Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസ ഞങ്ങള്‍ ഭരിക്കും പലസ്തീന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച് ഹമാസ് തലവന്‍;ഗാസയുടെ നിയന്ത്രണം മഹ്മൂദ് സര്‍ക്കാര്‍ തിരികെ പിടിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് കൊടുത്തിരുന്നു,ബൈഡനോടും പലസ്തീനോടും ഭീഷണിയുമായ് ഒസാമ ഹംദാന്‍,തല ഉണ്ടായിട്ട് വേണ്ടെ ഭരിക്കാനെന്ന് ഇസ്രയേല്‍

07 NOVEMBER 2023 02:45 PM IST
മലയാളി വാര്‍ത്ത

ഗാസ ഹമാസ് ഭരിക്കും അവിടെ മറ്റൊരു സര്‍ക്കാരിനെ അംഗീകരിക്കില്ല. പലസ്തീന്‍ ഭരണകൂടത്തിന് താക്കീതുമായ് ഹമാസ് നേതാക്കള്‍. ഗാസ തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും ലെബനനില്‍ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാന്‍. പാലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പലസ്തീന്‍ ഭരണകൂടത്തേയും അമേരിക്കയേയും വെല്ലുവിളിച്ച് രംഗത്ത് വന്നത്. ഹമാസ് നേതാക്കളുടെ കഴുത്തില്‍ തല ഉണ്ടായിട്ട് വേണമല്ലോ ഗാസ ഭരിക്കാനെന്ന് ഇസ്രയേല്‍ തുറന്നടിച്ചു.

ഗാസ തങ്ങളുടേത് അവിടെ ആരും കണ്ണുവെക്കണ്ടെന്നാണ് ഹമാസിന്റെ വെല്ലുവിളി. ഗാസയില്‍ മറ്റൊരു സര്‍ക്കാര്‍ എന്ന നീക്കം നടപ്പാക്കാന്‍ ഹമാസ് അനുവദിക്കില്ലെന്നും, പ്രദേശത്ത് തങ്ങളുടെ അംഗങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്നും ഹംദാന്‍ പറഞ്ഞു. ' ഹമാസ് ഇല്ലാതാകുമെന്ന് കരുതുന്നവരോട് ഒരു കാര്യം പറയുകയാണ്, ഇന്ന് ഈ ഭൂമിയിലുള്ള ഒന്നിനും ഹമാസിനെ ഇല്ലാതാക്കുവാനോ ഒറ്റപ്പെടുത്താനോ കഴിയില്ലെന്ന്' ഹംദാന്‍ പറയുന്നു. ഗാസ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ നിന്ന് മാറ്റാന്‍ അമേരിക്ക പദ്ധതി ഇട്ടിരുന്നുവെന്നാണ് ഹംദാന്റെ വാദം. ' ഇസ്രായേലിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു ഭരണകൂടം ഗാസയില്‍ ഉണ്ടാക്കാനും അത് അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ഹമാസ് ഒരിക്കലും അനുവദിക്കില്ല. അത്തരത്തിലൊരു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ അത് ഹമാസ് അംഗീകരിച്ച് തരില്ലെന്നും' ഹംദാന്‍ പറയുന്നു. പാലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ അതോറിറ്റി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പലസ്തീന്‍ ഭരണകൂടത്തേയും അമേരിക്കയേയും വെല്ലുവിളിച്ച് രംഗത്ത് വന്നത്. ഇതിനെതിരെയാണ് ഹമാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗാസ പാലസ്തീന്റെ അവിഭാജ്യ ഘടകമാണെന്ന് മഹ്മൂദ് അബ്ബാസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2007ല്‍ പാലസ്തീന്‍ അതോറിറ്റിയെ പ്രദേശത്ത് നിന്ന് തുരത്തിയാണ് ഹമാസ് ഗാസയുടെ അധികാരം പിടിച്ചെടുക്കുന്നത്.

ഗാസ ഹമാസിന്റെ ഭരണത്തിന്‍കീഴില്‍ തുടര്‍ന്നാല്‍ സര്‍വ്വനാശമാകും ഫലമെന്ന് അമേരിക്ക പലസ്തീന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. ഭീകരവാദത്തിന്റെ വിളനിലമായ് ഗാസ മാറിയിരിക്കുന്നു. ഭരിക്കുന്നത് ഹമാസാണെങ്കിലും ചരടുവലി നടത്തുന്നത് മുഴന്‍ ഇറാനും ഹിസ്ബുള്ള ഭീകരരുമാണ്. ഗാസയിലെ കുട്ടികളെ പോലും ഭീകരരാക്കി വളര്‍ത്തുകയാണ് ഹമാസ്. ഹമാസ് തീവ്രവാദികള്‍ സ്‌കൂളുകളും പള്ളികളും റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ഉപയോഗിക്കുന്നു. ഈ ആരോപണം സാധൂകരിക്കുന്ന രണ്ടു വീഡിയോകള്‍ ഇസ്രായേല്‍ സേന പുറത്തുവിട്ടിരുന്നു. അതിലൊരു വീഡിയോ ദൃശ്യത്തില്‍ ഇസ്രയേല്‍ സൈനികന്‍ ഒരു സ്‌കൂള്‍ കെട്ടിടം കാണിക്കുന്നുണ്ട്. ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ കുട്ടികളുടെ ചിത്രങ്ങളും കാണാന്‍ കഴിയും. തീവ്രവാദികള്‍ ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താന്‍ ഈ സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈനികന്‍ പറയുന്നത്. ഗാസയില്‍ ഇതാണ് നമ്മള്‍ കണ്ടത്, കുട്ടികളുടെ കളി സ്ഥലത്ത് ഹമാസ് ഭീകരരുടെ റോക്കറ്റ് പരീക്ഷണം. വിശ്വസിക്കണമെങ്കില്‍ നിങ്ങള്‍ ഇത് കാണണം.' വീഡിയോ പങ്കുവെച്ചു കൊണ്ട് ഐഡിഎഫ് കുറിച്ചു. ഇസ്രായേലി സൈന്യം പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയില്‍ തകര്‍ന്ന ഒരു കെട്ടിടം കാണാന്‍ കഴിയും. ഈ കെട്ടിടം ഒരു മുസ്ലിം പള്ളിയുടേതാണ് എന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇവിടെ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും ഇസ്രയേല്‍ സേന പറയുന്നു. മുസ്ലിം പള്ളി കേന്ദ്രമാക്കി തീവ്രവാദികള്‍ ഇസ്രായേലിനു നേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇസ്രായേല്‍ സേന വ്യക്തമാക്കുന്നു. ഗാസയെ നശിപ്പിക്കുന്നത് ഹമാസ് തന്നെയാണെന്ന് തെളിവടക്കമാണ് ഇസ്രയേല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ കൂട്ടത്തെയാണ് അറബ് രാഷ്ട്രങ്ങള്‍ പോരാളികളെന്ന് വിളിക്കുന്നതെന്നും ഇസ്രയേല്‍ രോഷത്തോട പറഞ്ഞു.

സ്വന്തം അതിര്‍ത്തിക്കകത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രയേലിലും ഇസ്രയേല്‍ സൈനികര്‍ക്കും കുടിയേറ്റക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളിലൂടെയാണ് ഹമാസ് ഈ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹമാസ് സംഘടനയെയും ഹമാസിന്റെ സായുധ സംഘത്തെയും ഇസ്രയേല്‍, യു.എസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ. ഈജിപ്ത്, ജപ്പാന്‍ എന്നിവര്‍ ഭീകരസംഘടനായി പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീന്‍ അതോറിറ്റിയുടെയും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും (പി.എല്‍.ഒ) തലവനായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വിശ്വസ്തരായ ഫതാ സേനയ്‌ക്കെതിരായ ഹ്രസ്വയുദ്ധത്തിനു ശേഷം, 2007 മുതലാണ് ഹമാസ് ഗാസ മുനമ്പിന്റെ അധികാരം കൈയാളുന്നത്. എന്നാല്‍, അന്താരാഷ്ട്ര സമൂഹം പാലസ്തീന്‍ ജനതയുടെ ഔദ്യോഗിക പ്രതിനിധികളായി അംഗീകരിച്ചിട്ടുള്ളത് പലസ്തീന്‍ നാഷണലിസ്റ്റ് സഖ്യമായ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയാണ്.

ഇതിനിടെ ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട ഭീകരരില്‍ ഒരാളാണ് അസീഫ. ഞായറാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലായിരുന്നു അസീഫയെ ഐഡിഎഫ് വധിച്ചത്. കഴിഞ്ഞ ദിവസം ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന്‍ ജമാല്‍ മൂസയെയും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്നേ ഐഡിഎഫ് അറിയിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ഞായറാഴ്ച മുതല്‍ അതി ശക്തമായ ആക്രമണമാണ് നടന്നത്. ഹമാസ് ഭീകരരുടെ ടണലുകള്‍, സൈനിക കേന്ദ്രങ്ങള്‍, നിരീക്ഷണ പോസ്റ്റുകള്‍, ആന്റിടാങ്ക് മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ എന്നിവയുള്‍പ്പടെ 450ഓളം ഇടങ്ങളിലായിരുന്നു ആക്രമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends