എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; ഭീകരൻ' ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസ്

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ തന്നെ അപകടത്തിലാകും എന്ന ഖാലിസ്ഥാനി ഭീകരന്റെ ഭീഷണി സന്ദേശം കുറച്ചൊന്നുമല്ല യാത്രക്കാരേയും പരിഭ്രാന്തരാക്കിയത്.ഇപ്പോൾ ഇതാ ' ഭീകരൻ' ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയത്.
19-ന് എയർ ഇന്ത്യ വിമാനത്തിൽ സിഖുകാർ യാത്രചെയ്യരുത്. അതു ജീവൻ അപകടത്തിലാക്കും- എന്നായിരുന്നു, നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ തലവൻ പന്നൂൻ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട, വിഡിയോയിൽ ഭീഷണി മുഴക്കിയത്. ഈ വൈറൽ വീഡിയോയുടെ പേരിലാണ് NIA കേസെടുത്തിരിക്കുന്നത്. എയർ ഇന്ത്യയെ ലോകത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പന്നൂൻ ഭീഷണിപ്പെടുത്തി.
പന്നൂന്റെ ഭീഷണിയെ തുടർന്ന് കാനഡയിലും ഇന്ത്യയിലും എയർ ഇന്ത്യയുടെ വിമാനങ്ങൾ സർവീസ് നടത്തുന്ന മറ്റ് ചില രാജ്യങ്ങളിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയിരുന്നു. പഞ്ചാബ് സംസ്ഥാനത്ത് നിലനിൽക്കുന്ന വിഷയങ്ങളിൽ, പ്രത്യേകിച്ച് സിഖ് മതവുമായി ബന്ധപ്പെട്ട്, പന്നൂൻ ശത്രുത വളർത്തി തെറ്റായ വിവരണം സൃഷ്ടിക്കുകയാണെന്ന് എൻഐഎ പറഞ്ഞു.
2019-ൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരം സിഖ് ഫോർ ജസ്റ്റിസ് (SFJ) നിയമവിരുദ്ധ സംഘടനയായി ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. 2020-ൽ പന്നൂനെ സർക്കാർ 'വ്യക്തിഗത തീവ്രവാദി' പട്ടികയിൽ ഉൾപ്പെടുത്തി. അന്നുമുതൽ പന്നൂൻ എൻഐഎയുടെ നിരീക്ഷണത്തിന്റെ കീഴിലാണ്. 2019-ൽ ഭീകരവിരുദ്ധ ഏജൻസി അദ്ദേഹത്തിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബറിൽ അമൃത്സറിലും ചണ്ഡീഗഡിലുമുള്ള ലിസ്റ്റർ ഭീകരരുടെ വീടും സ്ഥലവും എൻഐഎ കണ്ടുകെട്ടിയിരുന്നു .
https://www.facebook.com/Malayalivartha























