Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ടെഹ്റാനിലെ ചർച്ച; ഇന്ത്യയെ ഭീക്ഷണിപ്പെടുത്തുന്നു; നെതന്യാഹു വമ്പൻ യുദ്ധത്തിൽ; പ്രവചനങ്ങൾ അച്ചട്ടാവുന്നു!!

07 APRIL 2024 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ വിളനിലമായി മരുന്ന് ഇറാൻ-ഇസ്രയേൽ സംഘർഷങ്ങൾ കൊടുക്കുമ്പോൾ ലോകം ഭീതിയിലാണ്. ഇത്തരം സംഘർഷങ്ങൾ  ഒരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയാണെങ്കിൽ ലോക ശക്തികൾക്കൂടി പങ്കു ചേർന്നാൽ ലോകം എന്നും പേടിക്കുന്ന മൂന്നാം ലോക മഹായുദ്ധം എന്ന മഹാ വിപത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെടാം. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താകും.


പശ്ചിമേഷ്യക്ക് എന്നും പറയാനുള്ളത് സംഘർഷങ്ങളുടെ വളരെ നീണ്ട ചരിത്രമാണ് . യുദ്ധങ്ങളും ആക്രമണങ്ങളും രക്ത ചൊരിച്ചിലുകളും ആ മണ്ണിന് അപരിചിതമല്ല.  അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തോളം തന്നെ പഴയതാണ്. അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖൊമേനി പുറത്താക്കിയതു മുതൽ അമേരിക്ക ഇറാനിൽ ആധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവരുകയായിരുന്നു.

ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയ അവസരങ്ങൾ ധാരാള മുണ്ട്. എന്നാൽ, ഇറാനുമായി ഒരു യുദ്ധം സങ്കല്പിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നതുകൊണ്ടാണ് അതുണ്ടാകാതിരുന്നത്. യുദ്ധം ഉണ്ടാകാതിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെങ്കിലും  ഇന്ന് വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ് പശ്ചിമേഷ്യയിൽ.


കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി പരത്തി  . ഇസ്രയേല്‍ ഹമാസ് സംഘർഷത്തില്‍ കൂടുതൽ രാജ്യങ്ങൾ ഭാഗമാവുന്നതോടെ പശ്ചിമേഷ്യയുടെ ഭാവിയെ സംബന്ധിച്ച് കൂടുതല്‍ ആശങ്കകൾ ഉയരുകയാണ്.

സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ കലുഷിതമാക്കുകയാണ്. ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ ജനറല്‍ മുഹമ്മദ് റെസ സഹേദി അടക്കമുള്ള പ്രമുഖർ കൊല്ലപ്പെട്ടു. 2020 ജനുവരിയിൽ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയെ ഇറാഖിൽ യുഎസ് കൊലപ്പെടുത്തിയതിന് ശേഷം ഉന്നത റാങ്കിൽ ഉള്ള ഒരുദ്യോഗസ്ഥനെ കൂടി വകവരുത്തി എന്നതാണ് ആക്രമണത്തിന്റെ അടിസ്ഥാനം.


ഒരു രാജ്യത്തിൻ്റെ കോൺസുലേറ്റിന് നേരെയുള്ള ആക്രമണം അതിൻ്റെ പരമാധികാര ഭൂമിക്ക് നേരെയുള്ള ആക്രമണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ വിഷയം മറ്റൊരു സംഘർഷത്തിന് തുടക്കമിടും എന്ന് നിസംശയം പറയാം. ആക്രമണത്തിന് ഇസ്രയേൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.

2011-ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്നുണ്ടായ രാജ്യത്തെ അരാജകത്വം മുതലെടുത്ത് ഇസ്രയേൽ സൈന്യം ഒരു ദശാബ്ദത്തിലേറെയായി സിറിയയിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ശിഥിലമായ രാജ്യത്തെ ഭരണ വ്യവസ്ഥ ഈ ആക്രമണങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കി എന്നും പറയാം. സിറിയയിൽ വർധിച്ചുവരുന്ന ഇറാൻ്റെയും ഹിസ്ബുള്ളയുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടി 2017 മുതൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

 ഇസ്രയേല്‍ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പണ്ട് ഇറാനെ കുറിച്ച് പറഞ്ഞത്  ഇറാന്‍ ഒരു 'നീരാളിയുടെ തല'യാണ്, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.   ഹമാസ്, ഹിസ്ബുള്ള, ഹൂതി, ഇസ്ലാമിക ജിഹാദ് ഇസ്രയേല്‍ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന പല സായുധ  സംഘടനകളുടെ സംഗമ സ്ഥാനമാണ് ഇറാന്‍ എന്നാണ് ഇസ്രയേല്‍  നിലപാട്.


1961ലെ വിയന്ന കൺവെൻഷൻ പ്രകാരം യുദ്ധ സമയത്തും എംബസിയും കോൺസുലർ പരിസരവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എംബസിക്ക് നേരെയുള്ള ആക്രമണം കൊണ്ട് കൃത്യമായ സന്ദേശം ഇസ്രയേൽ ഇറാന് നൽകുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ സിറിയയിൽ എത്തിയത്തിന് പിന്നാലെ, എംബസിയിൽ വെച്ച് അദ്ദേഹത്തെ ഇസ്രയേൽ വധിച്ചിരുന്നു.

ഇറാനിലെ മുതിർന്ന സൈനികരുടെ നീക്കങ്ങൾ ഇസ്രയേൽ കൃത്യമായി നിരീക്ഷിക്കുന്നു, എംബസിക്കുള്ളിൽ പോലും ആർക്കും രക്ഷയില്ല എന്ന് തന്നെയാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഒരു തുറന്ന പ്രാദേശിക യുദ്ധമാണ് ഇസ്രേയലിന് വേണ്ടത് എന്ന സൂചനകൂടിയാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.


ഇറാനിലെ ഏറ്റവും പുതിയ ഇസ്രയേലി ആക്രമണങ്ങൾ വിശാലമായ സംഘർഷത്തിന് വഴി വെക്കുമോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. ഇസ്രയേലിന്റെ ആക്രമങ്ങളോട് പലപ്പോഴും ഇറാൻ മൗനം പാലിക്കുന്നതിന് പിന്നിലെ ഒരു സുപ്രധാന കാരണം അത് തന്നെയാണ്. ഗാസയ്‌ക്കെതിരായ അധിനിവേശം മേഖലയിലുടനീളം വ്യാപിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുക എന്നതാണ് ഇറാന്റെ പ്രഖ്യാപിത നയം.

ഹിസ്ബുല്ലയെ മുന്നിൽ നിർത്തി തിരിച്ചടിക്കുകയാണ് ഇറാന് ആ നിലയ്ക്ക് സ്വീകരിക്കാവുന്ന വഴി. എന്നാൽ എത്ര കാലം ഇറാന് ഇത്തരത്തിൽ പിന്നോട്ട് വലിയാൻ സാധിക്കും എന്നതും ഉയർന്നുവരുന്ന ചോദ്യമാണ്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഇറാന് മേൽ സമ്മർദമുണ്ട് താനും.

എന്നാൽ ഇസ്രയേലുമായുള്ള ഒരു തുറന്ന യുദ്ധം മുഴുവൻ പ്രദേശത്തിനും വിനാശകരമാകുമെന്നും അമേരിക്ക അടക്കമുള്ള വൻ ശക്തികൾ യുദ്ധത്തിന്റെ ഭാഗമാവുമെന്നും ഇറാന് നിശ്ചയമുണ്ട്. അതിനാൽ വലിയ ശക്തികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി നിഴൽ യുദ്ധങ്ങൾ നടത്തുക എന്നതാണ് ഇറാന്‍ സ്വീകരിക്കാറുള്ള നീക്കം.

2002-ൽ ഇറാൻ ആണവായുധനിർമാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്ത വന്നത് മുതൽ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു .  അന്താരാഷ്ട്ര ആണവ ഏജൻസിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ  ശ്രമത്തിനോട്  ലോകത്തിലെ മിക്ക രാജ്യങ്ങളും സഹകരിച്ചു.


ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ.  എന്നാൽ, ആണവ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. ഇറാൻ ആ കണ്ടെത്തലിനെ നിരാകരിച്ചുവെങ്കിലും അവർ നടത്തിയ പരീക്ഷണങ്ങളുടെ വ്യാപ്തിയും സ്വഭാവവും സംശയമുയർത്തുന്നതായിരുന്നു. അതിനാൽ ഈ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും സമിതി ഇറാനെതിരായി പല ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഇവയിൽ പ്രധാനമായത് ഇറാന്റെ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുക എന്നതായിരുന്നു. അമേരിക്ക അവരുടെതന്നെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുദ്ധം ഒഴിവാക്കാനായി ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യപോലും പങ്കെടുക്കുകയുണ്ടായി.

അതോടൊപ്പംതന്നെ സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ശ്രമം തുടങ്ങുകയും ചെയ്തു.
ഇറാൻ , ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും കാലംകഴിഞ്ഞതോടെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുകയും സ്വന്തം അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു .

എന്നാൽ ഇപ്പോൾ  ഒരു ഉന്നത ജനറലിനെ കൊലപ്പെടുത്തിയ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാൻ റമദാൻ അവസാനിക്കുന്നതിന് മുൻപ് തിരിച്ചടിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതിനാൽ അമേരിക്ക വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ആക്രമണം അഴിച്ച് വിടുകയാണെങ്കിൽ അതൊരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയും പശ്ചിമേഷ്യ വീണ്ടും ചോരക്കളം ആവുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends