ഇസ്രയേലുമായി സന്ധി ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ...

ഇസ്രയേലുമായി സന്ധി ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന്, ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ പറഞ്ഞു. , പലസ്തീൻ രാഷ്ട്രീയക്കാരനും 2006-ലെ ഫലസ്തീൻ നിയമ നിർമ്മാണ തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം സീറ്റുകളും നേടിയതിന് ശേഷം, 2006-07 ൽ പലസ്തീൻ അതോറിറ്റിയുടെ ( പിഎ) പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഹമാസ് നേതാവാണ് ഇസ്മായിൽ ഹനിയ്യ. തീവ്രവാദി ഗ്രൂപ്പിന്റെ തലവനായി കണക്കാക്കപ്പെടുന്ന ഹനിയ, വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുകയാണ്. ബന്ദികളുടെ മോചനത്തിനായി
ഖത്തറിന്റെ മധ്യസ്ഥതയിൽ തീവ്രമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം ബന്ദികളുടെ മോചനം ഉറപ്പാക്കി താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കരാർ വൈകില്ലെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചിട്ടുണ്ട്. ഖത്തർ മധ്യസ്ഥതയിൽ ബന്ദികളുടെ കൈമാറ്റവും താൽക്കാലിക വെടിനിർത്തലും വ്യവസ്ഥ ചെയ്യുന്ന കരാറിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിന്‍റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇസ്രയേലുമായി സന്ധി ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന്, ഇസ്മായിൽ ഹനിയ്യ അറിയിച്ചത്. കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പ്രതികരിച്ചു. ബന്ദികളുടെ മോചനത്തിനും താൽക്കാലിക വെടിനിർത്തലിനും സാധ്യമായ എല്ലാ നീക്കങ്ങളും തുടരുന്നതായി വൈറ്റ് ഹൗസ് വക്താവും അറിയിച്ചു. ഇസ്‍ലാമിക് ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും തമ്മിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സന്ധി ഉടമ്പടി ഉണ്ടാകുമെന്ന് സൂചനകൾ പുറത്ത് വന്നത്.
അധിനിവേശ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളെയും സ്ത്രീകളെയും ഇസ്രായേൽ മോചിപ്പിക്കുമ്പോൾ, പകരമായി, ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതും പ്രതീക്ഷിക്കുന്ന കരാറിൽ ഉൾപ്പെടുമെന്ന് എൽ റെഷിഖ് പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിന്റെ കൈയിൽ 30-35 വരെ ബന്ധികളാണുള്ളത്. ഹമാസിന്റെ കൈയിൽ 210ലധികം ബന്ധികളുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിൽ 60 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരിലെ സ്ത്രീകളെയും കുട്ടികളെയുമാണ് വിട്ടയക്കുക. ഇതിൽ തന്നെ സൈനികരെയോ ഇസ്രായേലികളെയോ വിട്ടയക്കാൻ സാധ്യതയില്ല. ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ കരാറിന് അനുകൂലമായ തീരുമാനമായിരിക്കും ഹമാസിന്റെ ഭാഗത്തുനിന്നുണ്ടാവുക.
https://www.facebook.com/Malayalivartha























