ഇസ്രയേലിന്റെ ആണവ നിലയങ്ങള്‍ ശുദ്ധീകരിക്കേണ്ട സമയമായി;നെതന്യാഹുവിനെ വെറുതെ വിടില്ലെന്ന് തുര്‍ക്കി പ്രസിഡന്റ്,ജൂതരാഷ്ട്രത്തിന് ആണവായുധം ഉണ്ടോയെന്ന് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെടും,ഇസ്രയേലിന് മുകളിലുള്ള സമ്മര്‍ദം ഞങ്ങള്‍ തുടരും,ഹമാസിനെ തൊട്ട ഇസ്രയേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി

ബെഞ്ചമിന്‍ നെതന്യാഹുവിന് നേരെ വാളെടുത്ത് തുര്‍ക്കി പ്രസിഡന്റ്. ഇസ്രയേലിന്റെ കൈവശം അണുവായുധങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. 1968 ലെ ആണവായുധ നിര്‍വ്യാപന കരാറില്‍ കക്ഷിയല്ലാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രയേല്‍ എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ഗാസ ആക്രമിച്ചത് മുതല്‍ നെതന്യാഹുവിനോട് കൊമ്പുകോര്‍ത്ത് നില്‍ക്കുകയാണ് എര്‍ദോഗന്‍. ഇതോടെയാണ് ഇസ്രയേലില്‍ ആണവ കേന്ദ്രങ്ങള്‍ ഉണ്ട് അവ ശുദ്ധീകരിക്കണമെന്ന് എര്‍ദോഗന്‍ തുറന്നടിച്ചത്.
ജൂത രാഷ്ട്രത്തിന് ആണവായുധമുണ്ടോ എന്ന് അന്വേഷിക്കാന്‍ തുര്‍ക്കി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് ആവശ്യപ്പെടുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. മേഖലയിലെ തന്ത്രപരമായ താല്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകേണ്ടത് പ്രധാനമാണ്. ഇസ്രയേലിനും മുകളിലുള്ള സമ്മര്‍ദം ഞങ്ങള്‍ തുടരും. അധികം വൈകുന്നതിന് മുമ്പ് ഇസ്രഈലിന്റെ ആണവായുധങ്ങള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇസ്രയേലിനെ ഈ നിലയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,' എര്‍ദോഗന്‍ പറഞ്ഞു.
ഇസ്രയേല്‍ ഒരു രഹസ്യ ആണവായുധ പദ്ധതി നിലനിര്‍ത്തുന്നുണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇത് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഈ മാസം ഇസ്രയേല്‍ പൈതൃക മന്ത്രി അമിഹായ് എലിയാഹു ഗസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കാനുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇസ്രയേലിനെ ഭീകര രാഷ്ട്രം എന്ന് വിശേഷിപ്പിച്ച എര്‍ദോഗന്‍, ഇസ്രയേല്‍ സൈന്യം പലസ്തീനികള്‍ക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി കുറ്റപ്പെടുത്തി. എന്നാല്‍ ഹമാസിന്റെ ഭീകരതയെ തുര്‍ക്കി പ്രസിഡന്റ് പിന്തുണയ്ക്കുന്നു എന്നാണ് നെതന്യാഹു ഇതിനോട് പ്രതികരിച്ചത്.
ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്നു പതിറ്റാണ്ടുകളായി കരുതുന്നെങ്കിലും അവര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആണവനിര്‍വ്യാപന കരാറില്‍ ഇസ്രായേല്‍ ഇതുവരെ ഒപ്പ് വെച്ചിട്ടില്ല. ഇസ്രായേല്‍ ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുന്ന ആണവനിലയങ്ങള്‍ ഉണ്ടെന്നാണ് എര്‍ദോഗന്‍ പറഞ്ഞിരിക്കുന്നത്. മുന്‍പ് യുഎന്നും ഇസ്രയേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കണമെന്ന് വ്യക്തമാക്കിയതാണെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രായേലില്‍ രഹസ്യമാക്കി വെച്ചിരിക്കുന്ന എല്ലാ ആണവനിലയങ്ങളും തുറന്ന് കൊടുക്കണമെന്നും പരിശോധനയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ഉന്നതതല യോഗം ചേരണമെന്നും യുഎന്‍ ആവശ്യപ്പെട്ടിരുന്നു. അന്നും ഇസ്രയേലിനെ രക്ഷിച്ചത് അമേരിക്കയാണ്. എന്നാല്‍ ഇനി വൈകിക്കൂടാ ഇസ്രയേല്‍ അരിച്ചുപെറുക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കിയത്.
ഗാസയില്‍ ഹമാസിന് നേരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധമാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. ഇസ്രയേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് വരെ എര്‍ദോഗന്‍ തുറന്നടിച്ചിരുന്നു. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് എര്‍ദോഗന്‍ പറഞ്ഞത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നേതാക്കളെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തന്റെ വീക്ഷണവും തുര്‍ക്കിയുടെ നിലപാടും ആവര്‍ത്തിച്ചു. ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചില അറബ് രാജ്യങ്ങളും തുര്‍ക്കിയില്‍ നിന്ന് വ്യത്യസ്തമായി ഹമാസിനെ ഒരു ഭീകരസംഘടനയായി കണക്കാക്കുന്നു. എന്നാല്‍ ഹമാസ് പോരാളികളാണ്. ഗാസയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്...എര്‍ദോഗന്‍ പാര്‍ലമെന്റില്‍ ഇസ്രായേലിനെക്കുറിച്ച് പറഞ്ഞു. 'ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു. അധിനിവേശ നയങ്ങള്‍ക്ക് മുന്നില്‍ ഹമാസ് അംഗങ്ങള്‍ അവരുടെ ഭൂമിയും ബഹുമാനവും ജീവിതവും സംരക്ഷിക്കുന്ന ചെറുത്തുനില്‍പ്പ് പോരാളികളാണെന്ന സത്യം പറയാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ല. ചില ആളുകള്‍ക്ക് അതില്‍ അസ്വസ്ഥതയുണ്ട്, 'അദ്ദേഹം പറഞ്ഞു.
ഇസ്രയേലില്‍ ആണവായുധങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. നെതന്യാഹു ഉടന്‍ തന്നെ തന്റെ സ്ഥാനത്ത് നിന്ന് വെക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. യഹൂദ രാഷ്ട്രമായ ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള സംഘര്‍ഷത്തെ ക്രിസ്ത്യന്‍, മുസ്ലീം ലോകങ്ങള്‍ തമ്മിലുള്ള യുദ്ധത്തോട് ഉപമിച്ച അദ്ദേഹം പ്രതിസന്ധി 'കുരിശും ചന്ദ്രക്കലയും' ആണെന്ന് പറഞ്ഞു. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റക്കാരെ 'ഭീകരവാദികള്‍' ആയി അംഗീകരിക്കുന്നത് ഉറപ്പാക്കാന്‍ അങ്കാറ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തിയാല്‍ ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാന്‍ തയാറെന്ന് ഉര്‍ദുഗാന്‍. തുര്‍ക്കി ഗാസയെ സഹായിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍, ഇസ്രയേല്‍ ഇവിടെ വെടിനിര്‍ത്തമെന്നും അദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha