Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

'ഹമാസ് ഇല്ലാതാകുമെന്ന് കരുതുന്നവരോട് ഒരു കാര്യം...ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ല..' ഹമാസ് നേതാവിന്റെ വെളിപ്പെടുത്തൽ...അമേരിക്കയുടെ ശ്രമങ്ങൾ ഹമാസ് ഒരിക്കലും അനുവദിക്കില്ല....

07 NOVEMBER 2023 11:22 AM IST
മലയാളി വാര്‍ത്ത

ഗാസ തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു സർക്കാരിനെ അംഗീകരിക്കില്ലെന്നും ലെബനനിൽ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാൻ. ഗാസയിൽ മറ്റൊരു സർക്കാർ എന്ന നീക്കം നടപ്പാക്കാൻ ഹമാസ് അനുവദിക്കില്ലെന്നും, പ്രദേശത്ത് തങ്ങളുടെ അംഗങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും ഹംദാൻ പറഞ്ഞു. ” ഹമാസ് ഇല്ലാതാകുമെന്ന് കരുതുന്നവരോട് ഒരു കാര്യം പറയുകയാണ്, ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്ന്” ഹംദാൻ പറയുന്നു.ഗാസ തങ്ങളുടെ ഭരണത്തിൻ കീഴിൽ നിന്ന് മാറ്റാൻ അമേരിക്ക പദ്ധതി ഇട്ടിരുന്നുവെന്നാണ് ഹംദാന്റെ വാദം. ” ഇസ്രായേലിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഭരണകൂടം ഗാസയിൽ ഉണ്ടാക്കാനും അത് അവിടുത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങൾ ഹമാസ് ഒരിക്കലും അനുവദിക്കില്ല.

 

അത്തരത്തിലൊരു സർക്കാർ നിലവിൽ വന്നാൽ അത് ഹമാസ് അംഗീകരിച്ച് തരില്ലെന്നും” ഹംദാൻ പറയുന്നു.പാലസ്തീന്റെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹമാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗാസ പാലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന് മഹ്‌മൂദ് അബ്ബാസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.2007ൽ പാലസ്തീൻ അതോറിറ്റിയെ പ്രദേശത്ത് നിന്ന് തുരത്തിയാണ് ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുക്കുന്നത്.ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം. അതിനിടെ ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്. ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രയേല്‍ സൈനിക മേധാവി അവകാശപ്പെട്ടു. ഗാസയില്‍ ടെലഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. ലബനോനില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അതേസമയം പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ശ്രമം തുടരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രയേലിലെത്തി.

 

പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.ഗാസയില്‍ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇതുവരെ ഗാസയിലെ 23 ലക്ഷം പൗരന്മാരില്‍ പകുതിയും വീടുവിട്ടിറങ്ങി.ഈ യുദ്ധത്തില്‍ 1400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (34 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (55 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends