ഡെന്മാര്‍ക്കില്‍ 1500 ഡോളറിന്‍ മേല്‍ മൂല്യമുള്ള അഭയാര്‍ഥികളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസായി

ഡെന്മാര്‍ക്ക് നിയമനിര്‍മാണ സഭ അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസാക്കി. 27 നെതിരെ 81 വോട്ടുകള്‍ക്കാണ് ജ്വല്ലറി ബില്‍ എന്ന വിവാദ ബില്‍ പാസാക്കിയത് ഇനി മുതല്‍ ഡന്മാര്‍ക്കിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് 1500 ഡോളറിന്‍ മേല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശം സൂക്ഷിക്കാനാകില്ല. എന്നാല്‍ വിവാഹ മോതിരങ്ങള്‍, കുടുംബ ഫോട്ടോകള്‍, മെഡലുകള്‍ എന്നിവ പിടിച്ചെടുക്കില്ല. അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുക്കുക പുതിയ നിയമത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള് പിടിച്ചെടുത്തതിന് സമാനമാണ് പുതിയ നിയമമെന്നാണ് വിമര്‍ശംഎന്നാല്‍ നിയമനിര്‍മാണത്തെ ഭരണ കക്ഷിയായ ലിബറല്‍ പാര്‍ട്ടി ന്യായീകരിച്ചു. അഭയാര്‍ഥികള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ക്കുള്ള തുക കണ്ടെത്താനാണ് പുതിയ നിയമമെന്നാണ് പാര്‍ട്ടി നിലപാട് ഡാനിഷ് പൗരന്മാര്‍ക്കുള്ളത് പോലെതന്നെ ഡെന്മാര്‍ക്കിലെത്തുന്ന ഓരോ അഭയാര്‍ഥിക്കും ചികിത്സ, സര്വകലാശാല വരെയുള്ള വിദ്യാഭ്യാസം, വാര്‍ധക്യകാല ശുശ്രൂഷ, ഭാഷാ പരിശീലനം തുടങ്ങിയവ തികച്ചും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. അത്തരം സേവനങ്ങള്‍ക്ക് ചെലവു വരുന്ന തുക കണ്ടെത്താനാണ് പുതിയ നിയമമെന്നും ലിബറല് പാര്‍ട്ടി വക്താവ് ജാക്കോബ് എല്ലെമാന്‍ പറഞ്ഞു ഡെന്മാര്‍ക്കില്‍ അഭയം തേടുന്ന ഒരാള്‍ക്ക് ബന്ധുക്കളെക്കൂടി ഡെന്മാര്‍ക്കിലെത്തിക്കാന്‍ കാത്തിരിക്കേണ്ട കാലയളവും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഡന്മാര്‍ക്കിലെത്തുന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം ബന്ധുക്കളെ കൊണ്ടുവരാമായിരുന്നെങ്കില്‍ പുതിയ നിയമം അനുസരിച്ച് മൂന്നു വര്ഷം കാത്തിരിക്കേണ്ടി വരും സമാന നിയമം നിലവിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഭയാര്‍ഥികളായെത്തുന്നവര്‍ക്ക് 1000 ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍ മാത്രമെ സ്വകാര്യമായി സൂക്ഷിക്കാനാകു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























