Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാ കണ്ണുകളും ഗാസയില്‍ അവസരം മുതലാക്കാന്‍ റഷ്യ;അമേരിക്കയുടെ കണ്ണ് ഗാസയില്‍ പതിഞ്ഞിരിക്കുമ്പോള്‍ യുക്രൈനെ കേറി അടിക്കാന്‍ പുട്ടിന്‍,ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടെ യുക്രൈന് അവഗണനയെന്ന് സെലന്‍സ്‌കി,റഷ്യയ്‌ക്കെതിരെ ഇപ്പോഴും ശക്തമായ തിരിച്ചടി തുടരുകയാണ് യുക്രൈന്‍

06 NOVEMBER 2023 07:59 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടെ യുക്രൈന് അവഗണനയെന്ന് സെലന്‍സ്‌കി. എല്ലാ കണ്ണുകളും ഗാസയില്‍ ഇത് തന്നെയാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിനും വേണ്ടിയിരുന്നത്. ലോകരാജ്യങ്ങളുടെ കണ്ണ് ഗാസയില്‍ പതിഞ്ഞിരിക്കുമ്പോള്‍ ചതിയാവര്‍ത്തിക്കാനാണ് പുട്ടിന്റെ പ്ലാനെങ്കില്‍ ശക്തമായ് തിരിച്ചടിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുക്രൈന്‍ യുദ്ധത്തില്‍ അമേരിക്ക ആയിരുന്നു പുട്ടിന് വലിയ തടസ്സം. യുക്രൈന് സര്‍വ്വായുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നത് അമേരിക്കയാണ്. എന്നാലിപ്പോള്‍ അമേരിക്കയുടെ ശ്രദ്ധ മുഴുവന്‍ ഗാസയിലാണ്. അവിടെ നാലുവഴിക്കൂടെയും ഇസ്രയേലിന് നേരെ ആക്രമണം നടക്കുകയാണ്. ലബനന്‍,സിറിയ,യെമന്‍,ഇറാന്‍ തുടങ്ങി രാജ്യങ്ങളിലെ ഭീകരരെല്ലാം ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് യുഎസ്സിന്റെ ശ്രദ്ധ മുഴുവന്‍ അവിടെയാണ്. ഇത് ഒരു അവസരമാക്കി യുക്രൈനെ കേറിയടിക്കാന്‍ റഷ്യ പ്ലാനിടും. അതിനാലാണ് സെലന്‍സ്‌കി ഇപ്പോള്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഉക്രെന് അത്യാധുനിക ആയുധങ്ങളും ഫണ്ടുകളും നല്‍കുന്നത് തടയാന്‍ റഷ്യയുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ട്. യുക്രൈന്‍ കീഴടക്കുക എന്നത് പുട്ടിനെ സംബന്ധിച്ച് ഇപ്പോള്‍ അഭിമാന പ്രശ്‌നമാണ്. കാരണം ദ്ിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ പിടിച്ചെടുക്കുമെന്ന് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ റഷ്യ തോല്‍വിയേറ്റ് നില്‍ക്കുകയാണ്. റഷ്യയില്‍ തന്നെ പുട്ടിന്റെ രാജി ആവശ്യപ്പെട്ട് മുറവിളി ഉയരുന്നുണ്ട്. നിരവധി റഷ്യന്‍ പട്ടാളക്കാരുടെ ജീവന്‍ പൊലിഞ്ഞു. ചെറുപ്പക്കാരെ പോലും നിര്‍ബന്ധിച്ച് യുദ്ധമുഖത്തിറക്കി കൊലയ്ക്ക് കൊടുത്തു. വാസത്വത്തില്‍ റഷ്യയുക്രൈന്‍ യുദ്ധത്തില്‍ നാണംകെട്ട് നില്‍ക്കുകയാണ് പുട്ടിന്‍. ഒരു ചെറു രാജ്യത്തോട് പോലും തോല്‍വിയേറ്റ് നില്‍ക്കുന്നുവെന്ന വലിയ പരിഹാസം പുട്ടിന് നേരെയുണ്ട്. അതുകൊണ്ട് യുക്രൈനെ വീഴ്ത്താന്‍ ഏത് വഴിയും പുട്ടിന്‍ പുറത്തെടുക്കും. അമേരിക്ക ഇസ്രയേലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പുട്ടിന് വീണുകിട്ടിയിരിക്കുന്ന അവസരമാണ്. അണിയറയില്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

റഷ്യയ്‌ക്കെതിരെ ഇപ്പോഴും ശക്തമായ തിരിച്ചടി തുടരുകയാണ് യുക്രൈന്‍. റഷ്യ അനധികൃതമായി പിടിച്ചടക്കിയ ഉക്രെയ്‌നിന്റെ തെക്കന്‍ ഉപദ്വീപായ ക്രിമിയയിലെ ഒരു കപ്പല്‍നിര്‍മ്മാണ പ്ലാന്റ് വിജയകരമായി തകര്‍ത്തതായി ഉക്രെയ്ന്‍ സൈന്യം അറിയിച്ചു. കിഴക്കന്‍ ക്രിമിയയിലെ കെര്‍ച്ച് നഗരത്തിലെ പ്ലാന്റില്‍ തൊടുത്തുവിട്ടത് 15 ഉക്രേനിയന്‍ മിസൈലുകളാണ്. ഇത് റഷ്യയുടെ പടക്കപ്പല്‍ തകര്‍ത്തെറിഞ്ഞു. യുക്രൈന്റെ ആയുധപ്പുര നിറച്ചത് അമേരിക്കയാണ്. യുക്രൈനെ സഹായിക്കുന്നതില്‍ ബൈഡനോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു പുട്ടിന്‍. ഇരു നേതാക്കളും നേര്‍ക്കുനേര്‍ പോരിലായിരുന്നു. ഇപ്പോള്‍ ബൈഡന്റെ കണ്ണുകള്‍ ഇസ്രയേലിലാണ്. ഇതില്‍ ആശങ്കയുണ്ട് യുക്രൈന്‍ ഭരണകൂടത്തിന്. റ,്‌യ ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ട്. തിരിച്ചടിക്കാന്‍ യുക്രെന് അടിയന്തിരമായി യുഎസ് നിര്‍മ്മിത എഫ് 16 യുദ്ധവിമാനങ്ങളും അത്യാധുനിക വിമാനവിരുദ്ധ പ്രതിരോധവും ആവശ്യമുണ്ട്. ഇത് യുഎസ്സിനെ അറിയിച്ചിട്ടുമുണ്ട്.

ഇസ്രയേല്‍ഹമാസ് യുദ്ധം കൊഴുപ്പിക്കാന്‍ എല്ലാ അടവും പുറത്തെടുക്കുന്നുണ്ട് റഷ്യ. ഇറാനുമായ് ചേര്‍ന്ന് ചില പദ്ധതികള്‍ മെനയുന്നുവെന്ന ആരോപണവും ഉണ്ട്. പലസ്തീനുമായി റഷ്യയ്ക്കു ചരിത്രപരമായി സുദീര്‍ഘമായ ബന്ധമാണുള്ളത്. അതേസമയം തന്നെ, ഇസ്രയേലുമായും ചില പൊതുവായ സമാനതകളുണ്ടെന്നു റഷ്യ ചൂണ്ടിക്കാട്ടിയിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര സെഷനില്‍ ഗസയിലെ ഐ.ഡി.എഫിന്റെ അധിനിവേശത്തെ സ്വയം പ്രതിരോധിക്കാനുള്ള കാരണമായി കാണാന്‍ സാധിക്കില്ലെന്നാണ് റഷ്യന്‍ നയതന്ത്രജ്ഞന്‍ വാസിലി നെബെന്‍സിയ പറഞ്ഞത്. കാരണം അവര്‍ക്ക് ഗസ മേഖലയില്‍ യാതൊരു അധികാരവുമില്ല. അവര്‍ അധികാരം കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭീകരതക്കെതിരെ പോരാടാനുള്ള ഇസ്രഈലിന്റെ അവകാശം റഷ്യ നിഷേധിച്ചിട്ടില്ല. അതിന് ഗസയിലെ സാധാരണ പൗരന്മാരോട് അല്ല പോരാടേണ്ടത്. നിരപരാധികളെ കൊല്ലുന്നത് നീതി പുനസ്ഥാപിക്കാന്‍ സഹായിക്കില്ലെന്ന് മറ്റാരെക്കാളും നന്നായി ജൂതന്മാര്‍ മനസ്സിലാക്കണം,' യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര സെഷനില്‍ നെബന്‍സിയ പറഞ്ഞു. എന്നാല്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ റഷ്യയ്ക്ക് അര്‍ഹതയില്ലെന്ന് ഇസ്രഈല്‍ തിരിച്ചടിച്ചത്. സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് റഷ്യ നിഷേധിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഉക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ ഗിലാഡ് എര്‍ദന്‍ മറുപടി കൊടുത്തിരുന്നു. റഷ്യന്‍ പ്രതിനിധി മനുഷ്യാവകാശങ്ങളെ കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെ കുറിച്ചും ഇസ്രഈലിനെ ധാര്‍മികത പഠിപ്പിക്കുന്നത് പരിഹാസ്യം നിറഞ്ഞതാണ്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കിയതാണ്. അതുകൊണ്ട് ഞങ്ങളോട് പ്രസംഗിക്കാന്‍ പറ്റിയ അവസാനസ്ഥലം മോസ്‌കോ ആണ്,'ഇസ്രയേല്‍ നയതന്ത്രജ്ഞന്‍ ഗിലാഡ് ഏര്‍ദാന്‍ പറഞ്ഞു.

