Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

23 APRIL 2026 12:33 AM IST
മലയാളി വാര്‍ത്ത

ഹോര്‍മൂസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കാന്‍ അമേരിക്ക തയാറാവത്തതിന് പിന്നാലെ ഹോര്‍മൂസിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കപ്പലുകളെ ആക്രമിച്ച് ഇറാന്‍. ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. അമേരിക്കന്‍ ഇസ്രയേല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തെന്നും ഇറാന്‍ അവകാശപ്പെട്ടു. എം എസ് സി ഫ്രാന്‍സിസ്‌ക, എപാമിനോഡസ് എന്നീ കപ്പലുകള്‍ ആണ് പിടിച്ചെടുത്തത് എന്ന് ഇറാന്‍ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ ആര്‍ ജി സി) അവകാശവാദം. ഹോര്‍മൂസിലെ അമേരിക്കന്‍ ഉപരോധത്തെയും ഇറാന്‍ മാധ്യമങ്ങള്‍ പരിഹസിച്ചു. 34 ടാങ്കറുകള്‍ അമേരിക്കന്‍ ഉപരോധം മറിടകടന്നെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ അവകാശവാദം. പാകിസ്ഥാനിലെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടും അമേരിക്ക വെടിനിര്‍ത്തല്‍ നീട്ടിയത് തങ്ങളുടെ വിജയമാണെന്നും ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്.

ഒമാന്‍ തീരത്തിന് 15 നോട്ടിക്കല്‍ മൈല്‍ അകലെ ഗണ്‍ബോട്ടിലെത്തിയ ഐ ആര്‍ ജി സി സംഘമാണ് ചരക്കു കപ്പലിന് നേരെ വെടിയുതിര്‍ത്തത്. കപ്പലിന്റെ ബ്രിഡ്ജിന് തകരാറുണ്ടായെന്ന് യു കെ മാരിടൈം ഏജന്‍സി വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ലെന്നും യു കെ മാരിടൈം ഏജന്‍സി അറിയിച്ചു. ഇറാന്‍ തീരത്തോട് ചേര്‍ന്നാണ് മറ്റൊരു കപ്പല്‍ ആക്രമിക്കപ്പെട്ടത്. കടന്നുപോകാന്‍ ശ്രമിച്ച കപ്പല്‍ വെടിവെച്ച് നിര്‍ത്തിക്കുകയായിരുന്നു എന്നാണ് ഐ ആര്‍ ജി സി പറയുന്നത്. അമേരിക്കന്‍ ഇസ്രയേല്‍ ബന്ധമുള്ള രണ്ട് കപ്പല്‍ പിടിച്ചെടുത്തെന്നും ഇറാന്‍ അവകാശപ്പെട്ടു. നിയന്ത്രണം മറികടന്നു പോകാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് പിടിച്ചെടുത്തതെന്നാണ് അവകാശവാദം. നാവിക ഉപരോധം നീക്കാന്‍ തയാറാകാതെയും, ചര്‍ച്ച നടക്കാതെയും ഇരിക്കുന്ന ഘട്ടം സമുദ്ര ഗതാഗതം കൂടുതല്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. പുതിയ തിയതി പോലും പറയാതെയാണ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ നീട്ടിയത് എന്നതിനാല്‍ ഇത് നീളാനും സാധ്യതയുണ്ട്. ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നിട്ടും ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ നീട്ടിയത് വിജയമാണന്നാണ് ഇറാന്‍ സേനകള്‍ അവകാശപ്പെടുന്നത്. 34 ടാങ്കറുകള്‍ അമേരിക്കന്‍ ഉപരോധം മറിടകടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ഹോര്‍മൂസിലെ ഉപരോധം നീളുന്നത് യുദ്ധത്തോളം തന്നെ കടുപ്പമേറിയതാണ് ഇറാന്. കപ്പലുകള്‍ വിട്ടുനല്‍കാന്‍ യു എന്‍ ഇടപെടണമെന്ന് ഇറാന്‍ കത്തയച്ചു. ഇറാന്‍ പരമോന്നത നേതാവെടുക്കുന്ന തീരുമാനമായിരിക്കും ചര്‍ച്ചയുടെ കാര്യത്തില്‍ പ്രധാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (31 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (47 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (12 hours ago)

Malayali Vartha Recommends