Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം തകരാറിലായി; സിസ്റ്റത്തിന്റെ മിസൈലുകൾ യു-ടേൺ ചെയ്ത് ഇസ്രയേലിലേയ്ക്ക് തന്നെ വീണു...

06 NOVEMBER 2023 05:28 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം തകരാറിലായതായി റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അൽജസീറ അടക്കമുള്ള ചാനലുകൾ പുറത്ത് വിട്ടു. ഗാസയിൽ നിന്ന് തൊടുത്തുവിട്ട ഹമാസ് റോക്കറ്റിനെ നിർവീര്യമാക്കുന്നതിന് പകരം, അത് യു-ടേൺ ചെയ്ത് ഇസ്രായേൽ പ്രദേശത്തേക്ക് തന്നെ പതിക്കുകയായിരുന്നു. പുറത്ത് വരുന്ന ദൃശ്യങ്ങളിൽ തന്നെ ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള മിസൈൽ തകരാറിലാണെന്ന് വ്യക്തമാണ്.

സിസ്റ്റത്തിന്റെ മിസൈലുകൾ യു-ടേൺ ചെയ്ത് ടെൽ അവീവിലെ വീടുകളിലും ആശുപത്രി പരിസരത്തും പതിക്കുന്നതായാണ് കാണുന്നത്. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകൾ ഇസ്രേയലിൽ പതിക്കുന്നത് ഒഴിവാകുന്നത് ഈ പ്രതിരോധ സംവിധാനത്തിലൂടെയാണ്.

ആയിരക്കണക്കിന് റോക്കറ്റുകളാണ് ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികൾ തൊടുത്തുവിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും റോക്കറ്റുകൾ വിക്ഷേപിച്ചതിലൂടെയാണ് ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസിന് മറികടക്കാനായത്. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാർ ഷെല്ലുകൾ, ആളില്ലാ ആകാശ പേടകങ്ങൾ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേൽ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ലോകത്തെ ഏറ്റവും ശക്തവും പഴുതില്ലാത്ത സുരക്ഷ ഒരുക്കുന്നതുമായ അയൺ ഡോം ഗാസയിൽ നിന്നടക്കം ഇസ്രയേലിനെ ലക്ഷ്യമാക്കുന്ന റോക്കറ്റുകളെ തകർത്ത് മുമ്പ് വാർത്തകളിൽ ഇടംനേടിയിരുന്നു.

ഭീഷണികൾ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും അയൺഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്ന് വരുന്ന റോക്കറ്റുകളെ തകർക്കാൻ അയൺ ഡോമിനാകും. ഭീഷണി ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ സഞ്ചാര ഗതി അയൺ ഡോം ട്രാക്ക് ചെയ്യുകയും പ്രവചിക്കുകയും ചെയ്യും. റോക്കറ്റിന്റെ ലക്ഷ്യം ജനവാസ മേഖലയാണെങ്കിൽ ' താമിർ ' എന്നറിയപ്പെടുന്ന ഒരു ഇന്റർസെപ്റ്റർ മിസൈലിനെ അയൺ ഡോം വിക്ഷേപിക്കും. റോക്കറ്റുകളെ താമിർ നശിപ്പിക്കുന്നു.

 

റോക്കറ്റിനെ കൃത്യമായി ഉന്നംവയ്ക്കാൻ താമിറിന് തത്സമയം അതിന്റെ ഗതി ക്രമീകരിക്കാനും കഴിയും. അയൺ ഡോമിന്റെ കൃത്യതയെ മറികടക്കാൻ ഹമാസ് പരാജയപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച ഹമാസ് 20 മിനിറ്റിൽ 5,000 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു . ഒരേ സമയം ആയിരക്കണക്കിന് ലക്ഷ്യങ്ങൾ പാഞ്ഞെത്തിയത് അയൺ ഡോമിനെ പ്രതിരോധത്തിലാക്കി. എങ്കിൽ പോലും, ഇസ്രായേലിന് അയൺഡോം രക്ഷാകവചം തന്നെയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഹമാസ് റോക്കറ്റുകളെ നിലംതൊടീക്കാനുള്ള സാഹചര്യം അയൺഡോം അനുവദിച്ചിരുന്നില്ല. 

ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേർന്ന് നിർമ്മിച്ച അയൺ ഡോമിനെ 2011ലാണ് രാജ്യം ഉപയോഗിച്ചു തുടങ്ങിയത്. ഓരോ എതിർറോക്കറ്റും നശിപ്പിക്കാൻ അയൺ ഡോമിനു വേണ്ടിവരുന്നത് ഏകദേശം 40000 യുഎസ് ഡോളറാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. 33 ലക്ഷത്തിലധികം രൂപ വരുമിത്. 

ഇസ്രയേലിലെമ്പാടും പത്തിലധികം അയൺഡോം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റഡാർ ഉപയോഗിച്ച്, റോക്കറ്റുകളെ കണ്ടെത്തിയശേഷം മിസൈലുകൾ തൊടുക്കുകയെന്നതാണ് അയൺ ഡോമിന്‌റെ രീതി.

യുഎസിന്‌റെ പേട്രിയറ്റ് പോലുള്ള ധാരാളം മിസൈൽവേധ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ അയൺഡോം ഗൈഡഡ് മിസൈലുകളെയല്ല, മറിച്ച് നിയന്ത്രിക്കപ്പെടാതെ വിടുന്ന റോക്കറ്റുകളെയാണ് ലക്ഷ്യമിടുന്നത്.

അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. തുടർന്ന് ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അയൺ ബീം ഉം ഇസ്രായേൽ വികസിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends