന്, റഷ്യ ദിവസവും ഞങ്ങളെ ബന്ധപ്പെടുന്നു. ചൈനക്കാർ ദോഹയിലേക്ക് ദൂതന്മാരെ അയച്ചു, ചൈനയും റഷ്യയും ഹമാസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒരു ഹമാസ് പ്രതിനിധി സംഘം മോസ്കോയിലേക്ക് പോയി, ഉടൻ തന്നെ ഒരു പ്രതിനിധി സംഘം ബീജിംഗിലേക്ക് പോകും.'' അലിയുടെ വാക്കുകളെ ഉദ്ധരിച്ച് ജറുസലെം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ''അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാനില്ല. ഇറാൻ ഇടപെടാൻ തീരുമാനിച്ചാൽ, സയണിസ്റ്റ് അസ്തിത്വത്തെയും മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ആക്രമിക്കാൻ കഴിയും. നമുക്ക് കാര്യങ്ങൾ അതേപടി പറയാം, അമേരിക്കയിൽ എത്താൻ കഴിയുന്ന ആയുധങ്ങൾ ഇറാന്‍റെ പക്കലില്ല. എന്നാല്‍ അമേരിക്കൻ താവളങ്ങളെയും കപ്പലുകളെയും ആക്രമിക്കാൻ അതിന് കഴിയും.'' ഹമാസ് നേതാവ് പറയുന്നു.

 

ദിവസങ്ങൾക്ക് മുമ്പ്, കിഴക്കൻ സിറിയയിലെ ദേർ എസോർ മേഖലയിലെ അൽ-ബുക്കമാലിൽ ഇറാനിയൻ മിലിഷ്യകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു റിപ്പോർട്ട് ജെറുസലേം പോസ്റ്റ് പുറത്ത് വിട്ടിരുന്നു. മിഡിൽ ഈസ്റ്റിൽ ഉടനീളം നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്ക് നേരെ ആരംഭിച്ച നിരവധി റോക്കറ്റ് ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് കരുതപ്പെടുന്നു. ഇസ്രായേലിനു നേരെ ഒക്‌ടോബർ 7ന് നടത്തിയ ഭീകരാക്രമണം രണ്ട് വർഷമായി രഹസ്യമായി ആസൂത്രണം ചെയ്തതാണെന്ന് അലി ബറക തന്നെ, റഷ്യ ടുഡേ ടിവിയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു.

 ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദിനൊപ്പം അടുത്തിടെ നടന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ ഹമാസ് വിസമ്മതിച്ചത് അപ്രതീക്ഷിത ആക്രമണം വിജയകരമാകുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ തന്ത്രങ്ങളുടെ ഭാഗമാണെന്നും ബരാക പറഞ്ഞിരുന്നു. കൂടാതെ ഹമാസിനും ഫലസ്തീൻ ജനതയ്ക്കും എതിരെ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് യുഎസിലെ പരമോന്നത അധികാരിയായ ബൈഡൻ പ്രഖ്യാപിച്ചു. 

മറ്റ് ഹമാസ് നേതാക്കളുടെ വാക്കുകൾ പ്രതിധ്വനിച്ചുകൊണ്ട് ആയിരുന്നു ബരാക ഇത് പറഞ്ഞത്. അമേരിക്ക വില നൽകണം, ഇത് ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ വ്യക്തമായി പരാമർശിക്കുന്നതാണ്. ഇതിന് പിന്നാലെയാണ് അടുത്ത മുന്നറിയിപ്പുമായി അലി ബറാക്ക രംഗത്ത് എത്തിയത്. 

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെ അനുകൂലിക്കുകയും, ആയുധ സഹായവും നൽകിയിരുന്നു. ആയുധങ്ങൾ, വെടിമരുന്ന്, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ ഇങ്ങനെ പല തരത്തിലാണ് ഇസ്രായേലിനെ സഹായിക്കാൻ അമേരിക്കയും ജർമ്മനിയുമൊക്കെ രംഗത്ത് എത്തിയിരുന്നത്. കൂടാതെ ഹമാസ് തുരങ്കങ്ങൾക്ക് മേൽ ഡ്രോണുകൾ പറത്തിയും ബന്ധികൾക്കായുള്ള തെരച്ചിൽ അമേരിക്ക നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (4 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends