ഇറാക്കില്‍ ഐഎസ് ആക്രമണത്തില്‍ സൈനികരുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ ഐഎസ് നടത്തിയ ഇരട്ട ആക്രമണത്തില്‍ സൈനികരും സര്‍ക്കാര്‍ അനുകൂല ഗോത്രപോരാളികളുമുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ രാമാദിയിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആദ്യ ആക്രമണം നടന്നത്. ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് ഇവിടെ ഉണ്ടായത്. ആക്രമണത്തില്‍ സൈനികരും ഗോത്രപോരാളികളുമുള്‍പ്പെടെ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ രാമാദിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടെയും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നത്. സൈനികരും ഗോത്രപോരാളികളുമുള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























