Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും ഏത് നിമിഷവും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ...

06 AUGUST 2024 11:45 AM IST
മലയാളി വാര്‍ത്ത

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും ഏത് നിമിഷവും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇസ്രായേല്‍. ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെയും ഇറാന്റെയും സംയുക്തമോ ഒറ്റക്കുള്ളതോ ആയ ആക്രമണം ഏത് സമയത്തുംവരാമെന്നും ഇതുസംബന്ധിച്ച് അമേരിക്കയുമായി കൂടിയാലോചനകള്‍ നടത്തിയെന്നും ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്ന്, എപ്പോള്‍, എവിടെവെച്ചാകും തിരിച്ചടി കിട്ടുക എന്ന കാര്യത്തിലാണ് ഇസ്രായേലിന് ആശങ്ക. ഇറാന്റെ തിരിച്ചടിയോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കാര്യമായി നടക്കുന്നുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാവിധ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കാന്‍ ഇസ്രായേലി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. കേവലം സൈനിക ലക്ഷ്യങ്ങളില്‍ മാത്രം ഒതുങ്ങാതെ ഇസ്രയേലിനെതിരെ ഒരു വലിയ ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുകയാണെന്ന വികാരവും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ അഭിപ്രായങ്ങളാണ് മറ്റു ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയ ഹനിയ്യ ജൂലൈ 31നാണ് കൊല്ലപ്പെടുന്നത്. പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ ഫൗദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഹനിയ്യക്ക് നേരെയുള്ള ആക്രമണവും.

 

 

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെയും വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഉടന്‍ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പൗരന്‍മാരോട് ലബനന്‍ വിടാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനില്‍നിന്ന് മാറാനാണ് നിര്‍ദേശം.

 

 

അതിനിടെ ഗസയിലെ യുദ്ധം പത്താം മാസത്തിലേക്കെത്തുമ്പോഴും ഹമാസിന്റെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍- ഹമാസ് യുദ്ധം 300 ദിവസം പിന്നിട്ടവേളയില്‍ ഗസയില്‍ സി.എന്‍.എന്‍ നടത്തിയ അന്വേഷണത്തിലാണ് ഹമാസിനെയും അവരുടെ സൈനികശേഷി ശക്തിപ്പെടുന്നതിനെയും പറ്റി വിശദമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (4 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (4 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (5 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (5 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (5 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (5 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (5 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (5 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (5 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (5 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (6 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (6 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (6 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (6 hours ago)

Malayali Vartha Recommends