Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു ; അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കി; ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍ ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക്

23 MAY 2024 03:46 PM IST
മലയാളി വാര്‍ത്ത

ഇസ്ലാമിക രാജ്യമായ പാലസ്തീനെ അയര്‍ലണ്ടും നോര്‍വെയും സ്‌പെയിനും അംഗീകരിച്ചതില്‍  ഇസ്രായേല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ്. മൂന്നു രാജ്യങ്ങളിലേയും അംബാസിഡര്‍മാരെ അടിയന്തിരമായി  തിരിച്ചുവിളിക്കുക മാത്രമല്ല അയര്‍ലണ്ടും നോര്‍വെയും സ്‌പെിയിനുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങളും ഇസ്രായേല്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു.പ്രധാനപ്പെട്ട മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വര്‍ഗശത്രുവായ പാലസ്തീനെ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് ഹമാസുമായുള്ള പോരാട്ടം ഇസ്രായേല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

യുദ്ധത്തിന് പരിഹാരം തേടിയാണ് പാലസ്തീനെ അംഗീകരിക്കുന്നതെന്ന് ഇസ്രായേലും സ്‌പെയിനും പറഞ്ഞതിനെ ഇസ്രായേല്‍ ശക്തമായി വിമര്‍ശിച്ചു. പശ്ചിമേഷ്യയില്‍ വീണ്ടും കടുത്ത യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ഹമാസിന്റെയും പാലസ്തീന്റെയും ഏറ്റവും വലിയ സഹായിയും സുഹൃത്തുമായിരുന്ന ഇറാന്‍ പ്രസിഡന്റിന്റെ അപകടമരണത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെയാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്ന തീരുമാനം വന്നിരിക്കുന്നത്.  ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പില്‍ ക്രിസതീയവിശ്വാസത്തിനും ക്രിസ്തുമതത്തിനും ഭീഷണി ഉയര്‍ത്തുന്നുവെന്ന ശക്തമായ വികാരം യൂറോപ്പില്‍ ഉയര്‍ന്നുവരുമ്പോഴാണ് മൂന്നു കത്തോലിക്കാ രാജ്യങ്ങള്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിരിക്കുന്നത്.

ഹമാസുകള്‍ ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേല്‍ പൗരന്‍മാരെ വിമോചിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന ഇസ്രായേലിന്റെ വിമര്‍ശനം നിലനില്‍ക്കെയാണ് പാലസ്തീന് യൂറോപ്പില്‍ നിന്നും കൂടുതല്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. നീക്കത്തെ പലസ്തീന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെ  ശാശ്വത സമാധാനത്തിന് പരിഹാരം വേണമെന്ന നിലപാടിലാണ്  പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പാലസ്തീനെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അതിന്റെ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്ന നോര്‍വേ, ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ശക്തമായ പിന്തുണക്കാരാണ്.

അടുത്ത ആഴ്ചയോടെ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് നോര്‍വെ, അയര്‍ലന്റ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര വാദത്തിന്റെ അംഗീകാരം മാത്രമാണ് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് പ്രതിവിധി എന്ന് യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോര്‍വെയും അയര്‍ലന്റും സ്പെയിനും തങ്ങളുടെ തീരുമാനമറിയിച്ചത്.   അയര്‍ലന്റിനും പാലസ്തീനും ഇത് ചരിത്രപ്രധാനമായ ദിനമാണെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രഖ്യാപിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചു.


സ്പെയിനും അയര്‍ലന്റും നോര്‍വെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും സ്വര്‍ണമെഡല്‍ നല്‍കാന്‍ തീരുമാനിച്ചത് ചരിത്രം ഓര്‍ക്കുമെന്നാണ് കടുത്ത ഭാഷയില്‍  ഇസ്രയേല്‍ പ്രതികരിച്ചിരിക്കുന്നത്. ഏറെ വൈകാതെ ഇസ്ലാമിക തീവ്രവാദത്തില്‍ യൂറോപ്പിലെ ക്രൈസ്തവ സംസ്‌കാരം തന്നെ ഇല്ലാതാകുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളില്‍ 143 പേരും നിലവില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നവരെന്നിരിക്കെ ഇസ്രായേലിന്റെ ചൊടിപ്പിനെ അയര്‍ലണ്ട് വലിയ ഗൗരവത്തില്‍ കാണുന്നില്ല.

1988 നവംബര്‍ 15ന് അല്‍ജീരിയയില്‍ വച്ചാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനായിരുന്ന  യാസര്‍ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.  ഇസ്രായേലിന്റെ പുണ്യഭൂമിയായ ജെറുസലേമില്‍ വരെ പാലസ്തീന്‍ ആധിപത്യം പുലര്‍ത്തുന്നതിന്റെ ശക്തമായ അമര്‍ഷം ഇപ്പോഴും ഇസ്രായേലിനുണ്ട്.
 ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു കഴിഞ്ഞു.

ഇപ്പോഴും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയവ ശക്തിരാജ്യങ്ങള്‍  ഇസ്രായേലിന് മാത്രമാണ് പിന്തുണ നല്‍കുന്നത്. 144 യുഎന്‍ അംഗരാഷ്ട്രങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടും. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ ഏതാനും രാജ്യങ്ങള്‍ മാത്രമേ പാലസ്തീനെ അംഗീകരിക്കുന്നുള്ളൂ. ബ്രിട്ടനും ഓസ്‌ട്രേലിയയും വൈകാതെ അംഗീകാരം നല്‍കുമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്ന യുഎസിനാകട്ടെ ഇതു യുഎന്നില്‍ വീറ്റോ ചെയ്യാന്‍ കഴിയും. ഫ്രാന്‍സും ജര്‍മനിയും പലസ്തീനെ അംഗീകരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 minute ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (9 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (20 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (55 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (7 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (8 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (8 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (12 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (12 hours ago)

Malayali Vartha Recommends