ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍;സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അവഗണിച്ചു,ബെല്‍ 212 ഹെലികോപ്റ്ററാണ് റെയ്‌സിയുടെ തലയെടുത്തത്,കലിയിളകി യുഎസ്സിന് നേരെ തിരിഞ്ഞിരിക്കുകയാണ് പരമോന്നത നേതാവ്
ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ ചര്‍ച്ചകള്‍ പലവഴിക്ക് നടക്കുമ്പോള്‍ നിര്‍മായകമായ ഒരു വിവരം പുറത്ത് വന്നിട്ടുണ്ട്. റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍. അതായത് റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും, മറ്റ് 7 പേരും സഞ്ചരിച്ചത് ബെല്‍ 212 ഹെലികോപ്റ്ററിലാണ്. ഇത് യുഎസ് നിര്‍മ്മിത കോപ്ടറാണ്. ഇതിന്റെ സുരക്ഷാവീഴ്ചകള്‍ മുന്‍പു തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലെ യാത്ര അപകടമെന്ന് പലതവണ റെയ്‌സിയ്ക്ക് സൈനിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇതില്‍ തന്നെ റെയ്‌സി യാത്രകള്‍ പലതും നടത്തിയത്. ഒടുവില്‍ ഇറാന്‍ സൈന്യം ഭയപ്പെട്ടത് തന്നെ സംഭവിച്ചത്.
ഇറാന്‍ അമേരിക്കയ്ക്ക് നേരെ തിരിയുമെന്നതില്‍ സംശയമില്ല. എന്നാല്‍ കേടുപാടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും സൈന്യം മുന്നറിയിപ്പ് കൊടുത്തിട്ടും എന്തിന് കോപ്ടര്‍ ഉപയോഗിച്ചുവെന്ന ചോദ്യം അമേരിക്ക തിരികെ ചോദിക്കും. അമേരിക്കയും ഇറാനും തമ്മിലെ ബന്ധം ആകെ ഉലഞ്ഞ് നില്‍്ക്കുകയാണ് അതിന്‍രെ കൂടെ റെയ്‌സിയുടെ ജീവന്‍ കവര്‍ന്നത് അമേരിക്കന്‍ കോപ്ടര്‍. പോര്‍വിളിയ്ക്ക് ഇതിലും വലിയ കാരണം ഇനി വേണ്ട. ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുന്‍പും ഒരു ബെല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു.
കൈവശമുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും പുതിയവ വാങ്ങാനും ഇറാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സൈന്യത്തിന്റെ പക്കലുള്ള ഹെലികോപ്റ്ററുകളില്‍ പലതും കാലഹരണപ്പെട്ടതാണ്. ആവശ്യത്തിനു പുതിയ കോപ്റ്ററുകള്‍ ഇല്ലാത്തിനാലാകും സുരക്ഷാപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബെല്‍ 212 തുടര്‍ന്നും ഉപയോഗിച്ചത്.
കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഡബിള്‍ എന്‍ജിന്‍ സൗകര്യങ്ങളും ഉണ്ടെങ്കിലും പലപ്പോഴും ഇതിന്റെ രണ്ടാമത്തെ എന്‍ജിന്‍ പണിമുടക്കാറുണ്ടെന്നാണ് പ്രധാന പരാതി. ഇറാന്‍ പ്രസിഡന്റ് റെയ്‌സിയുടെ മരണത്തിനു മുന്‍പ്, 2023 സെപ്റ്റംബറില്‍ മറ്റൊരു ബെല്‍ 212 യുഎഇ തീരത്ത് തകര്‍ന്നുവീണിരുന്നു. ആ അപകടം ആരുടെയും ജീവന്‍ കവര്‍ന്നില്ല. എന്നാല്‍ 2018ല്‍ ഉണ്ടായ സമാനസംഭവത്തില്‍ നാലുപേര്‍ മരിച്ചതായി ഫ്‌ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1978 ജൂണ്‍ മൂന്നിന് അബുദാബിയില്‍ ഒരു ബെല്‍ 212 അപകടത്തില്‍ 15 പേരുടെ ജീവനാണ് നഷ്ടമായത്. ഇന്ന് ആഗോളതലത്തില്‍ സര്‍ക്കാരുകളും സ്വകാര്യ ഓപ്പറേറ്റര്‍മാരും ഉപയോഗിച്ചുവരുന്ന ബെല്‍ 212 ഹെലികോപ്റ്റര്‍ വിയറ്റ്‌നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച് 1 എന്‍ 'ട്വിന്‍ ഹ്യൂയി'യുടെ സിവിലിയന്‍ പതിപ്പാണ്. ഇന്ന് ബെല്‍ ടെക്‌സ്‌ട്രോണ്‍ എന്ന് പേരുള്ള ബെല്‍ ഹെലികോപ്റ്റര്‍, 1960 കളുടെ അവസാനത്തില്‍ കനേഡിയന്‍ സൈന്യത്തിനു വേണ്ടി വികസിപ്പിച്ചതാണ്. രണ്ട് ടര്‍ബോഷാഫ്റ്റ് എന്‍ജിനുകള്‍ വന്നതോടെ കൂടുതല്‍ ഭാരം വഹിക്കാനുള്ള കഴിവ് അതിനുണ്ടായി. 1971ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബെല്‍ 212ന് അമേരിക്കയിലും കാനഡയിലും അതിവേഗം ആരാധകരുണ്ടായി. പക്ഷേ ഇന്ന് ബെല്‍ 212ന് പഴയ പ്രതാപം ഇല്ല. കൂടുതല്‍ മികച്ച പതിപ്പുകള്‍ ഇറങ്ങിയതും നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ബെല്ലിനെ വില്ലനാക്കി.
ഇതിനിടെ റെയ്‌സിയെ വഹിച്ച ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതായും കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. പ്രതികൂല കാലാവസ്ഥയാല്‍ 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായത്. തുര്‍ക്കിയുടെ ബെയ്‌രക്തര്‍ അകിന്‍സി തെര്‍മല്‍ സെന്‍സിങ് സംവിധാനമുപയോഗിച്ചാണ് സംഭവം നടന്ന സ്ഥലം തന്നെ കണ്ടെത്തിയത്. തുര്‍ക്കിയുടെ ഹൈ ആള്‍റ്റിറ്റിയൂഡ് ആളില്ലാ വിമാനമാണ് അകിന്‍സി. തെര്‍മല്‍ സെന്‍സിങ് സംവിധാനമുപയോഗിച്ച് പ്രദേശത്തെ താപവ്യത്യാസമളന്ന് അപകടം സംഭവിച്ച സ്ഥലം അകിന്‍സി തിരിച്ചറിയുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അകിന്‍സി എന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവി
വ്യത്യസ്തമായ ഫ്യൂസലേജും വിങ് ഡിസൈനും കാരണം വൈവിധ്യമാര്‍!ന്ന പേലോഡ് വഹിക്കാന്‍ കഴിയുന്ന സ്ട്രാറ്റജിക് ക്ലാസ് യുഎവിയാണ് അകിന്‍സി. എയര്‍ ടു എയര്‍. എയര്‍ ടു ഗ്രൗണ്ട് ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാനാകും. സിഗ്‌നല്‍ പ്രോസസിങ്, സെന്‍സര്‍ ഫ്യൂഷന്‍, റിയല്‍ ടൈം സിറ്റുവേഷണല്‍ അവയര്‍നെസ് എന്നിവയ്ക്കായി ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജ്ജീകരിച്ചിരിക്കുന്നു. 1,350 കിലോഗ്രാം (2,976 lb) വരെ ആയുധങ്ങളും സെന്‍സറുകളുമുള്ള പേലോഡ് കപ്പാസിറ്റിയാണ് ഈ യുഎവിക്കുള്ളത്. 400 കിലോഗ്രാം (881 പൗണ്ട്) ആന്തരിക പേലോഡ് ശേഷിയുള്ള ഡ്രോണില്‍ എയര്‍ടുഎയര്‍ മിസൈലുകള്‍ വഹിക്കാന്‍ കഴിയും, 40,000 അടി പരമാവധി ഉയരത്തില്‍ 24 മണിക്കൂര്‍ വരെ പറക്കാനുള്ള കഴിവ്. രണ്ട് AI450T ടര്‍ബോപ്രോപ്പ് എന്‍ജിനുകളാല്‍ പ്രവര്‍ത്തിക്കുന്നു പരമാവധി വേഗത 217 mph (350 km/h) ആണ് ഉള്ളത്. ഇറാന്‍അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററില്‍ മടങ്ങുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ കാണാതാവുന്നത്. ഇറാന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ കിഴക്കന്‍ അസര്‍ബൈജാന്‍ തലസ്ഥാനമായ ടാബ്രിസിലേക്ക് പ്രത്യേക ഹെലികോപ്റ്ററുകള്‍ക്കൊപ്പം രണ്ട് നൂതന വിമാനങ്ങളും 50 പേരടങ്ങുന്ന റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ടീമിനെ റഷ്യ അയച്ചിരുന്നു. തുര്‍ക്കിയുടെ പര്‍വതാരോഹക സംഘങ്ങളുള്‍പ്പെടെയുള്ള ദൗത്യസംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ദുരന്തസ്ഥലം കണ്ടെത്തിയത്.
റെയ്‌സിയുടെ മരണം ഇതുവരെ വിശ്വസിക്കാനായിട്ടില്ല ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിക്ക്. ഇറാന്‍ പ്രസിഡന്റ്, അവരുടെ അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരം, തീവ്രനിലപാടുകളുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിമര്‍ശന വിധേയന്‍, യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കരട്... ആരാണ് ഇബ്രാഹിം റെയ്‌സി (63) എന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്കില്‍ ഒതുങ്ങുന്നതല്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്‌സി, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ റെയ്‌സിയുടെ ആകസ്മിക നിര്യാണം. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് റെയ്‌സി. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസന്‍ റൂഹാനിയോടു പരാജയപ്പെട്ടു. തീവ്രനിലപാടുകാരനായ റയ്‌സി 2019 മാര്‍ച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. റെയ്‌സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നുമുണ്ട്.
പതിനഞ്ചാം വയസ്സില്‍ പ്രശസ്തമായ ക്വൂം മതപാഠശാലയില്‍ പഠനത്തിനുചേര്‍ന്ന റെയ്‌സിക്ക് നിരവധി മുസ്‌ലിം പണ്ഡിതന്മാരുടെ കീഴില്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച റെയ്‌സി പിന്നീട് തലസ്ഥാനമായ ടെഹ്‌റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1983ല്‍ ജമീലെ അലമോല്‍ഹദയെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.
പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയനാകേണ്ടിവന്ന ചുമതലയിലേക്ക് റെയ്‌സി വരുന്നത് 1988ലാണ്. രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി അദ്ദേഹം. ഇതേത്തുടര്‍ന്നാണ് പില്‍ക്കാലത്ത് യുഎസ് റെയ്‌സിക്ക് ഉപരോധം പോലും ഏര്‍പ്പെടുത്തിയത്. 5000ല്‍ അധികം പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1989ല്‍ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റൂഹല്ല ഖമെയ്‌നിയുടെ മരണത്തിനുശേഷം ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായി നിയമിതനായി. പിന്നീട് നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ കീഴില്‍ പടിപടിയായി വളര്‍ന്നു. ഇറാന്റെ ഇപ്പോഴത്തെ നേതൃത്വത്തിലേക്കുള്ള കടന്നുവരവിന് അടിസ്ഥാനശിലയിട്ട മതകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന അസ്താന്‍ ഖുദ്‌സ് റാസവിയുടെ ചെയര്‍മാനായി 2016 മാര്‍ച്ച് 7ന് റെയ്‌സി ചുമതലയേറ്റു.
https://www.facebook.com/Malayalivartha