മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ..ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്...മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ...ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത്...
മൊസാദിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ, ഇസ്രയേൽ പ്രധാനമന്ത്രിയും മറ്റ് ഉന്നതരും യോഗം ചേരുന്ന മുറിയിൽ, ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ മാത്രം പടത്തിൽ ഇനിയും ചുവന്ന ഗുണന അടയാളം വരയ്ക്കാൻ കഴിഞ്ഞിട്ടില്ല. അവിടെ ചുവന്ന വര വീണാൽ അപ്പോൾ ഗസ്സ യുദ്ധം നിൽക്കുമെന്നാണ് ജറുസലേം പോസ്റ്റ്പോലുള്ള, ഇസ്രയേൽ- ഹമാസ് യുദ്ധം, സൂക്ഷ്മമായി പിന്തുടരുന്ന മാധ്യമങ്ങൾ പറയുന്നത്.മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഹമാസ് തലവന്റെ പേരാണ് യഹിയ സിൻവർ. സെപ്്റ്റമ്പർ 7ന് ഇസ്രയേലിലേക്ക് ഇരച്ചുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരൻ. ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രയേലിനെ നാണം കെടുത്തിയ ആക്രമണമായിരുന്നു അത്.
2017 മുതൽ ഹമാസിന്റെ തലപ്പത്തുള്ള ഈ നേതാവാണ് താരതമ്യേന ദുർബലമായ സംഘത്തെ ഇസ്രയേലിന്റെ ആത്മവിശ്വാസം തകർക്കുന്ന വിധത്തിൽ സജ്ജമാക്കിയത്.ഹമാസിന്റെ ഹിറ്റ്ലർ, യുദ്ധക്കിറുക്കൻ, രണ്ടാം ബിൻലാദൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന, ഈ ഒരു മനുഷ്യനെ ജീവനോടെയോ അല്ലാതെയൊ കിട്ടിയാൽ തീരാവുന്ന ഒരു യുദ്ധത്തിന്റെ പേരിൽ ഇപ്പോൾ 36,000 ത്തോളം ജീവനുകൾ ഗസ്സയിൽ പൊലിഞ്ഞു കഴിഞ്ഞു. ഒക്ടോബറിൽ ഹമാസിന്റെ ആക്രമണം കണ്ട് ലോകം നടുങ്ങിയ ആ ദിവസം മുതൽ ഇസ്രയേൽ തേടിക്കൊണ്ടിരിക്കുന്നത് ഇയാളെയാണ്.പ്രത്യാക്രമണം ഇപ്പോഴും പരാജയമെന്ന, യഹുദ തീവ്ര വലതുപക്ഷത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാന കാരണവും യഹിയ സിൻവർ ജീവനോടെയുണ്ട് എന്നത് തന്നെയാണ്! ഇയാളെ ജീവനോടെയോ, അല്ലായെയൊ കിട്ടാതെ ഒരിക്കലും ഗസ്സയുദ്ധം അവസാനിക്കില്ല.
ഗസ്സ മെട്രോ എന്ന് അറിയപ്പെടുന്ന തുരങ്കങ്ങളിൽ രു പെരുച്ചാഴിയെപ്പോലെ താമസിച്ച്, പുറംലോകത്ത് വരാതെ ഒയാൾ കാര്യങ്ങൾ നിർവഹിക്കയാണ്. ഈ ഭീകരൻ എങ്ങനെയാണ് ഇസ്രയേലിന് പണി കൊടുത്തത്. അതിന്റെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ ജറുസലേം പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.2017-ലാണ് യാഹിയ സിൻവർ ഹമാസിന്റെ നേതാവായത്. അതിനുശേഷം കുറെ നാളുകളായി അയാൾ ഇസ്രയേൽ നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിർത്തൽ ആഗ്രഹിക്കുന്നു എന്നുമാണ്. തുടർച്ചയായുള്ള ഈ സമാധാനത്തെക്കുറിച്ചുള്ള വർത്തമാനം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇസ്രയേൽ നേതാക്കൾ വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തിൽ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിൻവർ. കഴിഞ്ഞവർഷം ഒക്ടോബർ 13ന് ഹമാസ് ഇരച്ചെത്തുമ്പോൾ ഇസ്രയേൽ ശരിക്കും ഉറക്കത്തിൽ തന്നെയായിരുന്നു.ഇതുപോലെ ഒരു അനാസ്ഥ ഇസ്രയേൽ സൈന്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്.
അതിർത്തിയിൽ സൈനികർ ഇല്ലായിരുന്നു.അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകൾ നോക്കാൻ പോലും ആളില്ലായിരുന്നു. അയേൺ ഡോം പോലും മരിയാദക്ക് പ്രവർത്തിച്ചില്ല. ഈ തികഞ്ഞ അനാസ്ഥക്ക് കാരണം ഇനി ഒരു ആക്രമണം ഉണ്ടാവില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു. ഇതുകൊടുത്ത് ആവട്ടെ യഹിയ സിൻവർ ആയിരുന്നു. ഹമാസിൽ തന്നെയുള്ള പലരെയും ചാരന്മാർ ആണെന്ന് സിൻവർ തെറ്റിദ്ധരിപ്പിച്ചു.നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിൻവറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഈ ഭാഷ പഠിപ്പിച്ചു. തുടർന്ന് അയാൾ നടത്തിയ കെണിയാണ് ഇസ്രയേലിന് വലിയ ദുരന്തമുണ്ടാക്കിയത്. ഒക്ടോബറിലെ ഹമാസ് ആക്രമണത്തിൽ നിർണ്ണായകമായതും അതാണ്.ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 ഫലസ്തീൻ ചെറുപ്പക്കാരെ ഇസ്രയേലി വർക്ക് പെർമിറ്റ് എടുപ്പിച്ച് സിൻവർ ഇസ്രയേലിലേക്ക് അയച്ചു. ഇസ്രയേൽ ആകട്ടെ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയിൽ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലിൽ ജോലി ചെയ്താൽ കിട്ടും. ഇസ്രയേലിൽ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ, ആളെ ആവശ്യവുമുണ്ട്.
അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികൾ രാവിലെ, ഗസ്സ അതിർത്തിയിൽ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവർ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും.ഇങ്ങനെ രണ്ട് സമൂഹങ്ങൾ തമ്മിൽ ഇടകലരുമ്പോൾ, ഫലസ്തീനികളുടെ രോഷം നേർപ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേൽ കരുതിയത്. പക്ഷേ ഇത് യഹിയ സിൻവറിന്റെ കെണിയാണെന്ന് അവർ അറിഞ്ഞില്ല2023 ഫെബ്രുവരി 13ന് അർധരാത്രി, ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹെഗരി ഹമാസ് തലവൻ യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോൾ മൊസാദ് ലക്ഷങ്ങൾ വിലയിട്ടിരിക്കയാണ്.
https://www.facebook.com/Malayalivartha