Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നാല് വയസുള്ള മകളെ ബന്ദിയാക്കി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് പിതാവ്; 18 മണിക്കൂറുകള്‍ക്ക് ശേഷം സംഭവിച്ചത്...

07 NOVEMBER 2023 04:46 PM IST
മലയാളി വാര്‍ത്ത

ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീതിക്കൊടുവില്‍ "ബന്ദി നാടകം" അവസാനിച്ചു. നാലു വയസ്സുള്ള മകളുമായി പിതാവ് സൃഷ്ടിച്ച പ്രതിസന്ധി, 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിഹരിച്ചത്. ഇത്രയും മണിക്കൂറുകൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു. കാര്യമായ എതിർപ്പുകള്‍ കൂടാതെ തന്നെ പ്രതി പൊലീസിന് മുന്നിൽ പിന്നീട് കീഴടങ്ങി. പ്രതിസന്ധിയുടെ സാഹചര്യം അവസാനിച്ചെന്നും പ്രതിയും മകളും കാറിൽ നിന്ന് ഇറങ്ങിയതായും ഹാംബർഗ് പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ വ്യക്തമാക്കി.

ചെറുത്തുനിൽപ്പില്ലാതെ എമർജെൻസി സർവീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് യാതൊരു പരിക്കുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് (IST) ഹാംബർഗ് വിമാനത്താവളത്തിന്റെ സുരക്ഷാ ഗേറ്റിലൂടെ തോക്കുധാരിയായ യുവാവ് തന്റെ കാർ ഇടിച്ച് കയറ്റി വിമാനങ്ങളുടെ അടുത്തേക്ക് എത്തുന്നത്. ആകാശത്തേയ്ക്ക് വെടിയുതിർത്ത ഇദ്ദേഹം രണ്ട് പെട്രോള്‍ ബോംബുകള്‍ പുറത്തേക്ക് എറിയുകയും ചെയ്തുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

കാറിനുള്ളിൽ രണ്ട് പേർ ഉണ്ടായിരുന്നു. 35 വയസ്സുള്ള ഒരു പുരുഷനും 4 വയസ്സുള്ള പെൺകുട്ടിയും. വാഹനം ഒരു വിമാനത്തിനടിയിൽ നിർത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ ഭാര്യയുമായുള്ള തർക്കത്തിന്റെ തുടർച്ചയായാണ് മകളെ ബന്ദിയാക്കി യുവാവ് വിമാനത്താവളത്തിലേക്ക് എത്തിയത്. തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവാവിന്റെ ഭാര്യ പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു.

ജർമ്മനി ആസ്ഥാനമായുള്ള വാർത്താ പോർട്ടലായ എൻ‌ഡി‌ആർ പറയുന്നതനുസരിച്ച്, പെൺകുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പിതാവ് എത്തി പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. നാടകീയ സംഭവങ്ങളെ തുടർന്ന് ഒരു ടർക്കിഷ് എയർലൈൻസ് വിമാനവും മറ്റ് എയർലൈനുകളിൽ നിന്നുള്ള വിമാനങ്ങളും യാത്രക്കാരെ ഒഴിപ്പിച്ച് സർവ്വീസ് റദ്ദാക്കി. ആകെ 60-ലധികം വിമാനങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയതിനെത്തുടർന്ന് 3,000-ത്തിലധികം യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു.

ദീർഘനേരം നീണ്ട ചർച്ചകൾക്കും അനുനയ ശ്രമങ്ങൾക്കും ഒടുവിലാണ് യുവാവ് കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മനഃശാസ്ത്രജ്ഞനെ ഉൾപ്പെടെ രംഗത്തിറക്കിയാണ് യുവാവിനെ അനുനയിപ്പിച്ചത്.

ഇയാൾ തുർക്കി പൗരനാണെന്ന സൂചനയെ തുടർന്ന് പരിഭാഷകനെ വരുത്തി പൊലീസ് സംഘം ടർക്കിഷ് ഭാഷയിലാണ് അക്രമിയുമായി സംസാരിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പോലീസ് നടപടി പൂര്‍ത്തിയായതിനാല്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends