ജൂത വിരുദ്ധ പോസ്റ്റ് പങ്കു വച്ച് ഇലോണ്‍ മസ്‌ക്; വിമര്‍ശനമുനവുമായി ട്വിറ്ററിലെ പരസ്യദാതാക്കള്‍; വിവാദമായതോടെ പരാതിയുമായി ഇലോൺ മസ്ക്ക്

ജൂത വിരുദ്ധ പോസ്റ്റ് പങ്കു വച്ച് ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍. എക്‌സില്‍ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് അറിയിച്ചുകൊണ്ട് മസ്‌ക് റീട്വീറ്റ് ചെയ്യുകയായിരുന്നു . ട്വിറ്ററിലെ പരസ്യദാതാക്കള്‍ മസ്‌കിനെതിരെ വിമര്‍ശനമുന്നയിച്ചു. ജൂതന്മാര്‍ വെള്ളക്കാരോട് 'വൈരുദ്ധ്യാത്മക വിദ്വേഷം' പുലര്‍ത്തുന്നുവെന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന് കീഴില്‍ 'നിങ്ങള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ ശരി' എന്ന് മസ്‌ക് കമന്റ് ചെയ്തു. ഇതാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ നിന്നും ടെസ് ലയിലേയും ട്വിറ്ററിലേയും നിക്ഷേപകരും പ്രതിഷേധമറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ടു മസ്‌ക് മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രംഗത്തുവന്നു. കഴിഞ്ഞ ഒരാഴ്ചായി താന്‍ ജൂതവിരുദ്ധനാണെന്നാരോപിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് . അത് സത്യമല്ല .
എല്ലാവർക്ക് ഏറ്റവും മികച്ചതും സമൃദ്ധവും ആവേശകരവുമായ ഭാവി ആശംസിക്കുന്നു എന്നായിരുന്നു മസ്‌ക് മറുപടി പറഞ്ഞത്.വിവാദത്തെ തുടര്‍ന്ന് എക്‌സിലെ പ്രധാന പരസ്യ ദാതാക്കള്‍ ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പരസ്യം ചെയ്യുന്നത് നിര്‍ത്തിവെച്ചു . പരസ്യങ്ങള്‍ക്കൊപ്പം ജൂത വിരുദ്ധ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചുവെന്നാരോപിച്ച് മീഡിയാ മാറ്റേഴ്‌സ് ഫോര്‍ അമേരിക്കയ്‌ക്കെതിരെ മസ്‌ക് പരാതി നല്‍കുകയും ചെയ്തു .
ഡാറ്റയിലും അല്‍ഗൊരിതത്തിലും കൃത്രിമം കാണിച്ചു. പരസ്യദാതാക്കളെ അകറ്റുന്നതിനും എക്‌സിനെ തകര്‍ക്കുന്നതിനുമായി കെട്ടിച്ചമച്ച പോസ്റ്റുകള്‍ പങ്കുവെച്ചുവെന്നും മസ്‌ക് പരാതിയില്‍ ഉന്നയിച്ചിരിക്കുകയാണ് . . പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഉത്തരവ് മസ്‌ക് എക്‌സിലൂടെ പങ്കുവെയ്ക്കുകയു ചെയ്തു.
https://www.facebook.com/Malayalivartha























