ഉത്തരകാശി രക്ഷാദൗത്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിർണായകം...തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്..ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി...

ഉത്തരകാശി രക്ഷാദൗത്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിർണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിൻഹ .തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രത്യേക യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ബിആര്‍ഒ വഴി റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിരവധി യന്ത്രങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ രണ്ട് ആഗര്‍ മെഷീനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉത്തരാഖണ്ഡിലെത്തിയതായിരുന്നു ഗഡ്കരി.
രക്ഷാപ്രവര്‍ത്തനത്തിന് നാലോ അഞ്ചോ ദിവസം കൂടി വേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പാതയുടെ നിര്‍മ്മാണം തുടരുകയാണ്. തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവർത്തനം എട്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് തുരങ്കത്തിന്റെ മുകളില്‍ നിന്ന് ലംബമായി ഡ്രില്ലിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മാണം ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) വൈകാതെ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താന്‍ ഇത് മറ്റൊരു വഴിയൊരുക്കും.
നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ താന്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ പ്രൊഫസര്‍ അര്‍നോള്‍ഡ് ഡിക്‌സ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തെ വിദഗ്ധരും തൊഴിലാളികളെ രക്ഷിക്കാന്‍ അഞ്ച് പദ്ധതികളില്‍ ഒരേസമയം പ്രവര്‍ത്തിക്കുകയാണ്. ഡ്രില്ലിംഗ് ജോലികള്‍ ശനിയാഴ്ച പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഒരു പ്ലാനില്‍ മാത്രം പ്രവര്‍ത്തിക്കാതെ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്രയും വേഗം എത്താന്‍ അഞ്ച് പ്ലാനുകളില്‍ ഒരേ സമയം പ്രവര്‍ത്തിക്കണമെന്ന അഭിപ്രായം ഉദ്യോഗസ്ഥരില്‍ നിന്ന് ഉയരുകയായിരുന്നു. അതേസമയം, തുരങ്കം തകര്‍ന്നതിന് നിര്‍മാണ കമ്പനിയെ കുറ്റപ്പെടുത്തി രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ കുടുങ്ങിയവരുടെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.സില്‍ക്യാരയുടെയും ബാര്‍കോട്ടിന്റെയും അറ്റത്ത് ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് തുരന്ന് തുരങ്കത്തിന്റെ മുകളില്‍ നിന്ന് നേരെ താഴേക്ക് തുരന്ന് വലത് കോണില്‍ തുളയ്ക്കുക എന്നതാണ് പ്രധാനതന്ത്രം.
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളുമുണ്ടെന്നുംവിദേശ കണ്‍സള്‍ട്ടന്റുകളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.തുരങ്കത്തിന് മുകളിലുള്ള ഒരു സ്ഥലം കണ്ടെത്തി ലംബമായി ഡ്രില്ലിംഗിനായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഡി പി ബാലുനി പറഞ്ഞു. അവിടെ നിന്ന് ഒരു ദ്വാരമുണ്ടാക്കുമെന്നും അതിന്റെ ആഴം ഏകദേശം 300-350 അടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിൽ മറ്റൊരു പൈപ്പ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചിട്ടുണ്ട്. അതുവഴിയാണ് ഭക്ഷണം നൽകുന്നത്. രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയോടെയാണ് ഓരോരുത്തരും അവിടെ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ട് ഇരിക്കുന്നത്. ഓഗർ ഡ്രില്ലിംഗ് മെഷീൻ വഴിയുള്ള രക്ഷ ദൗത്യമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. പ്രഥമ പരിഗണന അതിന് തന്നെയാണ് നൽകുന്നത്. ഡ്രില്ലിങ് മെഷീൻ വഴിയുന്ന പ്രവർത്തനം വിജയകരമായാൽ ഒന്നര ദിവസത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha