Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൗരയൂഥത്തെ പോലെ തന്നെ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ...ഏഴ് ​ഗ്രഹങ്ങളടങ്ങിയ ​ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്...

07 NOVEMBER 2023 02:36 PM IST
മലയാളി വാര്‍ത്ത

ബഹിരാകശവും സൗരയൂഥവും ആയി ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അത്തരവം വാർത്തകൾ എപ്പോഴും കൗതുകം നിറഞ്ഞതായിരിക്കും. ഇന്നാണെങ്കിൽ സ്പേസ് ടെക്നോളോജിയുമായി ബന്ധപ്പെട്ട ധാരാളം പഠനങ്ങളും പുറത്തു വരാറുണ്ട്.
സൗരയൂഥത്തെ പോലെ തന്നെ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് ​ഗ്രഹങ്ങളടങ്ങിയ ​ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്. കെപ്ലർ-385 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ ​ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ​ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലുപ്പമുണ്ടെന്നും എന്നാൽ നെപ്ട്യൂണിനേക്കാൾ ചെറുതുമാണെന്ന് നാസ വ്യക്തമാക്കുന്നു.സൗരയൂഥത്തിന് പുറത്തുള്ള ​ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണായക കണ്ടെത്തൽ.

 

സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ​ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്. കെപ്ലർ-385 സിസ്റ്റത്തിന്റെ മധ്യഭാ​ഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്. എന്നാൽ സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇതിന് കൂടുതലാണ്. സംവിധാനത്തിലെ ​ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ വലുപ്പമുണ്ട്. പാറ നിറഞ്ഞ പ്രതലമാണ് ഇവയ്‌ക്ക്. പുറത്തുള്ള അഞ്ച് ​ഗ്രഹങ്ങൾക്ക് കട്ടിയായ അന്തരീക്ഷവുമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.നിലവിൽ സേവനത്തിലല്ലാത്ത ബഹിരാകാശ ദൂരദർശിനിയാണ് കെപ്ലർ‌. 2013-ൽ ഇതിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ അവസാനിച്ചു. തുടർന്ന് K2 എന്നറിയപ്പെടുന്ന ദൗത്യം 20‌18 വരെ തുടർന്നു. കെപ്ലർ ശേഖരിച്ച ഓരോ വിവരങ്ങളും ക്ഷീരപഥത്തെ കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നത്. സൗരയൂഥത്തിനപ്പുറമുള്ള വൈവിധ്യമാർന്ന ലോകത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇത്തരം ടെലിസ്കോപ്പുകൾ നൽകുമെന്നാണ് പ്രതീക്ഷ.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കണ്ടെത്തലുകൾ കൂടി നാസ നടത്തിയിരുന്നു. ബഹിരാകാശത്ത് പ്രേതത്തിന്റെ കൈയോട് സാദൃശ്യമുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി. നാസയുടെ ചന്ദ്ര, IXPE ദൂരദർശിനികളാണ് ഇത് കണ്ടെത്തിയത്. ‘കൈ’-ആകൃതിയിലുള്ള പൾസർ വിൻഡ് നെബുല MSH 1552-ന്റെ സങ്കീർണ്ണമായ കാന്തികക്ഷേത്ര ഘടനയാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയത്.എക്‌സ്-റേകൾ എങ്ങനെ ധ്രുവീകരിക്കപ്പെടുന്നുവെന്നും, ഈ സാഹചര്യത്തിൽ കാന്തികക്ഷേത്രങ്ങൾ എങ്ങനെ പരിണമിക്കുന്നുവെന്നും ഉൾക്കാഴ്ച നൽകുന്നതാണ് ഈ ചിത്രം. എക്‌സ-റേകൾ ധ്രൂവീകരിക്കുന്നുവെന്നും കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ഈ ‘പ്രേതത്തിന്റെ കൈ’ യിലൂടെ പുറത്തുവരുന്നത്. ഭീമൻ നക്ഷത്രത്തിന്റെ മരണമാണ് പ്രേത കൈയ്‌ക്ക് പിന്നിലെന്നാണ് നാസ നൽകുന്ന വിശദീകരണം. സൂപ്പർനോവ സ്‌ഫോടനം എന്നാണ് ഇതിനെ വിളിക്കുന്നത്.

 

നാസയുടെ റിപ്പോർട്ട് പ്രകാരം വൈദ്യുതകാന്തിക വികിരണത്തെ പ്രവഹിപ്പിക്കുന്ന അതിശക്തമായ കാന്തികക്ഷേത്രമുള്ള അതിവേഗം കറങ്ങുന്ന ന്യൂട്രോൺ നക്ഷത്രമാണ് പൾസർ. കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ ശക്തമായ കാറ്റും ചാർജുള്ള കണങ്ങളും രൂപപ്പെടുന്നു.
ഈ കാറ്റിന്റെ ഫലമായി ഗ്യാസും പ്ലാസ്മയും ചേർന്നാണ് പൾസർ വിൻഡ് നെബുല രൂപപ്പെടുന്നത്. ഈ കണങ്ങൾ ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു. ഇതാണ് തിളങ്ങുന്ന കൈയുടെ രൂപത്തിൽ നാസയുടെ ദൂരദർശിനിയിൽ ദൃശ്യമായത്.ഇതിന്റെ ചിത്രങ്ങളും വളരെ വേഗത്തിലാണ് വൈറലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (33 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (54 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends