Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...

ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക്..ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള.. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി..

26 MAY 2024 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്

ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക് കടന്നിരിക്കെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു.തങ്ങളുടെ ചെറുത്തുനിൽപ്പിൽ നിന്ന് പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കണമെന്ന് ചെറുത്തുനിൽപ്പിന്റെയും വിമോചന ദിനത്തിന്റെയും 24ാം വാർഷികം ആഘോഷിക്കുന്ന ഹെസ്‌ബുള്ള വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്.

 

എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ഇസ്രയേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ സാക്കി ഹനേഗ്‌ബി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചത് ചൂണ്ടിക്കാട്ടുകയായിരുന്നു നസ്‌റള്ള. പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.ഗാസയിലെ റാഫ നഗരത്തിലെ ആക്രമണം ഉടൻ നിറുത്തണമെന്ന് ലോക കോടതി (അന്താരാഷ്ട്ര നീതിന്യായ കോടതി) ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു ​.ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് അടിയന്തര വിധി പറയുകയായിരുന്നു കോടതി.

ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിൽ റാഫയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ മറുപടി നൽകി. ഇതോടെ ഇസ്രയേൽ ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമായി. എന്നാൽ,​ ഗാസയിലെ വിനാശകരമായ യുദ്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ലോക കോടതി വിധി.മറ്റ് ഉത്തരവുകൾ...ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തി തുറക്കണംജനങ്ങളിലേക്ക് മാനുഷിക സഹായം എത്തണംകോടതിയുടെ അന്വേഷണ സംഘത്തെ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിടണംഒരു മാസത്തിനുള്ളിൽ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണംകടുത്ത ക്ഷാമത്തിലൂടെ നീങ്ങുന്ന ഗാസയിൽ ഭക്ഷ്യ വിതരണം തടയാൻ പാടില്ലെന്ന് ഇസ്രയേലിനോട് മാർച്ചിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്ന് മാത്രമല്ല,​ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഹമാസിനെ ഉന്മൂലനം ചെയ്യാൻ റാഫയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നരക യാതനയിലാണ് ഗാസയിലെ ജനങ്ങൾ. റാഫയിലെ അതിർത്തി പിടിച്ചെടുത്തതിനാൽ സഹായം എത്തുന്നില്ല. ഏകദേശം 8,​00,000 പേർ റാഫയിൽ നിന്ന് പലയാനം ചെയ്തു. വടക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ജനങ്ങൾ ദുരിതത്തിലാണ്.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,800 കടന്നു.അതെ സമയം ഹെലികോപ്റ്ററിൽ വെടിയുണ്ടയു​ടെയോ മറ്റു ആക്രമണങ്ങളുടെയോ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.

 

അപകടം നടന്ന് ഉടൻ തന്നെ ഹെലികോപ്റ്ററിന് തീപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ദുർഘടമായ ഭൂപ്രദേശം, തണുത്ത കാലാവസ്ഥ, മൂടൽമഞ്ഞ് എന്നിവ കാരണം തിരച്ചിലും രക്ഷ​ാപ്രവർത്തനവും നീണ്ടുപോയി. പുലർച്ചയോടെ മാത്രമാണ് അപകടസ്ഥലത്ത് ദൗത്യസംഘത്തിന് എത്താൻ സാധിച്ചത്. കൺട്രോൾ ടവറുമായി പൈലറ്റ് നടത്തിയ ആശയവിനിമയത്തിൽ സംശയാസ്പദ സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.അപകടവുമായി ബന്ധപ്പെട്ട സാ​ങ്കേതികവും പൊതുവായതുമായ വിവരങ്ങളും കണ്ടെത്തലുകളും ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചില വിവരങ്ങൾ വിലയിരുത്താൻ കൂടുതൽ സമയം അനിവാര്യമാണ്. വിശദ അന്വേഷണം പൂർത്തിയായാലുടൻ അന്തിമഫലം പുറത്തുവിടുമെന്നും ഇറാൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ് വാരി അതിജീവിതയുടെ ഭർത്താവിന് മുട്ടൻ പണി, ചവിട്ടി പുറത്താക്കി BJP..! സംഭവിച്ചത് ഇത്  (3 minutes ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (11 minutes ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (14 minutes ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (17 minutes ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (25 minutes ago)

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു...  (34 minutes ago)

ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും  (40 minutes ago)

ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു  (53 minutes ago)

തൃശൂരിൽ രണ്ടു മരണം  (1 hour ago)

മാധവ് ഗാഡ്ഗിലിൻറെ സംസ്കാരം പൂനെയിൽ നടന്നു...  (1 hour ago)

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം.. പ്രതി പിടിയിൽ  (1 hour ago)

കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു...  (1 hour ago)

ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി  (1 hour ago)

നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാതെ ....  (2 hours ago)

Malayali Vartha Recommends