ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദിയായ യെഹുദിത് വെയ്സിനെ അല്‍-ഷിഫ ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി...

അല്‍-ഷിഫ കോംപ്ലക്സിന്റെ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തേയ്ക്ക് നീങ്ങുന്നത് വളരെ അപകടമാണെന്നും അവര്‍ക്കെതിരെ വെടിവയ്പ്പ് ഉണ്ടാകുന്നതായും,അല്‍ഷിഫയിലെ ഡോക്ടര്‍ ഖാലിദ് അബു സംര. അല്‍-ഷിഫയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും ആക്രമണം നടത്തിയതിന് ശേഷം ഇസ്രായേല്‍ സൈന്യം അതിനുള്ളില്‍ തന്നെ തുടര്‍ന്നുവെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലസ്തീന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേല്‍ പ്രതിരോധ സേന ആശുപത്രിയില്‍ രണ്ടാം റെയ്ഡ് നടത്തി.
എകെ 47, ഹാന്‍ഡ് ഗ്രനേഡുകള്‍, സൈനിക യൂണിഫോമുകള്‍, തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സൈനികന്റെ ഫോട്ടോ അടങ്ങിയ ലാപ്ടോപ്പ് എന്നിവ ആശുപത്രിയില്‍ കണ്ടെത്തിയതായി ഐഡിഎഫ് പറയുന്നു. ഒക്ടോബര്‍ 7ന് ഉണ്ടായ ആക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദിയായ യെഹുദിത് വെയ്സിനെ അല്‍-ഷിഫ ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഐഡിഎഫ് ഇന്ന് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം, അല്‍-ശിഫ ആശുപത്രിയിലെ ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഗസ്സ ഹോസ്പിറ്റല്‍സ് മുഹമ്മദ് സകൂത് പറഞ്ഞു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് നഗരത്തിലുള്ള അദ്ദേഹം അല്‍-ശിഫയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് പ്രതികരിച്ചു. അല്‍ ജസീറയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അല്‍-ശിഫയിലെ തെക്ക് ഭാഗത്തുള്ള കവാടത്തിലൂടെയാണ് ഇസ്രായേല്‍ വാഹനങ്ങളും ടാങ്കുകളും ആശുപത്രിയില്‍ പ്രവേശിച്ചത്. റെഡ് ക്രോസും യു.എന്‍.ആര്‍.ഡബ്ല്യു അധികൃതരും ഉടന്‍ ആശുപത്രിയില്‍ നിന്ന് 650 രോഗികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ ടെന്റുകളിലോ അടുത്തുള്ള യുറോപ്യന്‍ ഹോസ്പിറ്റലിന് സമീപത്തുള്ള സ്‌കൂളിലോ ആക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
യുറോപ്യന്‍ ഹോസ്പിറ്റലില്‍ 100 രോഗികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ സാധിക്കു. പരിക്കേറ്റ് ചികിത്സയിലുള്ള രോഗികളെ എത്രയും പെട്ടെന്ന് ഈജിപ്തിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്‌പെഷ്യലൈസ്ഡ് സര്‍ജറി കെട്ടിടത്തിന്റെ ഉള്‍വശം മുഴുവന്‍ ഇസ്രായേല്‍ അധിനിവേശ സേന തകര്‍ത്തുതരിപ്പണമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























