Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ..വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്... തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്... ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്..

23 MAY 2024 02:52 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്. ഏഴ് വനിതാ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ ഹോസ്റ്റേജ് ഫാമിലീസ് ഫോറമാണ് പുറത്തുവിട്ടത്.ആക്രമണകാരികൾ ധരിച്ച ബോഡി ക്യാമറകളിൽ പകർത്തിയതാണ് ഈ ഭയാനകമായ ദൃശ്യങ്ങളെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 220 ദിവസത്തിലേറെയായി ഹമാസ് ഭീകരർ ഇവരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ എട്ട് മാസമായി യുവതികൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നതിൽ ആശങ്കയുണ്ട്. കൈകൾ ബന്ധിച്ച നിലയിലാണ് എല്ലാവരും. തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്. ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്.

 

അവരേറ്റ പീഡനത്തിന്റെ സൂചനകളാകാം അത്.സ്ത്രീകളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘പെൺകുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഇവരാണ് സയണിസ്റ്റുകൾ’ എന്ന് ഭീകകരിൽ ഒരാൾ പറയുന്നത് വീഡിയോ ​ദൃശ്യത്തിലുണ്ട്. വളരെ സുന്ദരിയാണെന്നും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ‌ കാരണം ‌ ഞങ്ങളുടെ സഹോദരങ്ങൾ മരിച്ചു, ഞങ്ങൾ നിങ്ങളെ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്നും ഹമാസ് ഭീകരർ പറയുന്നത് കേൾക്കാം.ബന്ദികളെ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹോസ്റ്റേജ് ഫാമിലീസ് ഫോറം വീഡിയോ പുറത്തുവിട്ടത്.

13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സെൻസർ ചെയ്തത് പുറത്തുവിട്ടതാണ് മൂന്ന് മിനിറ്റുള്ള വീഡിയോ. ഭയനാകമാം വിധത്തിലുള്ള ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്ന് സൈനികരുടെ ബന്ധുക്കൾ പറഞ്ഞു.അതെ സമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽഇസ്രായേൽ മന്ത്രി ഇത്​മർ ബെൻ ഗവിർ മസ്​ജിദുൽ അഖ്​സയിൽ അതിക്രമിച്ചു കടന്നതും പ്രകോപനപരമായ പ്രസ്​താവന നടത്തിയതും വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കി. ഫലസ്​തീൻ അതോറിറ്റിയും ഹമാസും നടപടിയെ വിമർശിച്ചു.ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്​.

 

വടക്കൻ ഗസ്സയിലും റഫയിലും വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തുന്നത്​. 62 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,700 പിന്നിട്ടു.ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ​വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.ഹമാസ്​ പ്രത്യാക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്​ഥിരീകരിച്ചു. വെസ്​റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇന്നലെയും സൈന്യം വ്യാപക ആക്രമണം അഴിച്ചുവിട്ടു. കുട്ടികൾ ഉൾപ്പെടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി.

 

ബന്ദികളെ വിട്ടുകിട്ടാൻ ഹമാസിനു മുമ്പാകെ പുതിയ കരാർനിർദേശം സമർപ്പിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തു.സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുമാറ്​ സ്​പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നത്​ ഇസ്രായേലിന്​ കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്.ചൊവ്വാഴ്ച സ്​പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും. 1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (2 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (2 hours ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (2 hours ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (3 hours ago)

ഓഹരി വിപണിയും നഷ്ടത്തിൽ  (3 hours ago)

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു  (3 hours ago)

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ....  (3 hours ago)

കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...  (3 hours ago)

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (4 hours ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (4 hours ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (4 hours ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (4 hours ago)

സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...  (4 hours ago)

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!  (4 hours ago)

ഭൂമി ഇടപാടുകളിൽ ലാഭം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

Malayali Vartha Recommends