Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹിസ്ബുല്ല നേതാവിന്റെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേല്‍:- ഇസ്രായേല്‍ ചിലന്തിവലയേക്കാള്‍ ദുര്‍ബലമാണ് എന്നതിന്റെ തെളിവാണ്' ഒക്ടോബര്‍ 7എന്ന് സയ്യിദ് ഹസ്സന്‍ നസ്‌റല്ല...

04 NOVEMBER 2023 05:20 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലും പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ആദ്യമായി പൊതു പ്രസംഗം നടത്തിയ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ലയുടെ, പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേല്‍. ഹിസ്ബുള്ള തലവന് മറുപടി എന്നോണം, ഇസ്രായേല്‍ വക്താവ് എയ്ലോണ്‍ ലെവി പറഞ്ഞത് സുദീര്‍ഘമായ അറുബോറന്‍ പ്രസംഗത്തിന് തുല്യമായിരുന്നു, പ്രഭാഷണമെന്നാണ്.

പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നസറള്ള പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. നസറള്ളയുടെ പ്രസംഗം ഞങ്ങള്‍ കേട്ടു. അത് സുദീര്‍ഘവും പരസ്പര ബന്ധമില്ലാത്തതുമാണ്. അറുബോറനാണെന്നും പറയാതിരിക്കാന്‍ വയ്യ. കാരണം അയാളുടെ പ്രസംഗങ്ങള്‍ എഴുതി കൊടുക്കുന്നയാള്‍ കഴിഞ്ഞയിടയ്ക്ക് നടന്ന ഐഡിഎഫ് ആക്രമണത്തില്‍ ഒരുപക്ഷെ കൊല്ലപ്പെട്ടുകാണും. ' ഇസ്രായേല്‍ വക്താവ് പറഞ്ഞു. ഒരു ഭീരുവിനെ പോലെ ബങ്കറിലൊളിച്ചാണ് നസറള്ള വീമ്പിളക്കുന്നത്.

പൊതുജനമദ്ധ്യത്തില്‍ വരാന്‍ അയാള്‍ക്ക് ഭയം തോന്നുന്നത് സ്വാഭാവികമാണ്. കുട്ടികളെ പോലും ലൈംഗികമായി അതിക്രമിക്കുന്ന പീഡോഫൈലുകളടങ്ങുന്ന ഹമാസിനെ പിന്തുണച്ചുകൊണ്ട് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം നടത്തിയാല്‍ പൊതുജനമദ്ധ്യത്തിലിറങ്ങി മുഖം കാണിക്കാന്‍ ആരായാലും ഭയപ്പെടുമെന്നും എയ്ലോണ്‍ ലെവി പറഞ്ഞു.

 

ദക്ഷിണ ഇസ്രായേലിലെ കര്‍ഷക ഗ്രാമങ്ങളും പട്ടണങ്ങളും സൈനിക പോസ്റ്റുകളും തകര്‍ത്ത ഹമാസിന്റെ ഭീകരാക്രമണത്തെ നസറള്ള പ്രശംസിച്ചിരുന്നു. വെര്‍ച്വലായി നടത്തിയ നീണ്ട പ്രസംഗത്തിലൂടെയായിരുന്നു ഹിസ്ബുള്ള തലവന്‍ ഹമാസിനെ അഭിനന്ദിച്ചത്. ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ 1400-ലധികം പേരായിരുന്നു കൊല്ലപ്പെട്ടത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള യുഎസ് മുന്നറിയിപ്പുകള്‍ തന്റെ സൈന്യത്തെ പിന്തിരിപ്പിക്കുന്നില്ലെന്ന് നസ്റല്ല ഓണ്‍ലൈന്‍ പ്രഭാഷണത്തിലൂടെ പരിഹസിക്കുകയായിരുന്നു. ഇസ്രായേല്‍ ചിലന്തിവലയേക്കാള്‍ ദുര്‍ബലമാണ് എന്നതിന്റെ തെളിവാണ്' ഒക്ടോബര്‍ 7 വന്നതെന്നും യുദ്ധം ആരംഭിച്ച് ഒരു മാസമായിട്ടും 'ഒരു നേട്ടവും ഉണ്ടാക്കാന്‍ അതിന് കഴിഞ്ഞില്ല' എന്നും, മെഡിറ്ററേനിയനിലെ നിങ്ങളുടെ കപ്പലുകള്‍ ഞങ്ങളെ ഭയപ്പെടുത്തുകയില്ല' എന്നും പറഞ്ഞുകൊണ്ടാണ് ഹസ്സന്‍ നസ്രല്ല ഈ മേഖലയിലെ യുഎസ് സൈനിക വിന്യാസങ്ങളെ പരാമര്‍ശിച്ചത്. 

ഗാസയില്‍ ഇസ്രായേല്‍ കാണിക്കുന്നത് അവരുടെ ദൗര്‍ബല്യവും വിഡ്ഡിത്തവുമാണെന്നും കാരണം അവര്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുകയാണ്. ഒരു മാസം നീണ്ട ആക്രമണം നടത്തിയിട്ടും സൈനികമായി ഒരൊറ്റ നേട്ടം പോലും കൈവരിക്കാന്‍ അവര്‍ക്കായില്ല. ഹമാസ് നടത്തിയ ഓപ്പറേഷന്‍ ഇസ്രായേലുമായുള്ള യുദ്ധത്തിലെ ചരിത്ര ഘട്ടമാണെന്നും അല്‍ അഖ്സ ഫ്ളഡ് ഹമാസ് ബുദ്ധിപൂര്‍വും ധൈര്യസമേതവും 

കൃത്യസമയത്ത് നടത്തിയെന്നും ഹമാസ് നേതാവ് അഭിപ്രായപ്പെട്ടു. നേടാനാകാത്ത ലക്ഷ്യങ്ങളാണ് ഇസ്രായേലിന്റെ വലിയ പിഴവെന്നും അദ്ദേഹം പറഞ്ഞു. അല്‍ അഖ്സ ഫ്ളഡ് ഇസ്രായേലില്‍ ഭൂമികുലുക്കം തന്നെയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി. ഗാസയിലടക്കം നടക്കുന്ന യുദ്ധം പൂര്‍ണമായും ഫലസ്തീനിയന്‍ വിഷയമാണെന്നും മറ്റു പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധിമില്ലെന്നും നസ്റുല്ല വ്യക്തമാക്കി. ഗാസയിലെ യുദ്ധത്തില്‍ പൂര്‍ണ ഉത്തരവാദിത്തം യുഎസിനാണെന്നും ഇസ്രായേല്‍ അത് നടപ്പാക്കുന്ന ഉപകരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് നിര്‍ണായക യുദ്ധമാണെന്നും മുമ്പ് നടന്നത് പോലെയാകില്ലെന്നും നസ്റുല്ല വ്യക്തമാക്കി. ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കുകയും ഹമാസിനെ വിജയിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹിസ്ബുല്ല തങ്ങളുടെ ഓപ്പറേഷന്‍ അനുദിനം തുടരുകയാണെന്നും ഗാസയിലോ, വെസ്റ്റ് ബാങ്കിലോ പോകാതെ ഇസ്രായേല്‍ സൈന്യത്തെ ലെബനന്‍ അതിര്‍ത്തിയില്‍ തന്നെ തളച്ചിടുമെന്നും നസ്റുല്ല പറഞ്ഞു.

 തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഒക്ടോബര്‍ എട്ട് മുതലാണ് ഹിസ്ബുല്ല ഈ യുദ്ധക്കളത്തില്‍ ഇറങ്ങിയതെന്നും പറഞ്ഞു. വിജയം വരെ പോരാടുമെന്നും ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അറബ്-മുസ്ലിം രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഹസന്‍ നസ്റുല്ല ആവശ്യപ്പെട്ടു. ഇസ്രായേലിന് ഇന്ധനം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു. മാനുഷികവും ധാര്‍മികവും മതപരവുമായി വീക്ഷണങ്ങളിലൂടെയെല്ലാം ഫലസ്തീനിലെ യുദ്ധം സത്യസന്ധവും ശ്രേഷ്ഠവുമുള്ളതാണെന്നും ഉറച്ച വിശ്വാസം, അചഞ്ചല ബോധ്യം, ഭക്തി, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയിലാണ് നമ്മുടെ യഥാര്‍ത്ഥ ശക്തിയെന്നും നസ്റുല്ല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (3 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends