Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

ഹൂതി വിമതർക്കെതിരെ അമേരിക്കയും ബ്രിട്ടനും..ആയുധപ്പുര കത്തിച്ചാമ്പലാക്കി...വിമാനത്താവളത്തിലും കമരൻ ദ്വീപിലും വ്യോമാക്രമണം.. ചെങ്കടലിൽ ചിതയൊരുക്കി.. നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ട്...

18 JUNE 2024 02:18 PM IST
മലയാളി വാര്‍ത്ത

ചെങ്കടൽ മാർഗമുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടാണ് ഹൂതികൾ ലോകശ്രദ്ധ നേടിയത് . ഇക്കഴിഞ്ഞ നവംബർ മുതൽ മിസൈലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ഹൂതികൾ ചെയ്തു കൊണ്ട് ഇരിക്കുന്നുണ്ട്.2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഇന്ന് ഗാസയുടെയും റഫായുടെയും ഏതാണ്ട് പൂര്‍ണ്ണനാശത്തിലാണ് എത്തി നില്‍ക്കുന്നത്.കരയിൽ കടലിലും ആകാശത്തും ഒരേ സാമ്യം യുദ്ധം നടക്കുകയാണ് . ചെങ്കടലിൽ അടികളും തിരിച്ചടികളും സംഭവിക്കുന്നുണ്ട് . ഇപ്പോഴിതാ യെമനിലെ ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണവുമായി അമേരിക്കയും ബ്രിട്ടനും.

 

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ അൽ മസീറ ടിവിയാണ് ആക്രമണ വിവരം പുറത്ത് വിട്ടത്.ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറമെ ചെങ്കടലിലെ സാലിഫ് തുറമുഖത്തിന് സമീപമുള്ള കമരൻ ദ്വീപിലും ആക്രമണം നടത്തിയിട്ടുണ്ട്. ഹൊദെയ്ദയിൽ ആറോളം തവണയാണ് വ്യോമാക്രമണമുണ്ടായത്. കമരൻ ദ്വീപിൽ നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന ഇതാദ്യമായാണ് കമരൻ ദ്വീപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. കമരൻ ദ്വീപ് കേന്ദ്രീകരിച്ചാണ് ഹൂതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.ചെങ്കടലിൽ ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടി മിസൈലുകളുടേയും ഡ്രോണുകളുടേയും വലിയ ശേഖരം ഹൂതികൾ കമരൻ ദ്വീപിൽ ഒളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ദ്വീപും സാലിഹ് തുറമുഖവും ഇത്തരത്തിലുള്ള ആയുധക്കടത്തിന് ഇവർ ഉപയോഗിച്ചിരുന്നതായും യുഎസ്-ബ്രിട്ടീഷ് സേനകൾ ആരോപിക്കുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നത്. നവംബർ മുതൽ ഹൂതികൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നുണ്ട്. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തെയും നീക്കം സാരമായി ബാധിച്ചിരുന്നു.ദീർഘകാല സമരത്തിലൂടെ മാത്രമേ ഹൂതി ഭീഷണിയെ തടയാൻ സാധിക്കൂ എന്നതിനാൽ പെട്ടെന്നൊരു സൈനിക നീക്കത്തിനില്ലെന്നാണ് ബൈഡൺ ഭരണകൂടം വ്യക്തമാക്കുന്നത്.രണ്ടു ദിവസം മുൻപാണ് യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത് . ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു.


ചെങ്കടലിൽ ബോംബടങ്ങിയ 2 ഡ്രോൺ ബോട്ടുകളും യുഎസ് തകർത്തു. കഴിഞ്ഞ ബുധനാഴ്ച ഗ്രീക്ക് ചരക്കുകപ്പലിനുനേരെ ഹൂതികൾ നടത്തിയ ‌ആക്രമണത്തിൽ ഒരു ഫിലിപ്പീൻസുകാരനായ നാവികനെ കാണാതായിരുന്നു. കപ്പലിലെ മറ്റ് 21 ജീവനക്കാരെയും രക്ഷിച്ചു. ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ചരക്കുകപ്പൽ ആക്രമിച്ചത്. 80,000 ടൺ കൽക്കരിയുമായി തീപിടിച്ച കപ്പൽ ചെങ്കടലിൽ നിയന്ത്രണമറ്റ് ഒഴുകുന്നുവെന്നാണു റിപ്പോർട്ട്.ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചരക്കുകപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്. 2014 മുതൽ യെമൻ തലസ്ഥാനമായ സനാ അടക്കം മേഖലകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.അതെ സമയം കരയിൽ യുദ്ധം മുറുകുകയാണ് . യുദ്ധത്തിനെതിരെ അന്താരാഷ്ട്രാ സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ഇസ്രയേല്‍, റഫാ ആക്രമണം കടുപ്പിച്ചതും.

 

ഇതിനിടെ യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രായേൽ യുദ്ധമന്ത്രിസഭയെ ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം അടിയന്തരാവസ്ഥാ സർക്കാരിൽ നിന്ന് ബെന്നി ഗാന്‍റ്സിന്‍റെ രാജിക്ക് പുറകെയാണ് നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ച് വിട്ടതെന്നും എന്നാല്‍, പിന്നാലെ തീവ്രവലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ യുദ്ധ മന്ത്രിസഭയ്ക്കായിനെതന്യാഹുവിന്‍റെ നേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാർട്ടിയും കഴിഞ്ഞ വർഷമാണ് അടിയന്തര സഖ്യത്തിൽ ചേരുകയും യുദ്ധകാല സര്‍ക്കാറിന്‍റെ ഭാഗമാവുകയും ചെയ്തത്.

ബെന്നി ഗാന്‍റ്സിന്‍റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ആറംഗ യുദ്ധ കാബിനറ്റിലെ ഒരംഗമായ ഗാന്‍റ്സ്, മന്ത്രിസഭയിലെ മൂന്ന് നിരീക്ഷകരില്‍ ഒരാളായ ഗാഡി ഐസെൻകോട്ടിനൊപ്പം അടുത്തിടെ രാഷ്ട്രീയ സഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, യുദ്ധ കാബിനറ്റിൽ ഉണ്ടായിരുന്ന തന്ത്രപ്രധാനകാര്യ മന്ത്രി റോൺ ഡെർമർ എന്നിവരുൾപ്പെടുന്ന ആളുകളുമായി നെതന്യാഹു ഗാസ യുദ്ധത്തെക്കുറിച്ച് കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദി ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം യുദ്ധ കാബിനറ്റ് പിരിച്ചുവിടുന്നത് കൊണ്ട് സംഘർഷത്തിൽ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്‍റെ തീരുമാനം ഇസ്രേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.നെതന്യാഹുവും മുതിർന്ന ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് കമാൻഡർമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കമെന്നും ഗാർഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ...... ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം - ഗാനമെത്തി.  (8 minutes ago)

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി സൈബര്‍ ആക്രമണം നടത്തിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി  (17 minutes ago)

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി  (20 minutes ago)

സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ ലിസ്റ്റിങ്; 18.41% ഓഹരി വില ഉയർന്നു...  (22 minutes ago)

സ്വര്‍ണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല; ജനങ്ങള്‍ക്ക് മനംമാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി  (25 minutes ago)

സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...  (29 minutes ago)

കുളിമുറിയിലെ ഹീറ്ററില്‍ നിന്നും വിഷവാതകം ശ്വസിച്ച് നവവധുവിന് ദാരുണാന്ത്യം  (37 minutes ago)

രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശി  (44 minutes ago)

ലൈഫ് മിഷൻ്റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാൻ യോജന പ്രകാരമുള്ള സാമ്പത്തിക സഹായമുണ്ട്; ലൈഫ് മിഷൻ കടബാദ്ധ്യത തദ്ദേശസ്ഥാപനങ്ങൾക്ക്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (50 minutes ago)

സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...  (58 minutes ago)

റിപ്പോര്‍ട്ടര്‍ ടി.വി.ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്ങല്‍ മുഹമ്മദ്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായി; രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുല്‍  (1 hour ago)

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  (1 hour ago)

തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍  (1 hour ago)

Malayali Vartha Recommends