2022 ഫെബ്രുവരിയില്‍ അയല്‍രാജ്യമായ യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശവും തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലാരംഭിച്ച സംഘര്‍ഷവും പതിനെട്ടുമാസത്തിനിപ്പുറവും രൂക്ഷമായിത്തുടരുകയാണ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കി തങ്ങള്‍ക്കനുകൂലമായ ഒരു ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും അതുവഴി യുക്രൈനെ പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുമായിരുന്നു കീവ് ലക്ഷ്യമാക്കി മുന്നേറിയ റഷ്യന്‍ സൈന്യത്തിന്റെ ആത്യന്തികലക്ഷ്യം. എന്നാല്‍, യുക്രൈന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍, ശക്തരെന്ന് പൊതുവേ കരുതപ്പെട്ടിരുന്ന റഷ്യന്‍ സൈന്യം പകച്ചുപോകുന്നതാണ് പിന്നീട് കണ്ടത്.
യുക്രൈന്‍ നാറ്റോയ്‌ക്കൊപ്പം ചേരുന്നത് റഷ്യയുടെ പരാമധികാരത്തെയും സുരക്ഷയേയും ബാധിക്കും എന്നാരോപിച്ചായിരുന്നു പുടിന്‍ യുക്രൈനിലേക്ക് പട്ടാളത്തെ വിട്ടത്. എന്നാല്‍ അംഗാരാജ്യമാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് നിരന്തരം ആവശ്യം ഉന്നയിക്കുന്നതല്ലാതെ നാറ്റോ പ്രവേശനം എങ്ങുമെത്തിയില്ല.

 

യുദ്ധം തുടങ്ങിയതിന് ശേഷം, റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയ്‌ക്കൊപ്പം ചേരാനുള്ള അപേക്ഷ നല്‍കുകകൂടി ചെയ്തു. ഇത് റഷ്യക്ക് കനത്ത തിരിച്ചടിയായി. ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നുണ്ടെങ്കിലും അമേരിക്കയും നാറ്റോയും യുദ്ധത്തില്‍ ഇതുവരെ നേരിട്ട് പങ്കാളികളായിട്ടില്ല. പേരിന് ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് ഒഴിച്ചാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും റഷ്യയ്ക്ക് മേല്‍ കനത്ത ഉപരോധമൊന്നും ഏര്‍പ്പെടുത്തിയില്ല എന്നതും വസ്തുതയാണ്. അമേരിക്കന്‍ പ്രസിഡന്റും സഖ്യരാഷ്ട്ര നേതാക്കളും അടിക്കടി യുക്രൈന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതല്ലാതെ, യുക്രൈന്റെ നാറ്റോ പ്രവേശനം അനിശ്ചിതാവസ്ഥയിലാണ്. യുദ്ധമുഖത്ത് പലയിടത്തും ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടിവന്ന റഷ്യയുടെ സൈന്യം ഇപ്പോഴും യുക്രൈനില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എപ്പോള്‍ അവസാനിക്കുമെന്നോ ഇതിന്റെയൊക്കെ ഫലം എന്താവുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തരീതിയില്‍ സങ്കീര്‍ണമായിരിക്കുകയാണ് റഷ്യയുക്രൈന്‍ യുദ്ധരംഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends