യെമനിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

യെമനിലെ രാജാവിന്റെ കൊട്ടാരത്തിനു പുറത്തുണ്്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ദക്ഷിണ നഗരമായ ഏഡനില്‍ വ്യാഴാഴ്ചയായിരുന്നു സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ ഒമ്പതു സൈനികരാണ് കൊല്ലപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഐഎസ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്.
ഏഡന്‍ ഗവര്‍ണര്‍ ഐദറുസ് അല്‍ സുബൈദിയുമായി സൈനിക വ്യൂഹം കൊട്ടാരത്തിലേക്ക് എത്തിയ ഉടനായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഗവര്‍ണര്‍ക്ക് അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha