Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹമാസും ഇസ്രായേലും തമ്മില്‍ കടുത്ത യുദ്ധം തുടരുന്നതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്... മിഡില്‍ ഈസ്റ്റ് ഭീകരതയുടെ അച്ചുതണ്ടില്‍ വീഴുകയാണെങ്കില്‍ അടുത്തത് യൂറോപ്പ് ആയിരിക്കും..

07 NOVEMBER 2023 04:32 PM IST
മലയാളി വാര്‍ത്ത

ഹമാസും ഇസ്രായേലും തമ്മില്‍ കടുത്ത യുദ്ധം തുടരുന്നതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റ് ഭീകരതയുടെ അച്ചുതണ്ടില്‍ വീഴുകയാണെങ്കില്‍ അടുത്തത് യൂറോപ്പ് ആയിരിക്കും. ആരും സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാഗരികതയും പ്രാകൃതത്വവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ അവസാനം വരെ യുദ്ധം നിര്‍ത്തില്ല. തീവ്രവാദത്തിന്റെ അച്ചുതണ്ട് ഇറാനാണ് നയിക്കുന്നത്. ഇതില്‍ ഹിസ്ബുല്ലയും ഹമാസും ഹൂതികളും അവരുടെ മറ്റ് സഹായികളും ഉള്‍പ്പെടുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

 

 

ഇസ്രായേലിനെതിരെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് നിലവിലെ യുദ്ധത്തിന് തുടക്കമിട്ടത്. അന്ന് ഇസ്രായേലില്‍ 1400 പേര്‍ മരിച്ചു.കടുത്ത തിരിച്ചടിയാണ് ഇസ്രായേല്‍ നടത്തിയത്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ തുടര്‍ച്ചയായി വ്യോമ, കര ആക്രമണം നടത്തുകയാണ്.

'ഇതൊരു ആഗോള പോരാട്ടമാണ്'

ഇത് പ്രാദേശിക പോരാട്ടമല്ല, ആഗോള പോരാട്ടമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ അച്ചുതണ്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ ആവശ്യം. ഞങ്ങള്‍ ഇപ്പോള്‍ ഗാസയില്‍ ഹമാസിനെതിരെ ആ പോരാട്ടത്തിലാണ്. ഞങ്ങള്‍ ഹമാസിനെ പരാജയപ്പെടുത്തും, നശിപ്പിക്കും. ഞങ്ങള്‍ വിജയിക്കും, എല്ലാ പരിഷ്‌കൃത ശക്തികളും ഈ ശ്രമത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് വിശ്വാസമെന്നും നെതന്യാഹു പറഞ്ഞു.

10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വ്യോമാക്രമണത്തിലൂടെയും ഗ്രൗണ്ട് ഓപ്പറേഷനിലൂടെയും ഹമാസിന്റെ സ്ഥാനങ്ങള്‍ തകര്‍ക്കുകയാണ് ഇസ്രായേല്‍ സൈന്യം. ഇതുവരെ പതിനായിരത്തിലധികം ആളുകള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.ഇന്നലെ 450 ഹമാസിന്റെ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. ഇത് മാത്രമല്ല, ഗാസ നഗരത്തിലെ ഹമാസിന്റെ സൈനിക സമുച്ചയവും ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഹമാസ് കമാന്‍ഡറും കൊല്ലപ്പെട്ടു

ഇതിനിടെ ഹമാസിന്റെ ദേര്‍ അല്‍-ബലാഹ് ബറ്റാലിയന്റെ കമാന്‍ഡറായ വെയ്ല്‍ അസെഫയെ ഇസ്രായേല്‍ സൈന്യം വധിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ പൗരന്മാരെ ആക്രമിക്കാന്‍ ആയിരക്കണക്കിന് ഭീകരരെ അയക്കാന്‍ അസീഫ സഹായിച്ചെന്നാണ് വിവരം.ഇതുകൂടാതെ, രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഐഡിഎഫിന്റെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ പ്രത്യേക സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ തലവനായിരുന്ന ജമാല്‍ മൂസയെ വധിച്ചു.

ഇതിനിടെ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം തികയുന്ന വേളയിൽ, ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്. അതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്‌തീൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി.

ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിൽ ഹമാസ് തീവ്രവാദികൾ 1,400ലധികം ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്‌തതിന് ശേഷമാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിലെ ഏറ്റവും പുതിയ പ്രധാന സംഭവവികാസങ്ങൾ അറിയാം:

കഴിഞ്ഞ ദിവസം ഇസ്രയേൽ ഗാസയിൽ അതിശക്തമായ ബോംബാക്രമണം നടത്തുകയുണ്ടായി, ഗാസ നഗരം ഇപ്പോൾ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണെന്ന് റിയർ അഡ്‌മിൻ ഡാനിയൽ ഹഗാരി ഇതിന് പിന്നാലെ പ്രഖ്യാപിച്ചു. "ഇപ്പോൾ വടക്കൻ ഗാസയും തെക്കൻ ഗാസയും ഉണ്ട്", ഹമാസിനെതിരായ ഇസ്രയേൽ യുദ്ധത്തിന്റെ "പ്രധാന ഘട്ടം" ആണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സൈന്യം 48 മണിക്കൂറിനുള്ളിൽ ഗാസ നഗരത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഗാസയിൽ എല്ലാ ആശയവിനിമയ സംവിധാനങ്ങളും, ഇന്റർനെറ്റ് സേവനങ്ങളും പൂർണമായും പ്രവർത്തരഹിതമാവുന്നത്. ഇന്റർനെറ്റ് ആക്‌സസ് അഡ്വക്കസി ഗ്രൂപ്പായ NetBlocks.org റിപ്പോർട്ട് ചെയ്‌ത കണക്‌റ്റിവിറ്റിയിലെ പ്രശ്‌നങ്ങൾ പലസ്‌തീനിയൻ ടെലികോം കമ്പനിയായ പാൽടെൽ സ്ഥിരീകരിച്ചു. ഗാസയിലെ ആദ്യത്തെ ആശയവിനിമയ തടസ്സം 36 മണിക്കൂറും രണ്ടാമത്തേത് വളരെ കുറച്ച് മണിക്കൂറുകളുമാണ് നീണ്ടുനിന്നത്.

തങ്ങളുടെ സൈന്യം ഗാസ സിറ്റിയെ വിജയകരമായി വളഞ്ഞതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ ഇസ്രയേൽ വീണ്ടും നിരസിച്ചു. തൊട്ടടുത്ത രാജ്യമായ ലെബനനിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ള പ്രതിസന്ധി നിയന്ത്രിക്കാൻ ആന്റണി ബ്ലിങ്കൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഈ സംഭവവികാസം.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, യുദ്ധം തുടരുന്നതിനിടെ നയതന്ത്ര ശ്രമങ്ങൾക്കായി ഞായറാഴ്‌ച അധിനിവേശ വെസ്‌റ്റ് ബാങ്ക് സന്ദർശിച്ചിരുന്നു. അദ്ദേഹം പലസ്‌തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണുകയും, ഗാസയിലെ സിവിലിയൻമാരുടെ ദുരവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ബൈഡൻ ഭരണകൂടം ശക്തമാക്കുകയാണെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. നിലവിലെ പോരാട്ടത്തിന് ശേഷം തങ്ങളുടെ പ്രദേശത്തിനായി അടുത്തതായി വരുന്ന കാര്യങ്ങളിൽ പലസ്‌തീനികൾ ഉറച്ച അഭിപ്രായപ്രകടനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാഖിലെയും മറ്റിടങ്ങളിലെയും, ഇറാനിയൻ സഖ്യകക്ഷികളുടെ ആക്രമണം നേരിടുന്ന മേഖലയിലെ അമേരിക്കൻ സേനയെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുമായി ചർച്ചകൾക്കായി ബ്ലിങ്കൻ പിന്നീട് ബാഗ്‌ദാദിലേക്ക് പറന്നു. പിന്നീട് ബ്ലിങ്കൻ ബാഗ്‌ദാദിൽ നിന്ന് തുർക്കിയിലേക്ക് പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends