Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം... ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു...സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു...

07 NOVEMBER 2023 10:55 AM IST
മലയാളി വാര്‍ത്ത

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെയും ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേയും നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. വെടിനിര്‍ത്തലിന്റെ ആവശ്യകതയും മാനുഷിക സഹായം ഉറപ്പാക്കുന്നതും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. ഇതോടൊപ്പം ചബഹാര്‍ തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. തീവ്രവാദ സംഭവങ്ങളും അക്രമങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണെന്ന് ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ മോദി പ്രതികരിച്ചു.

 

യുദ്ധ മേഖലകളില്‍ വെടിനിര്‍ത്തല്‍, മാനുഷിക സഹായത്തിന്റെ തുടര്‍ച്ച, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലവും സുസ്ഥിരവുമായ നിലപാടിനോട് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.ഒക്ടോബര്‍ 7 ന് ഗാസ മുനമ്പില്‍ നിന്ന് 5000 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു.ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഈ രണ്ടാഴ്ചത്തെ യുദ്ധത്തില്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും നശിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 8306 ആയി ഉയര്‍ന്നിട്ടുണ്ട്.ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.

ഈ യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്.ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 50ലധികം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെടുന്നു.നേരത്തെ ഗാസ മുനമ്പില്‍ അണുബോംബിടുന്നത് ഇസ്രായേലിന് മുന്നിലുള്ള ഒരു മാര്‍ഗമാണെന്ന ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിചായി എലിയാഹുവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഒരു റേഡിയോ അഭിമുഖത്തിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. പിന്നാലെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ രംഗത്തെത്തി. ഇസ്രായേലിലെ ഒട്ട്സ്മ യെഹൂദിറ്റ് പാര്‍ട്ടി അംഗമാണ് എലിയാഹു.എലിയാഹുവിന്റേത് യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമല്ലാത്ത പ്രസ്താവനയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. 'നിരപരാധികളെ ദ്രോഹിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും ഐഡിഎഫും പ്രവര്‍ത്തിക്കുന്നത്.

 

ഞങ്ങളുടെ വിജയം വരെ അത് തുടരും,' ഇസ്രായേല്‍ പ്രധാനമന്ത്രി എക്സില്‍ എഴുതി.ഇസ്രയേലിന്റെ പ്രതിപക്ഷ നേതാവും മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായ യാര്‍ ലാപിഡും എലിയാഹുവിനെ വിമര്‍ശിച്ചു. കൂടാതെ നിരുത്തരവാദപരമായി സംസാരിച്ച മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഗാസ നിവാസികളെ 'നാസികള്‍' എന്ന് വിളിച്ചായിരുന്നു എലിയാഹുവിന്റെ പ്രസ്താവന. ഗാസാ മുനമ്പിലേക്ക് മാനുഷിക സഹായം കൈമാറുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. 'ഗാസയിലെ രാക്ഷസന്മാര്‍' അയര്‍ലന്‍ഡിലേക്കോ മരുഭൂമികളിലേക്കോ മാറാമെന്നും അവര്‍ സ്വയം പരിഹാരം കാണണമെന്നും എലിയഹു പറഞ്ഞു. പലസ്തീന്‍ അല്ലെങ്കില്‍ ഹമാസ് പതാക വീശുന്ന ഏതൊരു വ്യക്തിയും ഇനി 'ഭൂമിയുടെ മുഖത്ത്' ജീവിക്കരുതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനെത്തുടര്‍ന്ന് 2007 മുതല്‍ ഗാസ മുനമ്പില്‍ ഹമാസാണ് അധികാരത്തിലുള്ളത്. ഈ പ്രദേശം പതിറ്റാണ്ടുകളായി പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും ഇടയിലുള്ള മേഖലയാണ്. കൂടാതെ പതിവായി സംഘര്‍ഷങ്ങള്‍ക്ക് ഈ മേഖല സാക്ഷ്യം വഹിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (34 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (55 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends