Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഫലസ്തീന്‍ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളില്‍ ഒളിപ്പോര് നടത്തുന്നത്, ആയിരക്കണക്കിന് പോരാളികൾ:- നീണ്ട കാലം പൊരുതാന്‍ കഴിയും വിധം ആയുധങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ കുടുസ് തുരങ്കങ്ങളിൽ....

05 NOVEMBER 2023 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

കഴിഞ്ഞ ദിവസമാണ് ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് നിര്‍ണായക യുദ്ധമെന്ന് ആദ്യമായി പൊതു പ്രസംഗം നടത്തിയ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്റല്ല വെളിപ്പെടുത്തിയത്. ഇതിനായി ഹമാസ് നേതാക്കള്‍ വമ്പന്‍ തയ്യാറെടുപ്പുകളാണ് കാലങ്ങളായി നടത്തിയത്. സിവിലിയന്മാര്‍ കൂട്ടക്കുരുതിയ്ക്ക് ഇരയാകുമ്പോഴും ഹമാസിനു മേല്‍ എത്രത്തോളം നാശമേല്‍പിക്കാനായെന്ന് കൃത്യത വരുത്താന്‍ ഇസ്രായേല്‍ ഇപ്പോഴും പ്രയാസപ്പെടുകയാണ്.

നീണ്ട കാലം പൊരുതാന്‍ കഴിയും വിധം ആയുധങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ സംഭരിച്ചിട്ടുണ്ടെന്ന് സംഘടനാനേതൃത്വത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഫലസ്തീന്‍ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളില്‍ ആയിരക്കണക്കിന് പോരാളികള്‍ക്ക് മാസങ്ങളോളം അതിജീവിക്കാനും നഗര ഗറില്ല തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇസ്രായേലി സേനയെ ചെറുക്കാനും കഴിയുമെന്ന് ഹമാസിന് ഉറപ്പുണ്ടെന്ന് ഇവര്‍ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.

ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനു മാത്രം ഏകദേശം 40,000 പോരാളികളുണ്ടെന്നാണ് സൂചന. മറ്റു വിഭാഗങ്ങളിലായി 20,000വും. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള തുരങ്കങ്ങളാണ് അവരുടെ സഞ്ചാരവഴി. 25 മൈല്‍ മാത്രം നീളമുള്ള ഗാസയില്‍ 300 മൈല്‍ നീളത്തിലായി 1300 തുരങ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇവയില്‍ പലതും തീരെ കുടുസ്സായതാണെങ്കില്‍ ചിലത് വിശാലതയുള്ളവയാണ്.

 

ഇത് മനസ്സിലാക്കിയാണ് ഇസ്രായേല്‍ സൈനിക മേധാവി ഇവയെ 'ഗാസ മെട്രോ' എന്ന് പേരിട്ടത്. പൂര്‍ണമായും സൈനിക ആവശ്യങ്ങള്‍ക്കുള്ളവയാണ് ഈ ഭൂഗര്‍ഭപാതകള്‍. കഴിഞ്ഞ ദിവസം ഗാസയിലെ തുരങ്കങ്ങളില്‍ നിന്ന് ഇസ്രായേലി ടാങ്കുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ബൈറൂത് ആസ്ഥാനമായ ഹമാസിന്റെ വിദേശ ബന്ധങ്ങളുടെ തലവന്‍ അലി ബറക, തങ്ങളുടെ സൈനിക ശേഷി ക്രമേണ മെച്ചപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി.

 

നേരത്തെ ഹമാസ് റോക്കറ്റുകളുടെ പരമാവധി ദൂരപരിധി 40 കിലോമീറ്റര്‍ ആയിരുന്നത് 2021ലെ സംഘര്‍ഷത്തോടെ 230 കിലോമീറ്ററായി വര്‍ധിപ്പിക്കാനായി. ഓരോ യുദ്ധത്തിലും തങ്ങള്‍ ഇസ്രായേലികളെ പുതിയ എന്തെങ്കിലുംകൊണ്ട് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സിവിലിയന്‍ നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്ടാകുമെന്നാണ് ഹമാസ് കരുതുന്നത്.

 

ഇസ്രായേല്‍ ബന്ദികള്‍ക്ക് പകരമായി ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുപോലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും ഇസ്രായേല്‍ നിര്‍ബന്ധിതമാകുമെന്നുമാണ് പ്രതീക്ഷ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹമാസ് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ 17 വര്‍ഷത്തെ ഗാസ ഉപരോധം അവസാനിപ്പിക്കണമെന്നും അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സുരക്ഷ സേനയുടെ ഇടപെടല്‍ കുറക്കണമെന്നും ഹമാസ് മുന്നോട്ടു വെക്കുന്നു.

അതിനിടെ ഹമാസിനെ തകര്‍ക്കുക എന്ന ദൗത്യം ദുഷ്‌കരമാകുമെന്ന് അമേരിക്കയിലെ കാര്‍ണഗീ എന്‍ഡോവ്മെന്റ് പ്രതിനിധിയും ജോര്‍ഡന്‍ മുന്‍ ഉപപ്രധാനമന്ത്രിയുമായ മര്‍വാന്‍ അല്‍ മുഅശര്‍ ചൂണ്ടിക്കാട്ടുന്നു. ''ഈ സംഘട്ടനത്തിന് സൈനിക പരിഹാരമില്ല. നമ്മള്‍ ചില ഇരുണ്ട സമയങ്ങളിലാണ്.

 

ഈ യുദ്ധം ചെറുതായിരിക്കില്ല'' -അദ്ദേഹം പറയുന്നു. ഭാവി കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് മിഥ്യാധാരണകളൊന്നുമില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരും പറയുന്നു. ദീര്‍ഘവും വേദനജനകവുമായ യുദ്ധത്തിന് രാജ്യം തയാറായിക്കഴിഞ്ഞതായി യു.എന്നിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി ഡാനന്‍ പറയുന്നു. അതേ സമയം ഹമാസിന്റെ പോളിറ്റ്ബ്യുറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ ഗാസ മുനമ്പിലെ വീട് ഇസ്രായേല്‍ തകര്‍ത്തു.

 

വടക്കന്‍ ഗാസ മുനമ്പില്‍ അല്‍ ഷാന്തിക്ക് സമീപമുള്ള വീട്ടിലാണ് ഐഡിഎഫ് വ്യോമാക്രമണം നടത്തിയത്. ഹനിയ ഈ സമയം ഇറാനിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹനിയയുടെ കുടുംബത്തിലെ 14 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് റദ്വാന്‍ പ്രദേശത്തിന് സമീപമുള്ള വീട്ടിലായിരുന്നു അന്ന് ആക്രമണമുണ്ടായത്. ഹനിയയുടെ സഹോദരനും അനന്തരാവകാശിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends