Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നെതന്യാഹുവിന്റെ കസേര ഇളക്കുന്ന റിപ്പോര്‍ട്ട് പുറത്ത്;ഇസ്രയേലി മാധ്യമം തന്നെ നെതന്യാഹുവിന് പണിവച്ചു,സിവിലിയന്‍സിന്റെ കൂട്ടക്കുരുതി ഐഡിഎഫും പ്രതിക്കൂട്ടില്‍,ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ഹാരെറ്റ്‌സ്,ഇസ്രയേലി മാധ്യമ റിപ്പോര്‍ട്ടില്‍ ഞെട്ടി ലോകരാജ്യങ്ങള്‍

19 NOVEMBER 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഇസ്രയേലി പത്രത്തിന്റെ റിപ്പോര്‍ട്ട്. ഗാസയില്‍ യുദ്ധംമുറുകുന്ന വേളയില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ നെതന്യാഹുവും വിറച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ തിരിച്ചടിച്ച ഇസ്രയേലിന് പിഴച്ചുവെന്നും ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ ഐഡിഎഫിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നടന്ന സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവെലില്‍ കടന്നുകയറി ഹമാസ് കൂട്ടക്കുരുതി നടത്തുകയും ചിലരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇസ്രായേല്‍ സേനയും ഉണ്ടെന്നാണ് വാര്‍ത്ത. അതായത് ഹമാസിന് നേരെ നടത്തിയ ആക്രമണത്തില്‍ സ്വന്തം ജനങ്ങളുടേയും ജീവനെടുത്തു ഇസ്രയേല്‍ സേന. നെതന്യാഹുവിനെതിരെ ലോകരാജ്യങ്ങള്‍ തിരിഞ്ഞിരിക്കുന്ന വേളയിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് അതും ഇസ്രയേലി പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെതന്യാഹുവിന്റെ കസേര തെറിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇസ്രായേലി പത്രം ഹാരെറ്റ്‌സ് ആണ് നെതന്യാഹുവിന് പണിവെച്ചിരിക്കുന്നത്. ഹമാസിന് സംഗീതോത്സവം ആക്രമിക്കാന്‍ പദ്ധതി ഇല്ലായിരുന്നുവെന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ കൂടാന്‍ കാരണമായത് ഇസ്രായേല്‍ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ നിരവധി ഇസ്രേയേല്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്‌സ് വ്യക്തമാക്കുന്നു. ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്. ഹമാസ് ഭീകരര്‍ യഥാര്‍ത്ഥത്തില്‍ അടുത്തുള്ള കിബ്ബട്ട്‌സ് റെയിമും ഗാസ അതിര്‍ത്തിക്കടുത്തുള്ള മറ്റ് ഗ്രാമങ്ങളും അക്രമിക്കാനായിരുന്നു പദ്ധതി ഇട്ടത്. ഇസ്രയേലിലേക്ക് പാരച്യൂട്ടില്‍ കയറുമ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ആകാശത്തുനിന്നും സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് വിവരണങ്ങള്‍ ലഭിക്കുകയായിരുന്നു. റഡാര്‍ സംവിധാനവും ഭൂഗര്‍ഭ സെന്‍സറുകളും ഉള്‍പ്പെടുന്ന ഇസ്രയേലിന്റെ അതീവ സുരക്ഷാ പാളികള്‍ തകര്‍ത്ത് ആയിരുന്നു ആക്രമണം നടന്നത്. 4,400ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തെക്കന്‍ ഇസ്രായേലിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ആക്രമിക്കുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേല്‍ പിടികൂടിയ ഹമാസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഗീതോത്സവം നടത്തിയ ഇടം ഹമാസ് ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങളില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടം പോലീസ് കണ്ടെത്തിയെങ്കിലും ആരും, സംഗീതോത്സവം നടന്ന ഇടത്ത് ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത് അതിര്‍ത്തിയുടെ ദിശയില്‍ നിന്നല്ല, മറിച്ച് അടുത്തുള്ള ഹൈവേയില്‍ നിന്നായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവന്റ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീട് അത് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹമാസ് ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ, ഷെഡ്യൂള്‍ മാറ്റിയതോടെ ഭൂരിഭാഗം പേരും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റര്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും സംഗീതോത്സവത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഹാരെറ്റ്‌സ് കൊടുത്തിരിക്കുന്ന വാര്‍ത്ത നെതന്യാഹുവിന്റെ കസേര ഇളക്കുന്നതാണ്.

ഒക്ടോബര്‍ ഏഴ് ആക്രമണം തടയാന്‍ കഴിയാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ്. നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. 'നെതന്യാഹു ഉടന്‍ സ്ഥാനമൊഴിയണം. ഞങ്ങള്‍ക്കൊരു മാറ്റം വേണം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ല' ഇസ്രായേലി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. നെതന്യാഹുവിനെതിരെ മുറവിളി ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

യുദ്ധത്തില്‍ നെതന്യാഹുവിന്റെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുന്നുവെന്ന് ഒരുകോണില്‍ ആരോപണം ഉയരുന്നു. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ബെഞ്ചമിന്‍ നെതന്യാഹു ആഗ്രഹിച്ചത് തന്നെയായിരുന്നുവെന്ന വിലയിരുത്തല്‍ ശക്തമാണ്. ആഭ്യന്തരമായി ഉയരുന്ന കടുത്ത വെല്ലുവിളികള്‍ മറികടക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ യുദ്ധമല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. എന്നാല്‍ നെതന്യാഹു കണക്ക് കൂട്ടിയതിനേക്കാള്‍ വലിയ അടിയാണ് തുടക്കത്തില്‍ ഹമാസില്‍ നിന്ന് കിട്ടിയത്. പിന്നീട് ശക്തമായ് തിരിച്ചടിച്ചെങ്കിലും കിട്ടിയ അടി അത് നെതന്യാഹുവിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്. ഗസ്സയിലുള്ളവരെ മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഒരു മന്ത്രി. ആണവായുധം പ്രയോഗിക്കണമെന്ന് വേറൊരാള്‍. സ്വയം ഒഴിഞ്ഞു പോകാന്‍ ഗസ്സക്കാര്‍ തയ്യാറാകണമെന്ന് മറ്റൊരു മന്ത്രി. ഗസ്സയുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കണമെന്ന് മറ്റൊരു വിഭാഗം. അല്ല, അറബ് കണ്‍സോര്‍ഷ്യത്തിനാകണം നിയന്ത്രണമെന്ന് പിന്നെയൊരു വിഭാഗം. ഗസ്സയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്ന് പ്രബല വിഭാഗം. കൂട്ടക്കൊല തുടരണമെന്ന കാര്യത്തിലൊഴികെ ഒന്നിനും ഒരു നിശ്ചയവുമില്ല. ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം സയണിസ്റ്റുകള്‍ തന്നെ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഇസ്രയേലില്‍ ഈയിടെ നടന്ന ചില സര്‍വേകള്‍ പ്രസക്തമായ ചില ട്രന്‍ഡുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേയില്‍ ഒറ്റച്ചോദ്യമാണ് ചോദിച്ചത്. ഈ യുദ്ധകാലത്ത് നിങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ? വെറും നാല് ശതമാനം മാത്രമാണ് 'യെസ്' എന്ന് ഉത്തരം പറഞ്ഞത്. ലോകത്ത് ഒരു പ്രധാനമന്ത്രിക്കും ഇത്തരമൊരു പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു വിധിയുണ്ടായിക്കാണില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (59 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends