Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

ഭീതി പടര്‍ത്തി 'മാംസം തിന്നും മാരക ബാക്ടീരിയ' 48 മണിക്കൂറിൽ മരണം! രോഗം പടരുന്നു! ആശങ്കയോടെ ലോകം; ഇനി ഭാവി?

17 JUNE 2024 08:20 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കോവിഡ് 19 മഹാമാരി. ഭൂലോകത്തെ സകലമാന മനുഷ്യരെയും വീട്ടിലടച്ചുപൂട്ടിയ, ജീവനെടുത്ത കൊടും വിപത്ത്. വാക്‌സിനുകളും പ്രതിരോധ മാർഗങ്ങളും എത്തിയെങ്കിലും അന്ന് ചൈന തുറന്നുവിട്ട ഈ മഹാമാരിയെ പൂർണമായും തുടച്ചു നീക്കാൻ മനുഷ്യന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ മനുഷ്യരാശിയെ ആശങ്കപ്പെടുത്തി മറ്റൊരു അപകടകരമായ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന അപൂർവ ബാക്ടീരിയ പടരുന്നെന്ന് റിപ്പോർ‌ട്ട്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്‌ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം (STSS) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്.

ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ആകെ 941പേരെയാണ് ജപ്പാനിൽ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടർന്നാൽ ഈ വർഷം 25,000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.

ജപ്പാന് പുറമെ യൂറോപ്പിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) സാധാരണയായി കുട്ടികളിൽ തൊണ്ട വേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാൽ ചിലരിൽ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്ത സമ്മർദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു.

50ന് മുകളിൽ പ്രായമുള്ളവർക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. രോ​ഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധനായ കെൻ കികുച്ചി പറഞ്ഞു.

രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ അണുബാധകൾ അനുസരിച്ച് ഭീതിപ്പെടുത്തുന്ന രീതിയിൽ മരണ നിരക്ക് 30 ശതമാനം ആയിരിക്കുമെന്നും കെൻ പറയുന്നു.

കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകൾ ഉണ്ടെങ്കിൽ കാലതാമസം കൂടാതെ ചികിത്സ ഉറപ്പാക്കണമെന്നും കെൻ നിർദേശിക്കുന്നു. എന്തായാലും രോഗം കൂടുതൽ പടരാതെ ഇരിക്കാനുള്ള മുൻകരുതലുമായി മുന്നോട്ടുപോവുകയാണ് ജപ്പാൻ. വരും ദിവസങ്ങളിൽ രോഗത്തെ പിടിച്ചുകെട്ടാനുള്ള എന്തെങ്കിലും പരിഹാരവുമായി ആരോഗ്യവിഗദ്ധർ എത്തുമെന്ന പ്രത്യാശയിലാണ് ആളുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (12 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (30 minutes ago)

നിർണായക പങ്കുവഹിച്ചു  (36 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (41 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (54 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (1 hour ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (2 hours ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (2 hours ago)

Malayali Vartha Recommends